ലോക്ക്ഡൗണ്‍ കാരണം പുറത്തേക്കൊന്നുമിറങ്ങാനാവാതെ, യാത്രപോകാനാവാതെ ബോറടിച്ചിരിക്കുകയാണോ? വീട്ടിനുള്ളിലിരുന്നുകൊണ്ട് തന്നെ നമുക്ക് വയനാട്ടിലെ പ്രശസ്തമായ എടയ്ക്കല്‍ ഗുഹ ഒന്ന് കണ്ടുവന്നാലോ?
വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരിക്കടുത്ത് അമ്പുകുത്തിമലയിലെ രണ്ട് പ്രകൃതിജന്യ ഗുഹകളാണിവ. ചെറുശിലായുഗ സംസ്‌കാരകാലഘട്ടത്തിലേതെന്ന് കരുതുന്ന ശിലാലിഖിതങ്ങളാണ് ഗുഹയുടെ പ്രത്യേകത. കേരളത്തില്‍ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങളും ഇവ തന്നെ. പ്രാചീനമായ ചിത്രങ്ങളും ഗുഹയ്ക്കുള്ളില്‍ കാണാം.
Content Highlights: Edakkal Caves, 360 Degree Virtual Tour, Wayanad Tourism, Kerala Tourism, Kerala Covid 19