മൂന്നാര്‍: ഇരവികുളം ദേശീയോദ്യാനത്തില്‍ ഇക്കൊല്ലം പിറന്നത് 68 വരയാടിന്‍കുഞ്ഞുങ്ങള്‍.

ജനുവരി 21 മുതല്‍ മാര്‍ച്ച് 21 വരെയുള്ള കണക്കാണിത്. ഈ രണ്ടുമാസ സമയം വരയാടുകളുടെ പ്രജനനകാലമാണ്.

കുട്ടികളുടെ എണ്ണം ഇത്തവണ 80 കവിയുമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.ലക്ഷ്മി പറഞ്ഞു. ജനുവരി 21 മുതല്‍ ദേശീയോദ്യാനം അടച്ചിട്ടിരിക്കുകയായിരുന്നു. മാര്‍ച്ച് 21 ന് തുറക്കേണ്ടതായിരുന്നെങ്കിലും കോവിഡ് 19 രോഗനിയന്ത്രണത്തിന്റെ ഭാഗമായി നിയന്ത്രണം കൂടുതല്‍ ദിവസത്തേക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: baby Nilgiri tahrs in Eravikulam national park