നടുവില്‍: മഴ കനത്തതോടെ മനംമയക്കുന്ന ദൃശ്യഭംഗിയില്‍ ഏഴരക്കുണ്ട് വെള്ളച്ചാട്ടം. കഴിഞ്ഞ വേനലില്‍ പൂര്‍ണമായി വരണ്ടനിലയിലായിരുന്നു വെള്ളച്ചാട്ടവും കുഴികളും.

ടൂറിസം വകുപ്പ് സൗകര്യമൊരുക്കിയതിനെ തുടര്‍ന്ന് കാണാനെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തിലും വര്‍ധനയുണ്ട്.

ചാത്തമലയിലെ ഫെസിലിറ്റി സെന്റര്‍മുതല്‍ വെള്ളച്ചാട്ടംവരെ നടപ്പാതയിലൂടെ കാഴ്ചകള്‍ കണ്ട് നടക്കാന്‍ പറ്റും. രണ്ട് കിലോമീറ്റര്‍ ദൂരം വരുമിത്. കാണാനെത്തുന്നവരെ നിയന്ത്രിക്കുന്നതിന് സുരക്ഷാ ജീവനക്കാരും സംരക്ഷണവേലികളും തീര്‍ത്തിട്ടുണ്ട്.

കാട്ടുതെങ്ങുകളും ചൂരലും ഈറ്റയും കല്ലുവാഴകളും വളര്‍ന്നുനില്‍ക്കുന്ന ഈ പരിസരം ഏറെ ആകര്‍ഷകമാണ്. നടപ്പാതയില്‍ തൂക്കുപാലവും സ്റ്റീല്‍പാലങ്ങളും നിര്‍മിച്ചിട്ടുണ്ട്. അപകടഭീഷണിയുള്ള കുഴികളുടെ സമീപത്തേക്ക് സന്ദര്‍ശകരെ കടത്തിവിടുന്നില്ല. ഏഴ് വലിയ കുഴികളും ഒരു ചെറുകുഴിയും ചേര്‍ന്നതാണ് ഏഴരക്കുണ്ട് വെള്ളച്ചാട്ടം.

Content Highlights: Ezharakkund Waterfalls Kannur, Kannur Tourism, One Day Trip to Kannur, Kannur DTPC