മിഴ്നാട് തേനി ജില്ലയിലെ ബോഡിനായ്ക്കനൂര്‍ മുന്‍സിപ്പാലിറ്റിയിലാണ് കൊളുക്കുമല. സമുദ്രനിരപ്പില്‍ നിന്നും 8000 അടിയോളം ഉയരത്തിലായാണ് കൊളുക്കുമല സ്ഥിതിചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടങ്ങള്‍ കൊളുക്കുമലയിലാണ് ഉള്ളത്. രാജമലയ്‌ക്കൊപ്പം നീലക്കുറിഞ്ഞി പൂവിടുന്നയിടം കൂടിയാണ് കൊളുക്കുമല.

75 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു തേയില ഫാക്റ്ററി കൊളുക്കുമലയില്‍ നിലനില്‍ക്കുന്നുണ്ട്. 8651 അടി ഉയരമുള്ള മീശപ്പുലിമല, 6988 അടി ഉയരമുള്ള തിപ്പാടമല എന്നീ മലകള്‍ കൊളുക്കുമലയുടെ പ്രാന്തപ്രദേശത്താണ്. മൂന്നാര്‍ പട്ടണത്തില്‍ നിന്നും ഏകദേശം 35 കിലോമീറ്റര്‍ ദൂരെയായി നിലകൊള്ളുന്ന കൊളുക്കുമലയിലേക്ക് റോഡ് മാര്‍ഗമുള്ള പ്രവേശനം കേരളത്തില്‍ നിന്ന് മാത്രമേയുള്ളൂ. 

ഫോട്ടോഗ്രാഫറായ സിറിള്‍ തോമസ് പകര്‍ത്തിയ കൊളുക്കുമലയുടെ 360 ഡിഗ്രി ചിത്രം കാണാം.

Content Highlights: Kolukkumala, Kolukkumala 360 Degree View, Munnar Tourism