പൂഞ്ഞാര്‍ മലനിരകളുടെ ദൃശ്യഭംഗി വിളിച്ചോതി കവുന്തിമല. കുന്നോന്നി-ഈന്തുംപള്ളിവഴി മുതുകോരമലയിലേക്ക് പോകുന്നവഴിയിലാണ് മനോഹരമായ കവുന്തിമല.
ഒരു മുട്ട നാട്ടിനിര്‍ത്തിയതിന്റെ ആകൃതിയിലാണ് കൂറ്റന്‍മല. കവുന്തിമലയുടെ ഭംഗി ആസ്വദിക്കാന്‍ നിരവധിയാളുകള്‍ എത്തിച്ചേരാറുണ്ട്. ഇതിന് തൊട്ടടുത്താണ് മുതുകോരമല.
കവുന്തിമലയും മുതുകോരമലയും കൈകള്‍ കോര്‍ത്തുനില്ക്കുന്ന കാഴ്ച സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നാണ്. രണ്ടുമലയും സംഗമിക്കുന്നിടമാണ് കൊട്ടാരം കവുന്തി.
ഉച്ചതിരിഞ്ഞാല്‍ കവുന്തിമലയുടെ കിഴക്കന്‍ഭാഗത്ത് ഇരുട്ട് വ്യാപിക്കും. പടിഞ്ഞാറന്‍ഭാഗത്ത് ശക്തമായ വെയിലുമുണ്ടാകും. വൈകീട്ട് കൊട്ടാരം കവുന്തിയില്‍ എത്തുന്നവര്‍ക്ക് വിരുന്നാണ് ഈ കാഴ്ച.
കവുന്തിമലയുടെ മധ്യഭാഗത്തുള്ള പാറമേല്‍ക്കാവ് ക്ഷേത്രത്തിലും ആളുകള്‍ എത്താറുണ്ട്.
നൂറ്റാണ്ടുകള്‍ക്കുമുന്‍പ് ദേവിയെ ഒരു പാലമരത്തില്‍ കുടിയിരുത്തിയെന്നാണ് ഐതിഹ്യം. പിന്നീട് കവുന്തിമലയുടെ മധ്യഭാഗത്തായി പാറമേല്‍ക്കാവ് ക്ഷേത്രം പണിത് ദേവിയെ അവിടെ കുടിയിരുത്തിയെന്നാണ് വിശ്വാസം.
Content Highlights: Kavunthimala, Muthukoramala, Kottayam Tourism, Kerala Tourism