ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയവര്‍ പിന്നെ മടങ്ങിയില്ല; 11 വര്‍ഷം, 64 രാജ്യങ്ങള്‍


ഹണിമൂണ്‍ തീരുന്നതുവരെ യാത്ര തുടരുമെന്ന് ഇവര്‍ പറയുന്നു. നാട്ടിലേക്കു തിരിച്ചുപോയിട്ട് വലിയ കാര്യമില്ല. അമേരിക്കയില്‍ ഇവര്‍ക്ക് താമസിക്കാന്‍ സ്വന്തം വീടില്ല.

മൈക്ക് ഹൊവാർഡും ആനും: Photo: instagram.com/honeytrek

ല്യാണം കഴിഞ്ഞ് ചെറിയൊരു ഹണിമൂണിനായി ഇറങ്ങിപ്പുറപ്പെട്ടതാണ് അമേരിക്കക്കാരായ മൈക്ക് ഹൊവാര്‍ഡും ആനും. ആഹ്ലാദം അവസാനിപ്പിക്കുന്നതെന്തിനാണ് അവര്‍ ആ സ്‌നേഹസഞ്ചാരം തുടരാന്‍ തന്നെ തീരുമാനിച്ചു. പിന്നെ നാട്ടിലേക്ക് തിരിച്ചുപോയിട്ടില്ല. അതിനിടെ വര്‍ഷങ്ങള്‍ 11 കടന്നുപോയി. 64 രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. ഹണിമൂണ്‍യാത്ര ലോകസഞ്ചാരമായി മാറി. ഒടുവിലെത്തിയത് കൊച്ചിയില്‍. സോറി... 'ഒടുവില്‍' അല്ല. 'ഹണിമൂണ്‍ കഴിഞ്ഞിട്ടില്ല, യാത്ര തുടരുകയാണ്. ഇനി യൂറോപ്പിലേക്ക്.' മൈക്ക് ഹൊവാര്‍ഡ് പറയുന്നു.

ഫോര്‍ട്ടുകൊച്ചിയിലെ റെഡ്‌സ് റെസിഡന്‍സി ഹോംസ്‌റ്റേയിലാണ് ഇവര്‍ താമസിക്കുന്നത്. പുറപ്പെടുമ്പോള്‍ കൈയില്‍ അങ്ങനെ അധികം പണമൊന്നുമുണ്ടായിരുന്നില്ല. ഉടനെ നാട്ടിലേക്ക് മടങ്ങാനായിരുന്നു പരിപാടി. പക്ഷേ, യാത്രകള്‍ യൂട്യൂബിലൂടെ പങ്കുവെച്ചപ്പോള്‍ നല്ല പ്രതികരണമുണ്ടായി.

കുറേശ്ശെ പണവും വരാന്‍ തുടങ്ങി. പിന്നെ തിരിഞ്ഞുനോക്കിയില്ല. 'ഇതിനിടെ യാത്രയുമായി ബന്ധപ്പെട്ട് രണ്ട് പുസ്തകങ്ങള്‍ തയ്യാറാക്കി. അതും വരുമാനമാര്‍ഗമായി. ചെലവു കുറയ്ക്കാന്‍ സസ്യഭക്ഷണം മാത്രം കഴിച്ചു. എല്ലാത്തരത്തിലും ചെലവ് കുറച്ചുള്ള ജീവിതമാണ്. കുറഞ്ഞ ചെലവിലേ താമസിക്കൂ. യാത്രയ്ക്ക് കഴിയുന്നത്ര പൊതുഗതാഗതം ഉപയോഗിക്കും...' ആന്‍ യാത്രയുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു.

2012ല്‍ ന്യൂയോര്‍ക്കില്‍ നിന്നാണ് യാത്ര തുടങ്ങിയത്. അവിടെ നിന്ന് ബ്രസീലിലേക്ക്, സൗത്ത് അമേരിക്ക, അര്‍ജന്റീന, ചിലി, പെറു, ഇക്വഡോര്‍, ബൊളീവിയ, ഉറുഗ്വേ, സൗത്ത് ആഫ്രിക്ക, താന്‍സാനിയ, കെനിയ, ചൈന, ജപ്പാന്‍, വിയറ്റ്‌നാം, ഓസ്‌ട്രേലിയ ഇങ്ങനെ നീളുന്നു ചുറ്റിയടിച്ച രാജ്യങ്ങളുടെ പട്ടിക. യാത്ര എപ്പോഴാണ് തീരുക എന്ന് ഇവര്‍ക്ക് നിശ്ചയമില്ല.

ഹണിമൂണ്‍ തീരുന്നതുവരെ യാത്ര തുടരുമെന്ന് ഇവര്‍ പറയുന്നു. നാട്ടിലേക്കു തിരിച്ചുപോയിട്ട് വലിയ കാര്യമില്ല. അമേരിക്കയില്‍ ഇവര്‍ക്ക് താമസിക്കാന്‍ സ്വന്തം വീടില്ല. ജീവിതം തന്നെ ഒരു യാത്രയല്ലേ! അതിങ്ങനെ സ്‌നേഹവും ആഹ്ലാദവും പുതുമകള്‍ നിറഞ്ഞതുമായ മഹായാത്രയാകുന്നത് എത്ര ആനന്ദകരമാണ്‍ ലോകത്തിലെ ഏറ്റവും ദീര്‍ഘവും ഇതുവരെ കേള്‍ക്കാത്തതുമായ ഹണിമൂണിന്റെ ആഹ്ലാത്തിലാണ് ഇരുവരും.

Content Highlights: 11 years, 64 nations: US couple arrive in Kerala on never-ending honeymoon


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented