ഊട്ടിയില്‍ ചെന്ന് 'സള്ളിവന്‍ മെമ്മോറിയല്‍' എവിടെയാണെന്നു ചോദിച്ചാല്‍, അറിയില്ല എന്ന ഉത്തരം ലഭിക്കാനാണ് കൂടുതല്‍ സാധ്യത. എന്നാല്‍ ഊട്ടിയിലെത്തുന്ന ഓരോ സഞ്ചാരിയും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചരിത്രപ്രധാന്യമുള്ള സ്ഥലമാണത്.

നീലഗിരിയെന്ന മനോഹരഭൂമിയെ പുറംലോകത്തിന് മുന്നില്‍ അവതരിപ്പിച്ച ബ്രിട്ടീഷ് കളക്ടര്‍ ജോണ്‍ സള്ളിവന്‍ വസിച്ചിരുന്ന ബംഗ്ലാവ്. നീലഗിരിയിലെ ആദ്യ യൂറോപ്യന്‍ അധിവാസകേന്ദ്രമെന്നും വിശേഷിപ്പിക്കാം. ഊട്ടി ടൗണില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെ, കോട്ടഗിരിയിലാണ് (കൊത്തഗിരി എന്നും പറയും) ഈ പ്രദര്‍ശനശാല സ്ഥിതി ചെയ്യുന്നത്.

ബംഗ്ലാവിന്റെ ചരിത്രം

പരിസ്ഥിതി പ്രാധാന്യമുള്ള നീലമലകളെ കുറിച്ച് പ്രചരിച്ചിരുന്ന കഥകളുടെ വാസ്തവം തിരക്കി 1819-ലാണ് കോയമ്പത്തൂര്‍ കളക്ടറായ ജോണ്‍ സള്ളിവനും സംഘവും മലകയറ്റം ആരംഭിക്കുന്നത്. ആറ് ദിവസത്തോളം നീണ്ട കാനനയാത്രയ്ക്കിടെ നിരവധിപേരുടെ ജീവന്‍ നഷ്ടമായി. ഒടുവില്‍ തമ്പടിക്കാന്‍ പാകത്തിന് സമതലം കണ്ടെത്തുകയും അവിടെ ബ്രിട്ടീഷ് പതാക നാട്ടുകയും ചെയ്തു. കന്നേരിമുക്ക് എന്ന സ്ഥലത്ത് അന്നു നിര്‍മിച്ച ബംഗ്ലാവാണ് ഇന്ന് സള്ളിവന്‍ മെമ്മോറിയല്‍ മ്യൂസിയമായത്. 

 

John Sullivan Memorial, Kotagiri

പെതകല്‍ ബംഗ്ലാവ് എന്നാണ് അക്കാലത്ത് കെട്ടിടം അറിയപ്പെട്ടിരുന്നത്. നാലുവര്‍ഷത്തോളം ഇവിടെ താമസിച്ച് സ്ഥലത്തിന്റെ പ്രത്യേകതകളെ കുറിച്ച് സള്ളിവന്‍ പഠിച്ചു. പര്യവേക്ഷണവുമായി വീണ്ടും മലകയറിയ അദ്ദേഹം എത്തിച്ചേര്‍ന്നത് തോട ഗോത്രവിഭാഗം താമസിക്കുന്ന ഉതകമന്ത് എന്ന മനോഹരഭൂമിയിലാണ്. 

ഇവിടെ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയും മണ്ണും സള്ളിവന്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് പുതിയ കൃഷിരീതികള്‍ പരീക്ഷിച്ചു. വിദേശത്തുനിന്നുള്ള പച്ചക്കറികളും പൂക്കളും ഫലങ്ങളും അദ്ദേഹം ഇങ്ങോട്ടേക്ക് പറിച്ചുനട്ടു. തേയിലത്തോട്ടങ്ങളും റോഡുകളും നടുക്ക് ഊട്ടി തടാകവും നിര്‍മിച്ച് സള്ളിവന്‍ ഉതകമന്തിനെ മലയോരങ്ങളിലെ റാണിയാക്കി. ഉതകമന്ത് ഇന്ന് ലോകമറിയുന്നത് ഊട്ടി എന്ന പേരിലാണ്. 

