നാല് സഹസാബ്ദങ്ങളായി തലയുയര്‍ത്തി നില്‍ക്കുന്ന ഉത്തരേന്ത്യയിലെ നഗരം. ഉത്തര്‍പ്രദേശില്‍ ഗംഗാനദിയുടെ പടിഞ്ഞാറന്‍ തീരത്ത് ചന്ദ്രക്കലപോലെ വളഞ്ഞുകിടക്കുന്ന നഗരം. ബനാറസ്, കാശി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. 

ഗംഗയിലേക്ക് ഒഴുകിയെത്തുന്ന വരുണ, അസി നദികള്‍ക്കിടയില്‍ ഗംഗാതീരത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് വാരാണസി ആയതെന്ന് പറയപ്പെടുന്നു. കാശിയെ 'ശിവന്റെ നഗരം' എന്നാണ് വിളിക്കുന്നത്. ശിവന്റെ ത്രിശൂലത്തിന്മേലാണ് കാശിയുടെ കിടപ്പെന്ന് വിശ്വസിക്കുന്നു. ശി വക്ഷേത്രമായ കാശി വിശ്വനാഥ ക്ഷേത്രമാണ് ഇവിടത്തെ ഏറ്റവും പ്രധാന തീര്‍ഥാടനകേന്ദ്രം.

ഹിന്ദു, ബുദ്ധ, ജൈനമത ക്കാരുടെ പുണ്യനഗരമാണിത്. ബി.സി. ആറാം നൂറ്റാണ്ടില്‍ ത്തന്നെ കാശി നിലനിന്നിരുന്നു. ബുദ്ധകാലഘട്ടം മുതലേ കാശിക്ക് തീര്‍ഥാടനകേന്ദ്രങ്ങളില്‍ പ്രമുഖ സ്ഥാനമുണ്ടായിരുന്നു. കല്ലുകൊണ്ട് നിര്‍മിച്ച പഴയകാല ക്ഷേത്രങ്ങള്‍ മുതല്‍ ആധുനിക ക്ഷേത്രങ്ങള്‍ വരെ വാരാണസിയിലുണ്ട്. ആതന്‍സ്, ജെറുസലേം, പീക്കിങ് (ഇന്നത്തെ ബെയ്ജിങ്) എന്നിവയെപ്പോലെ പുരാതനമാണ് കാശിയെന്ന് ചരിത്രഗ്രന്ഥങ്ങള്‍ പറയുന്നു.

ഗോമുഖില്‍ നിന്നുദ്ഭവിക്കുന്ന ഗംഗ വടക്കുനിന്ന് തെക്കോട്ടാണ് ഒഴുകുന്നത്. എന്നാല്‍ കാശിയിലെത്തുമ്പോള്‍ ഗംഗ തിരിച്ചൊഴുകുന്നു, തെക്കുനിന്ന് വടക്കോട്ട്. 'ഘാട്ട്' എന്നുവിളിക്കുന്ന ഗംഗയുടെ കരയിലെ കല്‍പ്പടവുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ക്ഷേത്രദര്‍ശനത്തിനുമുന്‍പ് ആളുകള്‍ ഈ പടികളില്‍നിന്ന് കുളിക്കുന്നു. മരണമടഞ്ഞവരുടെ മൃതദേഹം ദഹിപ്പിക്കുന്നതും ഈ പടികളിലാണ്. തുടര്‍ന്ന് ചിതാഭസ്മം ഗംഗയില്‍ ഒഴുക്കുന്നു.

ഇവയിലൊരു ഘാട്ടില്‍ ബ്രഹ്മാവ് 10 കുതിരകളെ ബലികൊടുത്തന്നും മറ്റൊന്നില്‍ പാര്‍വതിയുടെ കമ്മല്‍ കളഞ്ഞു പോയെന്നും വിശ്വാസമുണ്ട്. ക്ഷേത്രത്തിനുസമീപമുള്ള ജ്ഞാനക്കിണറിലാണ് ഇവിടത്തെ യഥാര്‍ഥ ശിവലിംഗം എന്നും വിശ്വാസമുണ്ട്. വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള തെരുവിലാണ് അന്നപൂര്‍ണാക്ഷേത്രം.

ഓരോവര്‍ഷവും ഇവിടെ 400 ഉത്സവങ്ങള്‍ ആഘോഷിക്കപ്പെടുന്നു. ശിവരാത്രിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇവിടത്തെ ഹിന്ദു സര്‍വകലാശാലയില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവരെത്തി വിദ്യാഭ്യാസം നേടുന്നു. വാരാണസിയിലെ തദ്ദേശീയര്‍ നെയ്യുന്ന സാരികള്‍ വള രെ പ്രശസ്തമാണ്. ഇവിടത്തെ പ്രാദേശികരീതിയിലുള്ള ഗുസ്തി മറ്റൊരാകര്‍ഷണമാണ്.


GETTING THERE

By Air: Lal Bahadur Shastri Airport (25 km).

By Rail: Varanasi Junction, Manduadih, Mughal Sarai Junction (10 km).

By Road: Bus station is located just East of the Varanasi Junction train sta tion. Driving distance from Trivandrum is 2557 km.

Contact: Shri Kashi Vishwanath Ma dir: 0542-2392629.

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Varanasi Travel, Spiritual Travel, Incredible India