കപ്പ ടി.വിയ്ക്കുവേണ്ടി ട്രാവല്‍ ജേണലിസ്റ്റ് റോബി ദാസ് നടത്തുന്ന ഓപ്പണ്‍ റോഡ് യാത്രയില്‍ നിന്ന്
സാഹസികയാത്ര ഇഷ്ടപ്പെടുന്നവര്‍ക്കായി കേരളത്തില്‍ നിരവധി സ്ഥലങ്ങളുണ്ട്. അതിലൊന്നാണ് വാഗമണ്‍. തേയിലത്തോട്ടങ്ങളുടേയും വെള്ളച്ചാട്ടങ്ങളുടേയും നാട്. ഓഫ് റോഡ് യാത്രകള്‍ക്ക് ഏറെ അനുയോജ്യമാണിവിടം. വാഗമണ്‍ സിറ്റിയില്‍ നിന്ന് ഉള്‍പ്രദേശങ്ങളിലേക്ക് ജീപ്പുകള്‍ യാത്രക്കാരുമായി ഷട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്.
ഓഫ് റോഡ് ഇഷ്ടമുള്ളവര്‍ക്കും പരിചയമുള്ളവര്‍ക്കും ധൈര്യമായി തിരഞ്ഞെടുക്കാവുന്നയിടമാണ് വാഗമണ്‍. ഓഫ് റോഡ് യാത്രക്കിടെ വാഹനം നിര്‍ത്തി മലനിരകളുടെ സൗന്ദര്യം ആവോളം ആസ്വദിക്കുകയുമാവാം. പൈന്‍മരക്കാടുകളുടേയും തേയിലത്തോട്ടങ്ങളുടേയും 360 ഡിഗ്രി കാഴ്ചകള്‍ യാത്രയ്ക്കിടെ കാണാം.
മലമുകളിലേക്ക് അടുക്കുന്തോറും കാലാവസ്ഥ പതിയെ മാറും. തണുത്ത കാറ്റ് മുഖത്തേക്ക് ഒഴുകിയെത്തും. പ്രകൃതി അതിന്റെ വശ്യത കൂടുതല്‍ പ്രകടമാക്കും. ക്യാമറക്കണ്ണുകളേപ്പോലും ഒരുവേള സ്തംഭ്തരാക്കുന്ന സൗന്ദര്യം മലമുകളില്‍ നിങ്ങള്‍ക്ക് സ്വാഗതമരുളും.