John Sullivan Memorial, Kotagiri

John Sullivan Memorial, Kotagiri

John Sullivan Memorial, Kotagiri

1841-ല്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങുന്ന സമയം ബംഗ്ലാവും അതിനോട് ചേര്‍ന്നുള്ള കോട്ടേജുകളും നീലഗിരിയില്‍ താമസിക്കാനെത്തിയിരുന്ന വിരമിച്ച ഇംഗ്ലീഷ് പട്ടാളക്കാര്‍ക്ക് സള്ളിവന്‍ കൈമാറി. 1930-ല്‍ ഇവിടെ ഒരു വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നതായും പിന്നീട് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായ കെട്ടിടത്തില്‍ കന്നുകാലികളെ വളര്‍ത്തിയിരുന്നതായുമാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.

2002-ല്‍ നീലഗിരി കളക്ടര്‍ സുപ്രിയ സാഹുവിന്റെ നേതൃത്വത്തില്‍ പൊട്ടിപ്പൊളിഞ്ഞ കെട്ടിടം പുനര്‍നിര്‍മിക്കുകയും മ്യൂസിയമാക്കുകയും ചെയ്തു.

നീലഗിരിയെ അടുത്തറിയാം

നാലു മുറികളുള്ള ഇരുനിലകെട്ടിടമാണ് സള്ളിവന്‍ മ്യൂസിയം. കുമ്മായവും കട്ടയും ചേര്‍ത്ത് നിര്‍മിച്ച ചുവരുകളും തേക്കില്‍ തീര്‍ത്ത തൂണുകളും ഗോവണിപ്പടികളും. പുതുക്കിപ്പണിയില്‍ പാതി നഷ്ടമായ നെരിപ്പോടും കാണാം. ജോണ്‍ സള്ളിവന്റെ സുവര്‍ണപ്രതിമയും കെട്ടിടത്തിന്റെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്നു. 

John Sullivan Memorial, Kotagiri

 

നീലഗിരിയുടെ പഴയകാല ചിത്രങ്ങളും പ്രദേശത്തെ ഗോത്രവര്‍ഗക്കാരുടെ വിശദവിവരങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നീലഗിരിയെ കുറിച്ചുള്ള ആധികാരിക രേഖകള്‍ തയ്യാറാക്കാനായി സള്ളിവന്‍ ഉപയോഗിച്ചിരുന്ന ടൈപ്പ് റൈറ്ററും വലിയ കേടുപാടുകള്‍ കൂടാതെ സൂക്ഷിച്ചിരിക്കുന്നു. രണ്ടാം നിലയിലെ ജനാലച്ചില്ലുകളില്‍ വരച്ചിരിക്കുന്ന കുറുമ്പ ഗോത്രവര്‍ഗക്കാരുടെ തേന്‍ശേഖരണ ചിത്രങ്ങള്‍ ആകര്‍ഷകമാണ്.

John Sullivan Memorial, Kotagiri

John Sullivan Memorial, Kotagiri

John Sullivan Memorial, Kotagiri

John Sullivan Memorial, Kotagiri

John Sullivan Memorial, Kotagiri

ബഡുഗ ഗോത്രവര്‍ഗത്തിലുള്ള ഒരു സ്ത്രീയാണ്‌ മ്യൂസിയത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്ന അവര്‍ സന്ദര്‍ശകരുടെ ഒട്ടുമിക്ക സംശയങ്ങളും ദൂരീകരിക്കും. തുന്നല്‍വിദഗ്ധരായ തോട സ്ത്രീകളുടെ ഉത്പന്നങ്ങള്‍ വില്‍പനയ്ക്ക് വെച്ചിട്ടുണ്ട്. മനോഹരമായ ചിത്രപ്പണികളോടുകൂടിയ മേശവിരികള്‍ക്ക് 500 രൂപയാണ് വില.

