ഷ്യയിലെ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മനുഷ്യവാസമുള്ള ഇടമുള്ളത് നേപ്പാളിലായിരിക്കുമെന്ന് തെറ്റിധരിക്കുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ ഏഷ്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമമുള്ളത് ഇന്ത്യയിലാണ്. 

ഹിമാചല്‍ പ്രദേശിലുള്ള കോമിക് ഗ്രാമമാണ് ഈ റെക്കോഡ് സ്വന്തമാക്കിവെച്ചിരിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 18000 അടി മുകളിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഹിമായലത്തിലാണ് ഈ ഗ്രാമം കുടികൊള്ളുന്നത്.

14-ാം നൂറ്റാണ്ടില്‍ ലുണ്ടപ് സെമോ ഗോംപ ആരംഭിച്ച ബുദ്ധ വിഹാരത്തിലൂടെയാണ് കോമിക് ഗ്രാമത്തെ ലോകമറിഞ്ഞുതുടങ്ങിയത്. മൈത്രേയ ബുദ്ധനെ ആരാധിക്കുന്ന സന്ന്യാസികള്‍ ഇവിടെ വസിക്കുന്നു. 

ലോകത്തിലെ ഏറ്റവും ഉയരത്തില്‍ ബൈക്കില്‍ ചെന്നെത്താവുന്ന  ബുദ്ധവിഹാരമാണിത്. മണ്ണുകൊണ്ടുണ്ടാക്കിയ ബുദ്ധ ക്ഷേത്രങ്ങളാണ് ഇവിടത്തെ പ്രധാന സവിശേഷത. 

ബുദ്ധ സന്ന്യാസികളെക്കൂടാതെ സാധാരണക്കാരും കോമികില്‍ ജീവിക്കുന്നു. ഇവിടത്തെ മുഖംമൂടി വെച്ചുള്ള നൃത്തം ലോകപ്രശസ്തമാണ്. ചാം നൃത്തം എന്നാണ് ഇതിന്റെ പേര്. ജാക്കറ്റുകള്‍, തൊപ്പികള്‍, വിരിപ്പുകള്‍, പരവതാനികള്‍ എന്നിവ നിര്‍മിക്കലാണ് ഇവിടത്തെ ജനങ്ങളുടെ പ്രധാന തൊഴില്‍ മാര്‍ഗം. 

സഞ്ചാരികള്‍ ഇവിടേക്ക് അധികം എത്തിപ്പെടാറില്ല. കൊടും തണുപ്പ് തന്നെയാണ് പ്രധാന കാരണം. വളരെ ചെറിയ താമസ സൗകര്യങ്ങള്‍ മാത്രമേ ഇവിടെയുള്ളൂ. മിക്കവയും ഹോം സ്‌റ്റേകളാണ്. അതുകൊണ്ടുതന്നെ സഞ്ചാരികള്‍ കാസയിലാണ് താമസിക്കാറ്. റോഹ്താങ് പാസ് തുറന്നാല്‍ ഇവിടേക്ക് സഞ്ചാരികള്‍ക്ക് യാത്ര നടത്താം.

Content Highlights: The highest village in asia is located in India