ലമുകളില്‍ നിന്ന് ഇങ്ങ് താഴെ ഒരു വസന്തം കാണാനാണ് ഇത്തവണത്തെ യാത്ര. കോട്ടയം പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് ഈ വിസ്മയ വസന്തം. പനച്ചിക്കാട് പഞ്ചായത്തിനോടുചേരുന്ന അമ്പാട്ടുകടവ് പ്രദേശമാണിത്.

കണ്ണെത്താദൂരത്തോളം പടര്‍ന്നുകിടക്കുകയാണ് ആമ്പല്‍പ്പാടം. ആമ്പലുകളുടെ ഈ ആഘോഷം കാണാനായി മറ്റുജില്ലകളില്‍ നിന്നുവരെ ഇവിടേയ്‌ക്കെത്തുന്നവരുണ്ട്. രാവിലെയാണ് ഏറെ പേരും ആമ്പല്‍ കാണാനെത്തുന്നത്. രാവിലെ പതിനൊന്നുവരെ വഴിയോരങ്ങളില്‍ നല്ല തിരക്കാണ്.

നെല്‍പ്പാടങ്ങളില്‍ വളരുന്ന കളയാണ് ഈ ആമ്പല്‍. ആ കള ഇന്ന് ഈ നാടിനെ കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിലേക്ക് എടുത്തുയര്‍ത്തിയിരിക്കുന്നു എന്ന് പറയാം. സാമൂഹിക മാധ്യമങ്ങളാണ് അമ്പാട്ടുകടവിനെ ശ്രദ്ധേയമാക്കിയത്. നിലവില്‍ ഇവിടം സംഗീത ആല്‍ബ ചിത്രീകരണത്തിന്റെയും ഫോട്ടോഷൂട്ടുകളുടേയും കേന്ദ്രമാണ്. 

മാതൃഭൂമി ന്യൂസില്‍ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയില്‍ നിന്ന്. ട്രാവല്‍ ജേണലിസ്റ്റ് റോബിദാസ് ക്യാമറയും സംവിധാനവും നിര്‍വഹിച്ച അമ്പാട്ടുകടവ്, പനച്ചിക്കാട് ക്ഷേത്രം യാത്രാവിവരണത്തിന്റെ പൂര്‍ണരൂപം കാണാം.

Content Highlights: Water Lilly Festival Kottayam, Ambattukadavu Water Lillies, Roby Das, Kottayam Travel