ആലക്കോട്: പ്രകാശത്തിന്റെ ഉത്സവമായ ദീപാവലിക്കു മുന്‍പ് മലബാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രത്തില്‍ വര്‍ണവിസ്മയം തീര്‍ക്കാന്‍ തിരക്കിട്ട പ്രവര്‍ത്തനങ്ങള്‍. 

പത്തേക്കറിലെമ്പാടുമായി സ്ഥാപിക്കുന്ന 60,000 ചെറുദീപങ്ങള്‍ സൂര്യാസ്തമയത്തോടെ പ്രകാശം പരത്തി തുടങ്ങും. നിലവിലുളള ദൃശ്യമനോഹാരിതയ്ക്ക് മാറ്റംവരില്ല. അമേരിക്കന്‍ സാങ്കേതികവിദ്യയിലാണ് ലൈറ്റുകള്‍ സ്ഥാപിക്കുക.

മൈക്രോ യുണിറ്റുകള്‍ സ്ഥാപിച്ച് പ്രാദേശിക വിദഗ്ധരുടെ സഹകരണത്തിലാണ് പദ്ധതി നടപ്പാക്കുക. കെ.എന്‍.നിസാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നു. 

സിമന്റ് ഉള്‍പ്പെടെയുള്ളവ ഒഴിവാക്കിയാണ് നിര്‍മാണം. നവംബര്‍ ആദ്യം മുതല്‍ സൂര്യാസ്തമയത്തോടെ ചെറു ലൈറ്റുകള്‍ മിഴിതുറക്കും.മഴ കുറഞ്ഞ് കൂടുതല്‍ വിനോദസഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് ഒരുക്കങ്ങള്‍ നടത്തുന്നത്.

Content Highlights: deepavali celebrations in palakkayamthattu