വെണ്ണക്കല്‍ കുന്നുകളെ കാമുകരാക്കുന്ന നര്‍മ്മദയുടെ സംയോഗഭാവങ്ങള്‍

നര്‍മ്മദയ്ക്ക് ബേഡാഘട്ടിലെത്തുമ്പോള്‍ അലൗകികമായൊരു ഭാവമാണ്. ചുരുളഴിഞ്ഞൊരു വെണ്‍കമ്പളം കണക്ക് വെണ്ണക്കല്ലുകള്‍ക്കിടയിലൂടെ അഞ്ചു കിലോമീറ്ററിലധികം ദൂരം നര്‍മ്മദ ഇവിടെ വളഞ്ഞുപുഴഞ്ഞൊഴുകുന്നു. വശങ്ങളില്‍ തുരുത്തുകളായും അകന്നും അടുത്തും കാണാവുന്ന വിവിധതരം വെണ്ണക്കല്ലുകളുടെ പ്രകൃതി ശേഖരം. ഓളങ്ങളില്ലാത്ത നര്‍മ്മദയിലെ ജലപ്രവാഹത്തില്‍ അവയുടെ പ്രതിബിംബം. ദിനരാത്രങ്ങളില്‍, ഉദയാസ്തമയങ്ങളില്‍, പൗര്‍ണമിയില്‍ ചാരുതയോടെ ബേഡാഘട്ട് സഞ്ചാരിയെ കുതുകം കൊള്ളിക്കുന്നു.

ഏതുകാലത്തും ജലകണികകള്‍ ദൂസരമേഘം പോലെ ഉയരുന്ന ദൂന്‍ധാര്‍ ഫാള്‍സ് മുതല്‍ കണ്ടു തുടങ്ങണം. താഴെ സ്വര്‍ഗദ്വാരില്‍ നിന്ന് ബേഡാഘട്ടിന്റെ നിറക്കാഴ്ചകള്‍ ആരംഭിക്കും. പഞ്ചവടിഘാട്ടും സരസ്വതിഘാട്ടും കഴിയുന്നിടത്ത് കാഴ്ചയുടെ നൂപുരമേളം തീരും. ഇവിടെ നര്‍മ്മദ ശബ്ദമുഖരിതമായി തിരിഞ്ഞൊവുകുന്നു. ബേഡാഘട്ടില്‍ തുഴത്തോണികള്‍ സജ്ജീകരിച്ചിരിക്കുന്നത് നഗരപാലികയാണ്. 

 

നര്‍മ്മദ

 

സംഘമായും ഒറ്റയ്ക്കും ഇവയില്‍ സഞ്ചരിക്കാം. പഞ്ചവടിയില്‍ നിന്ന് സ്വര്‍ഗദ്വാര്‍ വരെയും തിരിച്ചും. അനാഘ്രാത പുഷ്പങ്ങളെപ്പോലെ നിലകൊള്ളുന്ന പലതരം വെണ്ണക്കല്ലുകള്‍ അടുത്തും അകന്നും ചുറ്റിയും തൊട്ടുകാണാം. രണ്ടു തുഴക്കാരും ഒരു ചുക്കാന്‍കാരനും തോണി നിയന്ത്രിക്കുന്നു. ചുക്കാന്‍കാരന്‍ ഗൈഡുമാണ്. ഗ്രാമ്യഭാഷയില്‍ ഫലിതോക്തികള്‍ കലര്‍ന്ന ബേഡാഘട്ടിനെ കുറിച്ചുള്ള വിവരണം അയാള്‍ പകരും. ഓഷോ മുതല്‍ നിരവധി അവധൂതന്‍മാര്‍ ധാന്യഗൃഹമാക്കുന്ന ഗുഹ വെണ്‍പാറക്കെട്ടുകള്‍ക്കിടയില്‍ കാണാം.

സമാധാന പ്രിയരാണ് ബേഡാഘട്ടുകാര്‍. മാംസഭക്ഷണവും മദ്യശാലകളും ഈ ഗ്രാമത്തിലില്ല. ഭക്തിഭാവത്തില്‍ എല്ലാവരും നര്‍മ്മദയെ ഉപചരിക്കുന്നു. മാര്‍ബിളിന്റെ സുലഭ്യത കൊണ്ടാകണം ശിലാശില്‍പ നിര്‍മ്മിതിയില്‍ മുഴുകുന്ന ഇവിടം ശില്‍പികളുടെ ഗ്രാമം എന്ന പേരിലാണ് സത്യത്തില്‍ തിരിച്ചറിയപ്പെടേണ്ടത്.

