മലനാടും ഇടനാടും തീരപ്രദേശവും ചേർന്ന് ദൃശ്യഭംഗി തീർക്കുന്ന ഒരു കുന്നിൻപ്രദേശമുണ്ട് കോഴിക്കോട് ജില്ലയിൽ. ബാലാരിഷ്ടതകളൊക്കെ കളഞ്ഞ് സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന അവിടം അറിയപ്പെടുന്നത് പയംകുറ്റിമല എന്ന പേരിലാണ്. വടകരയിൽ ലോകനാർക്കാവിന് മുന്നിലൂടെയുള്ള റോഡിലൂടെ എണ്ണൂറ് മീറ്റർ സഞ്ചരിച്ചാൽ പയംകുറ്റിമലയിലെത്താം.

അതിരാവിലെ എത്തിയാൽ കോടമഞ്ഞ് കൊള്ളാം, സൂര്യപ്രകാശമേറ്റ് മഞ്ഞ് പച്ചപ്പിന് വഴിമാറുന്നത് കാണാം. വൈകിട്ടാണെങ്കിൽ ദൂരെ കടലിലേക്ക് സൂര്യൻ ആഴ്ന്നിറങ്ങുന്നതും കാണാം. പയംകുറ്റിമലയുടെ വിശേഷങ്ങളാണ് ഇത്തവണ ലോക്കൽ റൂട്ടിൽ