പറയാന്‍ പോകുന്നത് ഊട്ടിയിലെ ഒരു ബംഗ്ലാവിനെ കുറിച്ചാണ്... ജോണ്‍ സുള്ളിവന്‍ (John Sullivan) 1822 ല്‍ നിര്‍മാണമാരംഭിച്ച യൂറോപ്യന്‍ ശൈലിയിലുള്ള മനോഹരമായ ഒരു കരിങ്കല്‍ കൊട്ടാരത്തെ കുറിച്ച്... ഊട്ടിയിലെ സ്റ്റോണ്‍ ഹൗസിനെ (Stone House) കുറിച്ച്.

Stone House 1  

ഊട്ടിയിലെത്തുന്നവര്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു നിര്‍മിതിയാണ് സ്റ്റോണ്‍ ഹൗസ്.  ചരിത്രപരമായ പലതിന്റേയും ഓര്‍മപ്പെടുത്തലെന്നപോലെ നിലകൊള്ളുന്ന ഒരു അപൂര്‍വ്വ നിര്‍മിതി.  പക്ഷേ നിര്‍ഭാഗ്യമെന്ന് പറയട്ടെ പലരും തങ്ങളുടെ യാത്രയില്‍ നിന്ന് ഇതിനെ ഒഴിവാക്കുകയാണ് പതിവ്.  ചരിത്രത്തില്‍ താല്പര്യമില്ലാഞ്ഞിട്ടാവാം ഇങ്ങനെ ചെയ്യുന്നത്.  എന്നാല്‍ ഊട്ടിയെന്ന മനോഹരമായ സ്ഥലത്തിന്റെ യാത്ര എവിടെ നിന്നാണ് തുടങ്ങിയതെന്ന് അറിയണമെങ്കില്‍ ഇവിടം സന്ദര്‍ശിക്കാതെ പറ്റില്ല.

Stone House 2

ഇന്ന് ഊട്ടിയിലെ സര്‍ക്കാര്‍ മ്യൂസിയം പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. സാംസ്‌കാരികവും, ചരിത്രപരവുമായ പല കാര്യങ്ങളുടേയും ശേഷിപ്പുകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ പലതരം ജീവജാലങ്ങളുടെ അസ്ഥികൂടങ്ങളും, സ്റ്റഫ്ഡ് മോഡലുകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 

Stone House 3

ആഴ്ച്ചയില്‍ വെള്ളിയൊഴികെ മറ്റെല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണിവരെ ഇവിടെ സന്ദര്‍ശിക്കാം.  വെള്ളിയാഴ്ച്ച അവധിയാണ്.

Stone House 4

മുതിര്‍ന്നവര്‍ക്ക് 5 രൂപയും കുട്ടികള്‍ക്ക് 3 രൂപയുമാണ് പ്രവേശന ഫീസ്.  വിദേശീയരായ സന്ദര്‍ശകര്‍ക്ക് ഇത് ആളൊന്നിന് 100 രൂപയാണ്.  വിദ്യാര്‍ഥികളാണെങ്കില്‍ അവര്‍ക്ക് പണമൊന്നും നല്‍കാതെ മ്യൂസിയം സന്ദര്‍ശിക്കാം.  മ്യൂസിയത്തിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രത്യേകം പണമൊന്നും നല്‍കേണ്ടതില്ല.  പ്രദര്‍ശിപ്പിച്ചിരിക്കുന്ന സാധനങ്ങളൊന്നും സ്പര്‍ശിക്കരുതെന്ന ഒറ്റ നിബന്ധന മാത്രമേയുള്ളൂ.

Stone House 5

എങ്ങനെ എത്തിച്ചേരാം?

ഊട്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏതാണ്ട് 4 കി. മീ. ദൂരം മാത്രമേ ഇവിടേയ്ക്കുള്ളൂ.  ഒരു 15 മിനിറ്റ് ഡ്രൈവ്.

സ്റ്റോണ്‍ ഹൗസിലെ മറ്റു ചില കാഴ്ചകള്‍

Stone House 6

Stone House 7

Stone House 8

Content Highlights: Ootty, Ootty Travel, Stone House Ootty, John Sullivan, Ootty Government Museum