രാഷ്ട്രീയത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കൈലാസ യാത്രയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അല്‍പ്പം വിവാദങ്ങളെല്ലാം ഉയര്‍ന്നെങ്കിലും അതിനെയൊന്നും വകവെയ്ക്കാതെയാണ് യാത്ര എന്നാണ് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെല്ലാം വ്യക്തമാക്കുന്നത്.

ഒരു വീഡിയോ ആണ് രാഹുല്‍ ഏറ്റവും ഒടുവിലായി പോസ്റ്റ് ചെയ്തത്. ശിവനാണ് പ്രപഞ്ചം എന്നാണ് ഇതിനൊപ്പം രാഹുല്‍ കുറിച്ചിരിക്കുന്നത്. രാക്ഷസ താല്‍ എന്ന നദിയുടെ മനോഹരമായ രണ്ട് ചിത്രങ്ങളാണ് രാഹുല്‍ സമൂഹമാധ്യമങ്ങളിലെ ഓദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാവണാ താല്‍ എന്നും പേരുള്ള ഈ നദി രാവണന്‍ സൃഷ്ടിച്ചതാണെന്നാണ് സങ്കല്‍പ്പം. 

'മാനസരോവര്‍ തടാകത്തിലെ ജലം സൗമ്യവും പ്രസന്നവും ശാന്തവുമായിരിക്കുന്നു. അത് എല്ലാം നല്‍കുന്നു, ഒന്നും നഷ്ടപ്പെടുത്തുന്നില്ല. ആര്‍ക്കും അതില്‍നിന്ന് കോരിക്കുടിക്കാം. ഇവിടെ വെറുപ്പില്ല. അതുകൊണ്ടാണ് ഇന്ത്യയില്‍ ജലത്തെ ആരാധിക്കുന്നത്' എന്നാണ് മറ്റൊരു പോസ്റ്റിനോടൊപ്പം അദ്ദേഹം കുറിച്ചത്. ഈ കുറിപ്പ് രാഷ്ട്രീയമായി ഏറെ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. കൈലാസം ഒരുവനെ വിളിക്കുമ്പോഴാണ് അവന്‍ അങ്ങോട്ടുപോകുന്നത്. അങ്ങനെയൊരവസരം കിട്ടിയതില്‍ ഏറെ സന്തോഷിക്കുന്നുവെന്നാണ് രാഹുലിന്റെ മറ്റൊരു പോസ്റ്റ്.

മഞ്ഞിന്‍ വഴികള്‍ തേടി

സ്വപ്‌നസീമകളെ തൊട്ടുണര്‍ത്തുന്ന ബുരണ്‍ ഘാട്ടി

 

 

Rahul FB

ഓരോ പോസ്റ്റിന് താഴെയും രാഹുലിന്റെ യാത്രയെ അനുകൂലിച്ചുകൊണ്ട് മലയാളികളടക്കം നിരവധി പേരാണ് കമന്റുമായെത്തുന്നത്. യാത്രയ്ക്ക് ആശംസകള്‍ നേരുന്നതിനൊപ്പം തിരിച്ചുവന്നിട്ടുവേണം ഇന്ധനവിലവര്‍ധനയ്‌ക്കെതിരെ പ്രതിഷേധം നടത്താനെന്നും കമന്റ് ചെയ്യുന്നവരുണ്ട്.

Rahul Tweet