John Sullivan Memorial, Kotagiri

എങ്ങനെ എത്തിച്ചേരാം?

John Sullivan Memorial, Kotagiri

മേട്ടുപ്പാളയത്തു നിന്ന് ഊട്ടിയിലേക്കുള്ള സംസ്ഥാനപാത-15 കോട്ടഗിരിയിലൂടെയാണ് കടന്നുപോകുന്നത്. ഊട്ടിയില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ ദൂരം. കോട്ടഗിരി സ്റ്റാന്‍ഡിന് സമീപമുള്ള ജോണ്‍സണ്‍സ് സ്‌ക്വയര്‍ ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് രണ്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കന്നേരിമുക്കില്‍ എത്തും. ബ്ലംഗ്ലാവിലേക്കുള്ള ദിശാസൂചികകളൊന്നും വഴിയില്‍ ഇല്ല. കന്നേരിമുക്കില്‍ സ്ഥാപിച്ചിട്ടുള്ള പഴയൊരു ഫ്ളക്സ് ബോര്‍ഡ് മാത്രമാണ് ഏക അടയാളം. പ്രദേശവാസികളോട് 'പാലസ്' എന്നു ചോദിച്ചാലും പറഞ്ഞുതരും.

നിങ്ങള്‍ ചെല്ലുമ്പോള്‍ ഒരുപക്ഷേ മ്യൂസിയം അടഞ്ഞുകിടക്കുകയാവാം. ഉടന്‍തന്നെ മടങ്ങിയേക്കരുത്. സന്ദര്‍ശകര്‍ കുറവായതിനാല്‍ പലപ്പോഴും കെട്ടിടം അടച്ചുപൂട്ടി ജീവനക്കാര്‍ പരിസരങ്ങളിലേക്ക് മാറുക പതിവാണ്. വാതിലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറില്‍ വിളിച്ചാല്‍ ഉടന്‍ ആളെത്തും.

സന്ദര്‍ശന സമയം -

രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ

വ്യാഴാഴ്ച അവധിദിവസം

John Sullivan Memorial, Kotagiri

SULLIVAN MEMORIAL, Kotagiri 

Earlier know as pethakal bungalow. John Sullivan Memorial is a site recreated in remembrance of John Sullivan, a British civil servant responsible for establishing Ooty as a hill station in the Nilgiris Mountains. Situated at Kannerimukku village in Kotagiri, this memorial was originally the residence of John Sullivan and was known as 'Pethakal Bunglow'. spend here around 30 minutes and learn a bit more about Nilgiris and the hill tribse

Get there - Located in Kannerimukku, about 2 km from Kotagiri. 

Travel Info -

Kotagiri, on the lap of Doddabetta range is the oldest hill station in Nilgiri 
Location:Tamilnadu, Nilgiri dt.
Distance chart: Ooty 30 km (via Doddabetta), Coonoor 20 km, Mettupalayam 33km 
Altitude: 6511 ft.

How to reach -

Buses are available fom Ooty, Coonoor and Mettupalayam.
Stay: Ooty / Coonoor.
Contact: Tourist Office, Ooty: 0423 2443977.

Sights arround
Kodanadu View Point, 16 km
Kil Kotagiri, a scenic temple 13 km from Kotagiri
Rangaswamy Peak: This huge peak is a sacred place of Irula tribe; lies in an altitude of 1800m
Rangaswamy Pillar: A gigantic rock formation revered by the locals

Longwood Forest: Near Kotagiri town. it is a tropical shola evergreen forest patch. (prior permision is needed from the D.F.O for trekkings) 
Catherine's Falls: two step water falls on river Kallar, plunges from about 250 ft. 12 km from Kotagiri.

Season: Through out the year.