ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിലൊന്നാണ് പുതുച്ചേരി. പോണ്ടിച്ചേരി എന്ന പഴയ പേരുതന്നെയാണ് ഇപ്പോഴും പ്രശസ്തം. ഫ്രഞ്ചുകാര്‍ ഭരിച്ചിരുന്ന പ്രദേശങ്ങള്‍ ചേര്‍ത്താണ് പുതുച്ചേരിയെന്ന കേന്ദ്രഭരണപ്രദേശത്തിന് രൂപംനല്‍കിയത്. അതിനാല്‍ ഭൂമിശാസ്ത്രപരമായി പുതുച്ചേരി വിവിധയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്. തമിഴ്‌നാടിനോട് ചേര്‍ന്നുകിടക്കുന്ന പുതുച്ചേരി, കാരയ്ക്കല്‍, കേരളത്തിനകത്ത് സ്ഥിതിചെയ്യുന്ന മാഹി, ആന്ധ്രാപ്രദേശിലെ യാനം എന്നീ പ്രദേശങ്ങള്‍ ചേര്‍ന്നതാണ് പുതുച്ചേരി കേന്ദ്രഭരണ പ്രദേശം.
ഫ്രഞ്ച് സംസ്‌കാരത്തിന്റെ പ്രത്യേകതകളറിയാം എന്നതാണ് പുതുച്ചേരി നഗരത്തെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്നത്. ഫ്രഞ്ച് മാതൃകയിലുള്ള കെട്ടിടങ്ങളും തെരുവുകളും ഭക്ഷണവുമൊക്കെ പുതുച്ചേരിയില്‍നിന്ന് പരിചയപ്പെടാം.
പുതുച്ചേരി നഗരത്തില്‍ ചെന്നാല്‍ ഓറോവിലാണ് കാണേണ്ട പ്രധാന കാഴ്ച. മാനവൈക്യം എന്ന വിഷയത്തിലധിഷ്ഠിതമായി രൂപപ്പെടുത്തിയ ടൗണ്‍ഷിപ്പാണ് ഓറോവില്‍. അരവിന്ദഘോഷിന്റെ സഹപ്രവര്‍ത്തകയായിരുന്ന മിറാ അല്‍ഫാസയാണ് നഗരം സ്ഥാപിച്ചത്. ഇതിന്റെ മധ്യത്തിലായി സ്ഥിതിചെയ്യുന്ന മാതി മന്ദിര്‍ വാസ്തുകലയുടെ വിസ്മയക്കാഴ്ചയാണ്. 1926-ല്‍ അരവിന്ദഘോഷ് സ്ഥാപിച്ച ആശ്രമവും പുതുച്ചേരിയിലുണ്ട്.
ഒട്ടേറെ പ്രശസ്തമായ പ്രതിമകള്‍ പുതുച്ചേരിയിലുണ്ട്. കടല്‍ത്തീരത്തുള്ള മഹാത്മാഗാന്ധി പ്രതിമ പുതുച്ചേരിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്ന ചിത്രങ്ങളിലൊന്നാണ്.
ഫ്രഞ്ച് യുദ്ധസ്മാരകമായ മണ്ഡപവും പ്രശസ്തമാണ്. പുതുച്ചേരി മ്യൂസിയം, ഭാരതീദാസന്‍ മ്യൂസിയം, ജവഹര്‍ പാവ മ്യൂസിയം, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങിയവയാണ് പുതുച്ചേരിയിലെ മറ്റ് പ്രധാന കാഴ്ചകള്‍. ഇവ കാണാനുള്ള ഒന്നും രണ്ടും ദിവസത്ത പാക്കേജുകള്‍ പുതുച്ചേരി ടൂറിസം വകുപ്പുതന്നെ നല്‍കുന്നുണ്ട്.
Yathra Travel Info
Puducherry
Puducherry is one of the nine union territories of India. It was formed out of four territories of former French India.
Getting There

By Air: The Pondicherry airport can accommodate landing of a small aircraft only and has flights coming in from Bangalore and Hyderabad. You can get connecting flights from Delhi, Kochi, Kolkata and Mumbai, Chennai is the international airport which is approximately 135 kilometres away from Pondicherry. By Rail: There are daily train from Chennai to Puducherry railway station. Two weekly trains are available from Manglore to Puducherry (Train No. 16856 and 16858). Villupuram junction railway station is a connection station to Chennai and Puducherry roots. By Road: Pondicherry falls on the National Highway 45, which connects it to Chennai and other major cities.
Contact: Tourism Information Centre 0413 2339497. E mail: tourism.pon@nic.in
(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: Puducherry Travel, Pondicherry Tourism, Incredible India, Mathrubhumi Yathra