തെങ്കാശിയിലെ ചാറ്റല്‍മഴക്ക് സൗന്ദര്യമുണ്ട്. കുട്ടികളും യുവാക്കളും പ്രായമേറിയവരും മഴയുടെ സുഖവും കുളിരും നുകരുന്നു. മെയ്- ആഗസ്ത് മാസങ്ങളില്‍ ചാറ്റല്‍ മഴ (ശാറല്‍ തിരുവിഴ) തേടി ആയിരക്കണക്കിന് ടൂറിസ്റ്റുകളും തെങ്കാശിയില്‍ എത്തുന്നു. മറക്കാനാവാത്ത അനുഭവമാണ് ഈ മഴ. ഗ്രാമ്യഭംഗിയാണ് തെങ്കാശിയുടെ പ്രത്യേകത. സമീപത്തു തന്നെയാണ് കുറ്റാലം വെള്ളച്ചാട്ടം. ചുറ്റും നൂറു കണക്കിന് ക്ഷേത്രങ്ങള്‍. ശില്‍പ്പഭംഗികള്‍ വിടര്‍ത്തുന്നവ.
കാര്‍ഷികവൃത്തിയാണ് തെങ്കാശിയുടെ നട്ടെല്ല്. അധ്വാനിക്കുന്ന ജനത. വിളവു പല തരം. പ്രകൃതിഭംഗി തെങ്കാശിയെ വാരിക്കോരി അനുഗ്രഹിച്ചിരിക്കുന്നു. തടാകങ്ങളും ആമ്പല്‍പ്പൂക്കളും ഹൃദയാവര്‍ജകം. പൂവിന്റെ ഇതളുകള്‍ സ്പര്‍ശിച്ചാല്‍ വിരലുകളില്‍ പൂമ്പൊടി നിറയും. തെങ്കാശിയുടെ സൗന്ദര്യം നിരവധി സിനിമകളില്‍ അനാവരണമാക്കപ്പെട്ടിട്ടുണ്ട്. ഷൂട്ടിങ്ങ് നടക്കുമ്പോള്‍ തൊഴിലിനായി ഗ്രാമീണര്‍ എത്തും. തമിഴകത്തെ തിരുനെല്‍വേലിയിലാണ് തെങ്കാശി. പുനലൂരില്‍ നിന്നും ചെങ്കോട്ട വഴി തെങ്കാശിയിലെത്താം .
തണ്ണീര്‍ത്തടങ്ങളാണ് തെങ്കാശിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ആയിരക്കണക്കിനു പക്ഷികളെ തണ്ണീര്‍തടങ്ങളില്‍ കാണാം. ബൈനോക്കുലറുമായി പക്ഷിനിരീക്ഷണത്തിന് എത്തുന്ന നിരവധിപേര്‍. വര്‍ണ്ണങ്ങള്‍ വിരിയിക്കുന്ന പക്ഷികളുടെ പശ്ചാത്തലത്തില്‍ ഫോട്ടോ എടുക്കാന്‍ യാത്രികര്‍ ശ്രദ്ധിക്കാറുണ്ട്. തെങ്കാശിയിലെ മയൂര ഫാം പ്രകൃതി നിരീക്ഷണത്തിന് അനുയോജ്യമായ സങ്കേതമാണ്. ഫാമിനു സമീപമുള്ള വനപ്രദേശങ്ങളില്‍ വന്യമൃഗങ്ങളുണ്ട്. കാട്ടാനകള്‍ ചിലപ്പോള്‍ കൃഷി കയ്യേറും. നെല്ലും കൂര്‍ക്കയുമാണ് പ്രധാന് കൃഷി.
തെങ്കാശി എന്നാല്‍ ദക്ഷിണകാശി എന്നാണ് അര്‍ഥം. ശിവക്ഷേത്രവും ഉലഗമ്മന്‍ ക്ഷേത്രവും കുലശേഖര നാഥര്‍ കണ്ണിമാരമ്മന്‍ ക്ഷേത്രവുമാണ് പ്രശസ്തം. കൂടാതെ മുസ്ലിം, ക്രിസ്ത്യന്‍ ദേവാലയങ്ങളുണ്ട്.

പരാക്രമ പാണ്ട്യനാണ് ഉലഗമ്മന്‍ ക്ഷേത്രം നിര്‍മ്മിച്ചത്. ഇടിമിന്നലേറ്റ് വിള്ളലുകള്‍ വീണ ക്ഷേത്രം 1990-ല്‍ അറ്റകുറ്റപ്പണികള്‍ നടത്തി പുനഃസൃഷ്ടിച്ചു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അത് വീണ്ടും മിനുക്കി. രാത്രി നിലാവില്‍ കുളിച്ചു നില്‍ക്കുന്ന ഗോപുരക്കാഴ്ച്ച കാണേണ്ടതു തന്നെ. പശ്ചിമഘട്ട മലനിരകളുടെ താഴ് വാരത്തിലാണ് തെങ്കാശി.
Travel Info
TENKASI
Tenkasi is in the lap of Thirikooda Malai, of the Western Ghats. The renowned Coutrallam Water falls is 5 km away Location State- Tamilnadu, Tirunelveli Dt.
How to reach
By Air: Thiruvananthapuram Airport 113 km and Nedumbassery Airport 142 km (from Pathanamthitta). By Rail: Chengannur (26 km) and Tiruvalla (36 km) are rail heads near Pathanamthitta By Road: Tenkasi is 59 km away from Punalur (Kollam Dt) via Shencotta (Punalur to Shencotta 50 Km by road). Tenakasi is 149 km east to Pathanamthitta via Shencotta (Pathanamthitta to Sencotta 140 km by road). 54 km north west to Tirunelveli Town (Tirunelveli- Quilon Highway). TNSTC buses daily ply to Quilon (Bus no 719), Ernakulam (736), Guruvayur (739), Pathanamthitta (789), Changanasseri (702), Chennai, Bengaluru and Coimbatore.

Season: May - August is ideal for enjoying the famous Saral (drizzling). To enjoy the Coutrallam falls in full, best season is from June to September
Sights around: Coutrallam Falls, 5 km. Kasi Viswanathar Temple, Sarwaswaran Church
(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: Tenkasi Travel, Saral Thiruvizha, Coutrallam Falls, Villages in Tenkasi, Mathrubhumi Yathra