യനാട്ടില്‍ ഊട്ടിയിലൊക്കെ കാണുന്നത് പോലെ  ഒരു സ്ഥലമുണ്ട്.  ഹാരിസണ്‍സിന്റെ ഒരു ടീ മ്യൂസിയം.... വൈത്തിരി - പടിഞ്ഞാറേത്തറ റോഡില്‍ നമ്മളില്‍ പലരും പലതവണ യാത്ര ചെയ്തിട്ടുണ്ടാവും എന്നിരുന്നാലും ഇവിടെയൊന്ന് കയറി കണ്ടിട്ടുണ്ടാവില്ല. അതിന് കാരണമുണ്ട്. ഒരു കാരണം റോഡരികിലാണെങ്കിലും യാത്രയില്‍ പെട്ടെന്നങ്ങ് കണ്ണില്‍ പെടില്ല എന്നതാണ്. 

Tea Estate 1

അഥവാ കണ്ടാല്‍ തന്നെയും ഈ പഴയ കെട്ടിടത്തിനുള്ളില്‍ ചിലത് കാണാനുണ്ട് എന്നത് ഒറ്റ നോട്ടത്തിലാര്‍ക്കും മനസ്സിലാവില്ല എന്നത് രണ്ടാമത്തെ കാരണം. ചുറ്റിക്കാണാന്‍ മാത്രമല്ല വ്യത്യസ്തങ്ങളായ ചായ കുടിക്കാനും ഇവിടെ സൗകര്യമുണ്ട്. കാശ് കൊടുക്കണമെങ്കിലും ചായ വേറെ ലെവലാണ്.  നാട്ടില്‍ കിട്ടുന്നതിനേക്കാളും കിടു. മറ്റ് ചായ മ്യൂസിയങ്ങളിലൊക്കെ കാണുന്ന പാറ്റേണ്‍ തന്നെയാണ് ഇവിടയും അനുവര്‍ത്തിച്ച് പോരുന്നത്.  ചെന്ന് കയറുമ്പോള്‍ ടിക്കറ്റ് കൗണ്ടര്‍, അവിടുന്ന് ചെന്നാല്‍ മ്യൂസിയത്തിന്റെ ചരിത്രത്തേപ്പറ്റിയും മറ്റും എഴുതി വച്ചിരിക്കുന്ന ബോര്‍ഡുകള്‍, പിന്നീട് പ്രവര്‍ത്തനം നിര്‍ത്തിയ പഴയ യന്ത്രങ്ങളും ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും .... അങ്ങനെ പോകും കാഴ്ചകള്‍.

Tea Estate 2

എന്നാല്‍ ഇവിടത്തെ പ്രത്യേകതകള്‍ മുകളിലത്തെ നിലയിലാണ്.  അവിടെയാണ് ചായ രുചിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.  ചായ രുചിച്ചാല്‍ അത് അടിപൊളിയാണെന്നൊക്കെ തോന്നുമെങ്കിലും ആ ചായ ഏത് വിഭാഗത്തില്‍ പെട്ടതാണെന്നോ അതിന്റെ മറ്റു പ്രത്യേകതകള്‍ എന്തൊക്കെയാണെന്നൊ നമുക്കറിയാന്‍ സാധ്യതയില്ല.  ആ പ്രശ്‌നം പരിഹരിക്കാന്‍ ഒരാളവിടെ നില്‍പ്പുണ്ടാവും.  അറിയേണ്ടതെല്ലാം അയാള്‍ പറഞ്ഞ് തരും.

Tea Estate 3

ഇതിലൂടെയുള്ള യാത്രയില്‍ ആരും തന്നെ ഈ ടീ മ്യൂസിയത്തിലെ കാഴ്ചകള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുത്. ചായ കുടിക്കാനായി മാത്രം ഇവിടേക്ക് വരണമെന്നില്ല; ബാണാസുര, കരലാട്, പൂക്കോട് എന്നിങ്ങനെയുള്ള സമീപ സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു വണ്‍ ഡേ വയനാട് ടൂറിന്റെ ഭാഗമായി വന്നാല്‍ മതി.  ഊട്ടിയിലെ ടീ ഫാക്ടറികളൊക്കെ ചെന്നു കണ്ടവര്‍ക്ക് ഇതൊരു സംഭവമായൊന്നും തോന്നാനിടയില്ല.  പക്ഷേ ആദ്യമായി കാണുന്നവര്‍ക്കിതൊരു വേറിട്ട ഒരനുഭവമായിരിക്കും.

ടീ എസ്റ്റേറ്റിലെ കൂടുതല്‍ കാഴ്ചകള്‍ കാണാം

Tea Estate 4

Tea Estate 5

Tea Estate 6

Tea Estate 6

Tea Estate 7

Tea Estate 8

Tea Estate 9

Tea Estate 10

Tea Estate 11

Tea Estate 12

Tea Estate 13

Content Highlights: Tea Estates in Kerala, Wayanadu Tea Estates, Tea Tastes, Tea Estate Travel