 

നര്‍മ്മദ

 

ബേഡാഘട്ടിലെ മറ്റൊരു അപൂര്‍വ്വകാഴ്ചയാണ് ചൗസട് യോഗിനി മന്ദിര്‍ (64 യോഗിനിമാരുടെ ക്ഷേത്രം) വൃത്താകാരത്തില്‍ ശിലാനിര്‍മ്മിതമായ ഈ ക്ഷേത്രം ചരിത്രമുന്നേറ്റത്തില്‍ തകര്‍ന്ന നിലയിലാണ്. നടുവിലെ ശ്രീകോവിലിനു ചുറ്റുമായി 64 യോഗിനിമാര്‍. ശ്രീകോവിലില്‍ പാര്‍വ്വതി സമേതനായ ശിവന്‍. വലതുവശത്ത് സൂര്യദേവന്റെയും ഇടത് ഗണപതിയുടെയും അപൂര്‍വ്വ വിഗ്രഹങ്ങള്‍. ക്ഷേത്രകവാടത്തിനു മുമ്പിലുള്ള തുരങ്കം അടച്ച നിലയിലാണ്. പത്താം നൂറ്റാണ്ടിലെ കാലചുരി രാജാക്കന്‍മാരുടെ കാലത്തായിരുന്നു ഈ ക്ഷേത്രനിര്‍മ്മിതി. ഇപ്പോള്‍  എ.എസ്.ഐയുടെ പരിസംരക്ഷണയിലാണ് ഇവിടം.
 
ബേഡാഘട്ടിന്റെ തനിമയറിയാന്‍ ലമാറ്റഘാട്ട് വരെ ഒരു യാത്രയാവാം. തനതു ഗൃഹനിര്‍മ്മിതിയും പുരാതന ഗ്രാമക്ഷേത്രങ്ങളും കാണാം. വൈകുന്നേരം നര്‍മ്മദ ആരതിയില്‍ ഗ്രാമീണര്‍ക്കൊപ്പം പങ്കുചേരാം. 


 
നര്‍മ്മദ

 

ജബല്‍പ്പൂരില്‍ നിന്ന് 22 കി.മി ദൂരമുണ്ട് ബേഡാഘട്ടിലേക്ക്  ബേഡാഘട്ട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ 10 കിലോമീറ്ററില്‍ താഴെ. ഓട്ടോകള്‍ സുലഭമാണ്. നിരവധി സിനിമകള്‍ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. 
 
പകലിന്റെ ശബ്ദങ്ങള്‍ പിന്‍വാങ്ങുകയാണ്. നര്‍മ്മദയ്ക്കഭിമുഖമായുള്ള പഞ്ചവടിഘാട്ടിലെ കൊച്ചുമഠത്തിലിരുന്ന് ഛന്ദന്‍സ്വാമി പറഞ്ഞു: ചെവിയോര്‍ക്കൂ. നര്‍മ്മദയുടെ ഒഴുക്കിലിപ്പോള്‍ ഹരഹരനിനാദം കേള്‍ക്കാം. ശരിയാണ്. നിശബ്ദമായ രാത്രികളില്‍ നര്‍മ്മദയുടെ ഹേമഝങ്കാരം ചേതനയെ ഉദ്ദീപ്തമാക്കും. 

 

നര്‍മ്മദ

 

Behedaghat 

Location: Jabalpur Dt, Madhypradesh

How to Reach
By Road: Frequent buses, tempos and taxis are available from Jabalpur.
By Rail: Jabalpur ( approx. 28 km ).  You can pick an Auto-rickshaws/tempo from the station to Behedaghat. Jabalpur, on the Mumbai-Howrah (via Allahabad) main line, is the main railhead. All mail, express and passenger trains halt here.
By Air: Jabalpur (23 km) is the nearest airport connected to Bhopal & Delhi with regular flights.

Sights around  

Marble Rocks:
Boating facilities are available from November to May and while boating by moonlight is a thrilling experience, the Marble Rocks have recently been floodlit, adding a new dimension to their splendour. The boating fares are about Rs. 20 per person. There is also a ropeway for crossing the length of the river which provides the place an adventurous touch. 

നര്‍മ്മദ
 
Dhuandhar Falls:
The Narmada, making its way through the marble rocks, narrows down and then plunges in a waterfall known as Dhuandhar or Smoke Cascade. So powerful is the plunge that its roar is heard from a far distance. The falls and the breaking of the volume of water at the crest present an awesome spectacle of Nature's power unleashed.
 
Soapstone Artifacts:

The soapstone revealed by the Narmada provides occupation to families of carvers of gods and goddesses, lingas, crosses, madonnas, ashtrays and trinket boxes.
From Bhedaghat visitors can visit Bargi Dam which is about 50Kms and also the beautiful city of Jabalpur which is about 25 kms away.

Stay 
Motel Marble Rocks, Ph: 0761 2830424 Jabalpur, which has ample stay options is the better option.