വീണ്ടും യാത്ര തുടങ്ങാൻ തയ്യാറായി കർണാടകയുടെ ആഡംബര തീവണ്ടി ഗോൾഡൻ ചാരിയറ്റ്. കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ.എസ്.ടി.ഡി.സി) നടത്തുന്ന ട്രെയിൻ വേണ്ടത്ര യാത്രക്കാരുടെ അഭാവത്തെ തുടർന്ന് കഴിഞ്ഞ വർഷം താൽക്കാലികമായി നിർത്തിവച്ചിരുന്നു.
ഈ വർഷം ആദ്യം ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനെ (ഐ.ആർ.സി.ടി.സി) തീവണ്ടിയുടെ അകം പുതുക്കിപ്പണിയാൻ ചുമതലപ്പെടുത്തിയിരുന്നു. പക്ഷേ കോവിഡ് -19 വന്നതോടെ പ്രവർത്തനങ്ങൾ നിർത്തിവക്കുകയായിരുന്നു. കോവിഡ് വന്നില്ലായിരുന്നെങ്കിൽ 2020 വേനലോടെ സർവീസുകൾ പുനരാരംഭിക്കേണ്ടതായിരുന്നു.
പുത്തൻ ഫർണിച്ചറുകൾ, പുതുക്കിയ മുറികളും കുളിമുറിയും പുതിയ ലിനൻ, കട്ട്ലറി എന്നിവയും ഗോൾഡൻ ചാരിയറ്റിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് കെ.എസ്.ടി.ഡി.സി അറിയിച്ചു. ഓരോ പ്രവേശനകവാടത്തിലും വൈ-ഫൈ ഉള്ള ഒരു സ്മാർട്ട് ടിവി ഉണ്ട്. കൂടാതെ സിസിടിവി, അഗ്നിബാധ പ്രതിരോധമാർഗങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
The Golden Chariot, a prestigious product of #KSTDC, is all set to start it's luxury tours from January.
— K.S.T.D.C. (@kstdc) October 18, 2020
Log on to https://t.co/r4ds562zP4 for more information and booking.#IRCTC #goldenchariot pic.twitter.com/tFK6epPBg6
ട്രെയിൻ യാത്രയ്ക്കിടെ എല്ലാ യാത്രക്കാരുടെയും സ്റ്റാഫ് അംഗങ്ങളുടെയും ആരോഗ്യ സുരക്ഷയ്ക്കായി ചില സുരക്ഷാ മാനദണ്ഡങ്ങൾ ഐ.ആർ.സി.ടി.സി തയ്യാറാക്കിയിട്ടുണ്ട്.
- യാത്രയ്ക്കിടെ ട്രെയിൻ കോച്ചുകളും പാസഞ്ചർ ലഗേജുകളും കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കും.
- ഐ.ആർ.ടി.സി വഴി സജ്ജരാക്കിയ ടൂർ മാനേജർമാർ, ഡ്രൈവർമാർ, ഗൈഡുകൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പതിവ് താപനില പരിശോധിക്കണം
- സ്റ്റാഫ് അംഗങ്ങൾക്ക് ശുചിത്വ കിറ്റുകൾ, മാസ്കുകൾ, കയ്യുറകൾ, സാനിറ്റൈസറുകൾ എന്നിവ സജ്ജമാക്കേണ്ടതുണ്ട്.
- പൈതൃക സ്ഥലങ്ങളും സ്മാരകങ്ങളും സന്ദർശിക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള വിവരങ്ങൾ യാത്രക്കാർക്ക് മുൻകൂട്ടി നൽകും.
ടൂറുകളിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഇരിപ്പിട ശേഷി പരിമിതപ്പെടുത്തിയിരിക്കും. ഭക്ഷണത്തിനായുള്ള ഇടങ്ങളുടെ ശുചിത്വം ഐ.ആർ.സി.ടി.സി ഉദ്യോഗസ്ഥർ പരിശോധിക്കും.
കൂടാതെ, യാത്രക്കാർ, ടൂർ ഡയറക്ടർമാർ, ഗൈഡുകൾ, ഡ്രൈവർമാർ, മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവയ്‌ക്കായി സാമൂഹ്യ അകലം പാലിക്കുക (6 അടി), മാസ്കുകൾ ധരിക്കുക, സാനിറ്റൈസറുകൾ കരുതുക തുടങ്ങിയ നിയമങ്ങളും കെ.എസ്.ടി.ഡി.സി ഏർപ്പെടുത്തിയിട്ടുണ്ട്.
2021 ജനുവരി മുതൽ 2021 മാർച്ച് വരെ പര്യടനം നടത്തും. ട്രെയിൻ ബെംഗളൂരുവിലേക്കും പുറത്തേക്കും ആയിരിക്കും. ആഡംബര ട്രെയിനിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
വിവരങ്ങൾ
6N / 7D - ബന്ദിപ്പൂർ നാഷണൽ പാർക്ക്, ചിക്കമംഗലൂർ, ഐഹോൾ, മൈസുരു, ഹാലിബിഡ്, പട്ടടക്കൽ, ഹമ്പി, ഗോവ.
6N / 7D - മൈസുരു, തഞ്ചാവൂർ, ചെട്ടിനാട്, ഹമ്പി, മഹാബലിപുരം, കുമാരകോം, കൊച്ചി.
3N / 4D - ബന്ദിപ്പൂർ, ഹമ്പി, മൈസുരു.
പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
ഓൺബോർഡ് ഭക്ഷണം, ബിയറുകളും സ്പിരിറ്റുകളും, കോംപ്ലിമെന്ററി ഹൗസ് വൈനുകൾ, സ്മാരകങ്ങൾക്കും പൈതൃക സൈറ്റുകൾക്കുമുള്ള പ്രവേശന ഫീസ്, ടൂർ ഗൈഡുകളുള്ള എയർകണ്ടീഷൻഡ് ബസ് ടൂറുകൾ, ടൂറുകളിലെ ഭക്ഷണം.
Content Highlights: Golden Chariot, Luxuary Train, Karnataka Tourism, KSTDC, Karnataka Tourists Spots