ഞ്ചാരികളുടെ ഒഴുക്കിൽ റെക്കോഡിട്ട് ജയ്പുർ. ഞായറാഴ്ച മാത്രം 4800 സഞ്ചാരികളാണ് പ്രശസ്തമായ ആംബർ ഫോർട്ട് സന്ദർശിക്കാനെത്തിയത്. ശനിയാഴ്ച 4400-ഓളം സഞ്ചാരികളെയാണ് ഹിൽ ഫോർട്ട് വരവേറ്റത്. ഒപ്പം ചെറിയ രീതിയിൽ പെയ്ത മഴ സഞ്ചാരികൾക്ക് മനോഹര കാഴ്ച തന്നെയൊരുക്കി. ജയ്പൂരിലെ മറ്റൊരു കോട്ടയായ നഹർഗഡ് ഫോർട്ട് നാലായിരത്തിലധികം സഞ്ചാരികളെയാണ് ഞായറാഴ്ച ആകർഷിച്ചത്.

അപ്രതീക്ഷിതമായി പെയ്ത മഴയാണ് സഞ്ചാരികളെ ഇവിടങ്ങളിലേക്ക് എത്താൻ പ്രധാനമായും പ്രേരിപ്പിച്ചത്. സമീപപ്രദേശങ്ങളായ ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നും സഞ്ചാരികൾ വലിയ തോതിൽ ജയ്പുരിലേക്കെത്തി. ലോക്ഡൗണിന് ശേഷം ജൂൺ 16ന് തുറന്ന ജയ്പുരിലെ മ്യൂസിയങ്ങളിലേക്കും സ്മാരകങ്ങളിലേക്കും വലിയ രീതിയിൽ സന്ദർശകരെത്തി.

Nahargarh Fort

ജൂണിലെ 15 ദിവസങ്ങളിൽ 19000ത്തിലധികം സഞ്ചാരികളാണ് ഇവിടേക്കെത്തിയത്. ജൂലൈ മാസത്തിൽ അത് 1.38 ലക്ഷത്തിനടുത്തായിരുന്നു. ഇപ്പോൾ ജയ്പുർ പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. വിനോദസഞ്ചാരികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇവിടേക്കെത്തുന്നു. മൂന്നാം തരംഗത്തെ ഒഴിവാക്കാൻ കഴിഞ്ഞാൽ ടൂറിസം മേഖല വീണ്ടെടുപ്പിന്റെ പാതയിലേക്കെത്തും.

Content highlights :famous jaipur fort hills visiting record number of tourists on sunday