Pattathippara Waterfallsതിസുന്ദരിയാണ് പീച്ചി ഡാമെങ്കില്‍ അവളുടെ തോഴിമാരാണ് ചുറ്റുമുള്ള വെള്ളച്ചാട്ടങ്ങള്‍. മഴക്കാലം വന്നതോടെ ഡാമിന് ചുറ്റുമായി  ചെറുതും വലുതുമായ ഒട്ടേറെ വെള്ളച്ചാട്ടങ്ങള്‍ സജീവമായി. ഇവയില്‍ ഭൂരിഭാഗവും മഴക്കാലത്തുമാത്രം രൂപംകൊള്ളുന്നവയാണ്. വെള്ളാനിമലയില്‍ നിന്നും കള്ളക്കുന്നുമലയില്‍ നിന്നും കുതിരാന്‍മലയില്‍ നിന്നുമാണ് പിറവിയെടുക്കുന്നത്. ഇവയെല്ലാം പ്രത്യേക ടൂറിസ്റ്റ് കേന്ദ്രങ്ങളല്ല എന്നതും ശ്രദ്ധേയമാണ്. എങ്കിലും സാഹസികയാത്രക്കാര്‍ക്കും വനസൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നവര്‍ക്കും പീച്ചി മേഖല ഒരു പറുദീസയാണ്. 
 
കുതിരാന്‍ വെള്ളച്ചാട്ടം 

കുതിരാന്‍ മലയില്‍നിന്ന് ഉദ്ഭവിക്കുന്ന ചെറിയ വെള്ളച്ചാട്ടമാണിത്. നിലവില്‍ ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ പടിഞ്ഞാറെ മുഖത്തേക്കാണ് ഈ വെള്ളച്ചാട്ടം വന്ന് പതിക്കുന്നത്. മഴക്കാലത്തുമാത്രം സജീവമാകുന്ന ഈ വെള്ളച്ചാട്ടം പിച്ചി ഡാമിലേക്ക് നല്‍കുന്ന ജലസംഭാവന ചെറുതല്ല. ദേശീയപാ തയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് വെള്ളച്ചാട്ടം കാണാന്‍ സാധിക്കും.

മാട്ടുങ്ങല്‍ക്കുത്ത് 

കുതിരാന്‍ വനവിജ്ഞാന കേന്ദ്രത്തിലെ ട്രെക്കിങ് മേഖലയുടെ അറ്റത്തായി സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടമാണ് മാട്ടുങ്ങല്‍ക്കുത്ത്. വാഴാനിയുടെ കിഴക്കന്‍ മേഖലയില്‍ പെയ്യുന്ന മഴവെള്ളമാണ് ഇവിടെ എത്തുന്നത്. സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന്റെ പ്രത്യേക അനുമതിയുണ്ടെങ്കില്‍ ഇവിടം സന്ദര്‍ ശിക്കാം. കള്ളക്കുന്ന് വെള്ളച്ചാട്ടം, കാമ്പഴ ചാട്ടം, ആനവാരിയിലെ തടാകസദൃശ്യമായ റിസര്‍വോയര്‍ പരിപ്പ് എന്നിവയുംപിച്ചി മേഖലയിലെ ജലവിസ്മയങ്ങളാണ്.

ഒരപ്പന്‍കെട്ട്

പീച്ചി ഡാമിലേക്ക് പോകുന്ന വഴിയില്‍ ഒരപ്പന്‍പാറയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് ഒരപ്പന്‍കെട്ട്. ഇതില്‍ നിന്ന് ഉദ്ഭവിക്കുന്ന വെള്ളച്ചാട്ടമാണ് ഒരപ്പന്‍കെട്ട് വെള്ളച്ചാട്ടം. ദുര്‍ഘടമായ പാറക്കെട്ടുകളില്‍ നിന്ന് ചിതറിവീഴുന്ന ശക്തിയായ വെള്ളത്തിന്റെ കുത്തൊഴു ക്കാണ് പ്രധാന ആകര്‍ഷണം. ഡാമുകളെപ്പറ്റിയും തടയണ കളെപ്പറ്റിയും കേട്ടുകേള്‍വി പോലുമില്ലാതിരുന്ന കാലത്താണ് ഒരപ്പന്‍കെട്ട് ഇവിടെ നിര്‍മിച്ചത്. കാര്‍ഷികാവശ്യത്തിന് വേണ്ടിയായിരുന്നു ഇവിടെ കെട്ട് നിര്‍മിച്ചത്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷത ഡാമിന് അനുയോജ്യമാണെന്ന് കണ്ടെത്തി പില്‍ക്കാലത്ത് മണലിപ്പുഴയ്ക്ക് കുറുകെ പീച്ചി ഡാം നിര്‍മിച്ചത് ഒരപ്പന്‍കുട്ടിനെ മാതൃകയാക്കിക്കൊണ്ടാണ്.

Orappankettu
ഒരപ്പന്‍കെട്ട്‌

പട്ടത്തിപ്പാറ

പീച്ചി ഡാം എത്തുന്നതിനുമുന്‍പ് തൃശ്ശൂര്‍- പാലക്കാട് ദേശീയപാതയില്‍ ചെമ്പൂത്ര റോഡിലൂടെ രണ്ടു കിലോമീറ്റര്‍ മാറിയാണ് പട്ടത്തിപ്പാറ വെള്ളച്ചാട്ടം. വേനല്‍ക്കാലത്തും സമൃദ്ധമായ ജലമുണ്ട് എന്നതാണ് പ്രത്യേകത. ചെങ്കുത്തായ പാറക്കെട്ടിലൂടെ വെള്ളാനി മലയില്‍നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ചയാണ് മുഖ്യ ആകര്‍ഷണം. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയാണ് വെള്ളച്ചാട്ടം കൂടുതല്‍ സജീവമാകുന്നത്.

പൂവന്‍ചിറ

ദേശീയപാത ചുവന്നമണ്ണില്‍നിന്ന് രണ്ടു കിലോമീറ്റര്‍ മാറിയാണ് പൂവന്‍ചിറ വെള്ളച്ചാട്ടം.

Poovanchira
പൂവന്‍ചിറ

മഴക്കാലത്ത് സജീവമാവു കയും വേനല്‍ക്കാലത്ത് അടയാളം പോലും അവ ശേഷിപ്പിക്കാതെ അപ്രത്യക്ഷമാവുകയും ചെയ്യുന്ന വെള്ളച്ചാട്ടമാണിത്.

Content Highlights: Monsoon Travel Destinations, Kerala Waterfalls, Waterfalls in Thrissur, Kerala Tourism