കാശത്ത് മഴമേഘങ്ങള്‍ സൃഷ്ടിച്ച നിറക്കൂട്ടിന്റെ ചാരുത, ചുറ്റും പന്തല്ലൂര്‍, മുണ്ടേരി, എരുമമുണ്ട, പാതാര്‍, കരുളായി പ്രദേശങ്ങളുടെ വിദൂരകാഴ്ച, കൂടെ പശ്ചിമഘട്ട മലനിരകളുടെ ഭംഗിയും. നാടുകാണിച്ചുരം സഞ്ചാരികളെ മാടിവിളിക്കുകയാണ്.

മഴ തുടങ്ങിയതോടെ വലിയ കാന്‍വാസില്‍ കോറിയിട്ട മനോഹരചിത്രമായി സംസ്ഥാന പാതയായ ചുരം മാറി. വ്യൂ പോയിന്റ്, അമ്പലമുക്കിന് താഴെ തുടങ്ങി ആറ് സ്ഥലങ്ങളിലാണ് കാഴ്ചയുടെ മനോഹാരിത നിറഞ്ഞുനില്‍ക്കുന്നത്. റോഡിന്റെ താഴ്ഭാഗത്ത് വലിയ മരങ്ങളില്ലാത്ത പ്രദേശങ്ങളാണ് ഇവ. സമീപത്ത് ലഭിക്കുന്ന അപൂര്‍വകാഴ്ചകള്‍ കാണാനായി ഒട്ടേറെ ആളുകളാണ് കുടുംബസമേതം കാറിലും ഇരുചക്രവാഹനങ്ങളിലും ഇവിടെയെത്തുന്നത്.

വൈകീട്ട് മൂന്നുമണിയോടെയാണ് ആളുകള്‍ എത്തുന്നത്. വഴിക്കടവ് മുതല്‍ അതിര്‍ത്തിവരെ ചുരത്തിന് 14 കിലോമീറ്റര്‍ ദൂരമുണ്ട്. നാടുകാണി-പരപ്പനങ്ങാടി പാത നവീകരണത്തിന്റെ ഭാഗമായി ഈ ഭാഗത്തെ പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. റോഡിന്റെ പണി പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ ചുരം തേടിയെത്തും. കാഴ്ചക്കാര്‍ക്കായി ചുരത്തില്‍ ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.

ഇതിനായി വിനോദസഞ്ചാരവകുപ്പിനും പി.വി. അന്‍വര്‍ എം.എല്‍.എയ്ക്കും നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ് സഞ്ചാരികള്‍.

Content Highlights: Rare Beauty of Nadukani Churam, What to See at Nadukani Pass, Malappuram DTPC