നടുവില്‍: കാട്ടുതീയില്‍ കത്തിയമര്‍ന്ന പൈതല്‍മലയ്ക്ക് പുതുജീവന്‍. കഴിഞ്ഞദിവസങ്ങളില്‍ ഏതാനും മഴ കിട്ടിയതോടെയാണ് കരിഞ്ഞുണങ്ങിക്കിടന്ന മലയില്‍ പച്ചപ്പ് തലപൊക്കിയത്.

Paithal Mala 1
പച്ചവിരിച്ചുതുടങ്ങിയ പൈതല്‍മല

പൊടിക്കളം മുതല്‍ പടിഞ്ഞാറെ ചരിവുവരെ പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലായിരുന്നു മല. ആറുവര്‍ഷത്തിലധികമായി കാട്ടുതീ നിയന്ത്രിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നു. സന്ദര്‍ശകര്‍ക്കും മറ്റും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായിരുന്നു കാരണം.

ഈ വര്‍ഷത്തെ കഠിനമായ ചൂടില്‍ നീരുറവകളെല്ലാം വരണ്ടത് കാട്ടുതീ പടര്‍ന്നുപിടിക്കാന്‍ കാരണമായി. സന്ദര്‍ശക നിയന്ത്രണവും ഉണ്ടായില്ല. ജൈവസമ്പത്തിലും കനത്ത ശോഷണമാണ് ഇതുമൂലമുണ്ടായത്. കാലവര്‍ഷം ശക്തിപ്രാപിച്ച് മണ്ണ് നനഞ്ഞാലേ മറ്റ് സസ്യവൈവിധ്യങ്ങള്‍ വളര്‍ന്നുവരികയുള്ളൂ.

Content Highlights: Paithalmala Travel, Tourism Destinations in Kannur, Paithalmala after Wild fire