മൂന്നാറെന്ന് കേള്‍ക്കുമ്പോള്‍ ഏതൊരാളുടേയും മനസിലേക്ക് വരുന്ന ചിത്രമാണ് പൂത്തുലഞ്ഞുനില്‍ക്കുന്ന നീലക്കുറിഞ്ഞിയുടേത്. ഇരവികുളം ദേശീയോദ്യാനത്തില്‍ ഏക്കറുകളോളം പരന്നു കിടക്കുന്ന നീലക്കുറിഞ്ഞി ചെടികള്‍ കാണാന്‍ നിരവധി സഞ്ചാരികള്‍ എത്താറുണ്ട്.

മൂന്നാറിന് പുറമേ നീലഗിരി കുന്നുകള്‍, പളനി മലകള്‍, കടവരി, കാന്തല്ലൂര്‍, രാജമല, മറയൂര്‍, സൈലന്റ് വാലി എന്നിവിടങ്ങളിലും കുറിഞ്ഞികള്‍ കാണാറുണ്ട്. തമിഴ്നാട്ടില്‍ കൊടൈക്കനാലും പരിസര പ്രദേശങ്ങളുമാണ് കുറിഞ്ഞിയുടെ കേന്ദ്രം. ഊട്ടിയില്‍ മുക്കൂര്‍ത്തി ദേശീയോദ്യാനത്തിലെ മുക്കൂര്‍ത്തി മലയിലാണ്. കൊളുക്കുമലയിലും കുറിഞ്ഞിച്ചെടികള്‍ കാണപ്പെടുന്നു. 12 വര്‍ഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി പൂവിടുന്നത്. 

2018 മെയ് മാസത്തില്‍ നീലക്കുറിഞ്ഞിയുടെ വരവ് പ്രതീക്ഷിച്ചിരുന്നു എങ്കിലും ശക്തമായ മഴ മൂലം സെപ്റ്റംബര്‍ മാസത്തേക്ക് നീണ്ടു. ഏറ്റവും കൂടുതല്‍ കുറിഞ്ഞി പൂക്കുന്ന ഇരവികുളം ദേശീയോദ്യാനം മഴക്കൂടുതല്‍ മൂലം സെപ്റ്റംബര്‍ നാലിന് ശേഷം മാത്രമാണ് കുറിഞ്ഞി പൂത്തത് കാണാന്‍ തുറന്നു കൊടുത്തത്. ലോകപൈതൃക പദവിയിലേക്ക് പശ്ചിമഘട്ടത്തിനെ ഉയര്‍ത്തുന്നതില്‍ കുറിഞ്ഞികള്‍ വളരെ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫര്‍ സിറിള്‍ തോമസ് പകര്‍ത്തിയ നീലക്കുറിഞ്ഞിയുടെ 360 ഡിഗ്രി ചിത്രം കാണാം.

 

Content Highlights: Neelakurinji, Munnar Tourism, Eravikulam National Park, Neelakurinji 360 Degree Photo