ലയാളികള്‍ക്ക് മുന്തിരിത്തോട്ടങ്ങളെന്നാല്‍ സോഫിയയും സോളമനുമാണ്. 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' എന്ന പത്മരാജന്‍ സിനിമയുടെ പേരിന്റെ അകമ്പടിയോടെ മാത്രമെ മുന്തിരിത്തോട്ടങ്ങള്‍ നമ്മുടെ മനസ്സിലേക്കെത്തുകയുള്ളൂ.

Wine Tour 1
നന്ദി ഹില്‍സിലെ മുന്തിരിത്തോട്ടം

അതിരാവിലെ മുന്തിരിത്തോട്ടങ്ങള്‍ നടന്നു കണ്ടും വെള്ളിവെളിച്ചത്തില്‍ അവ പറിച്ചെടുക്കുന്നവര്‍ക്കൊപ്പം സഞ്ചരിച്ചും മുന്തിരിച്ചാറ് വൈനായി കുപ്പിയിലേറുന്നതുമെല്ലാം ഒരുയാത്രയിലൂടെ കണ്ടുമനസ്സിലാക്കാം. ബാംഗ്ലൂര്‍ നന്ദിഹില്‍സിലെ തോട്ടങ്ങളും വൈയിന്‍ യാഡുകളും സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നുണ്ട്. വൈന്‍ നിര്‍മാണത്തിലെ വിവിധഘട്ടങ്ങള്‍ വിശദമായി പറഞ്ഞു നല്‍കാന്‍ ഗൈഡുകളുടെ സഹായവും ഇവിടെ ലഭ്യമാണ്. 'വൈന്‍ ടൂര്‍' ഒരു പാക്കേജായാണ് അവതരിപ്പിക്കുന്നത്. നാലുമണിക്കൂര്‍ ഇതിനായി വേണ്ടിവരും.

Wine Tour 2
ഗ്രേപ്പ് സ്റ്റോമ്പിങ്‌

തോട്ടങ്ങളില്‍ നിന്നും കൊണ്ടുവന്ന മുന്തിരി യന്ത്രസംവിധാനങ്ങളുപയോഗിച്ച് തരം തിരിക്കുന്നതുമുതലാണ് യാഡിലെ കാഴ്ച്ചകള്‍ ആരംഭിക്കുന്നത്. തോട്ടം സന്ദര്‍ശിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ അതിരാവിലെതന്നെ എത്തണം. പുലര്‍ച്ചെ ശക്തമായ തണുപ്പും പകല്‍ സമയങ്ങളില്‍ കഠിന ചൂടുമുള്ള കാലാവസ്ഥയിലൂടെയാണ് മുന്തിരിത്തോട്ടങ്ങള്‍ കടന്നുപോകുന്നത്. രണ്ടുതരത്തിലുള്ള തോട്ടങ്ങളാണ് പ്രധാനമായും ബെംഗളൂരുവിലെ നന്ദിഹില്‍സില്‍ കണ്ടത്. ഒന്ന് പന്തല്‍കെട്ടി വളര്‍ത്തിയ നിലയിലായിരുന്നെങ്കില്‍ മറ്റൊന്ന് ടി (T) ആകൃതിയില്‍ കുറ്റിയായി നിന്ന് കായ്ക്കുന്നതാണ്.

Wine Tour 3

കുപ്പിയില്‍ കയറും മുന്‍പ് വൈന്‍ കടന്നുപോകുന്ന വഴികള്‍ കൗതുകം നിറഞ്ഞതാണ്. ഒരു അധ്യാപകന്റെ കൈയടക്കത്തോടെ മുന്തിരിച്ചാറ് കുപ്പിയില്‍ കയറുന്നതിന്റെ വിവിധഘട്ടങ്ങള്‍ ഒപ്പംവന്ന എന്‍.കെ. രാഹുല്‍ വിശദീകരിച്ചു. എങ്ങിനെ ഒഴിക്കണം, എപ്രകാരം കഴിക്കണം, പേരുകള്‍ തരംതിരിച്ചിരിക്കുന്നതിന്റെ മാനദണ്ഡമെന്താണ്, വൈന്‍ രുചിവൈവിധ്യങ്ങള്‍ എത്രതരം...അങ്ങിനെ പുതിയ അറിവുകളേറെയുണ്ടായിരുന്നു യാത്രയിലുടനീളം.

Wine Tour 4

മുന്തിരിപ്പാടങ്ങളില്‍ നിന്നു കൊണ്ടുവന്ന മുന്തിരികള്‍ തരംതിരിക്കുന്ന ഇടത്തേക്കാണ് ആദ്യം കൊണ്ടുപോകുന്നത്. യന്ത്രങ്ങളാണ് ജോലികളെല്ലാം ചെയ്യുന്നതെങ്കിലും പലയിടത്തും പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായി യൂണിഫോം അണിഞ്ഞ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രദേശവാസികള്‍ തന്നെയാണ് ഇവരില്‍ ഏറെപ്പേരും.

Wine Tour 5

മുന്തിരിയുടെ മൂപ്പും പാകവും നിറവുമെല്ലാം അടിസ്ഥാനമാക്കിയാണ് തരംതിരിവുകള്‍ നടക്കുന്നത്. ഓരോതരം മുന്തിരികളും ഏതെല്ലാം വൈനുകള്‍ക്കാണ് അനുയോജ്യമെന്ന് നിശ്ചയിക്കാന്‍

Wine Tour 6
വീഞ്ഞ് സംഭരണികള്‍

വിദഗ്ധരുണ്ട്. തരം തിരിച്ച മുന്തിരികള്‍ പിന്നീട് വലിയ ഹാളിലേക്കാണ് പോകുന്നത്. അവിടെനിന്നും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സംഭരണികളിലേക്ക് മുന്തിരികള്‍ പിഴിഞ്ഞെടുക്കപ്പെടുന്നു. പിന്നീട് ശീതീകരിച്ച് യീസ്റ്റ് ചേര്‍ത്ത് പുളിപ്പിച്ചെടുക്കുന്നു.

Wine Tour 7
വൈന്‍ നിറച്ച ഓക്ക് ബാരലുകള്‍

ഓരോ സംഭരണികളിലും പലതരത്തിലുള്ള മാറ്റങ്ങളാണ് നടക്കുന്നത്. തണുപ്പിന്റെ പലതരം വ്യതിയാനങ്ങള്‍ ഇതില്‍ പ്രധാനമാണ്. നാലാള്‍ പൊക്കമുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സംഭരണികളിലേക്കെല്ലാം ഒന്നിലധികം പൈപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. മുന്തിരിച്ചാറുകള്‍ ഈ ലൈനുകള്‍ വഴിയാണ് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്നത്. സംഭരണികളുടെ അകത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ചാര്‍ട്ടുകള്‍ പുറത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സാങ്കേതികപദങ്ങളുടെ അകമ്പടിയിലുള്ള വിവരണങ്ങള്‍ സന്ദര്‍ശകര്‍ക്ക് എളുപ്പത്തില്‍ പിടികിട്ടുന്നതല്ല.

Wine Tour 8
 
വൈനുകള്‍ വേറിട്ടുനില്‍ക്കുന്നതില്‍ പ്രധാനം കൂട്ടുകളുടെ വ്യത്യസ്തതയും നിര്‍മാണവേളയിലെ അതിന്റെ ഊഷ്മാവുമാണ്. ഓരോതരം വീഞ്ഞിനും ഉപയോഗിക്കുന്ന യീസ്റ്റിന്റെ അളവും പ്രത്യേകതകളും മാറ്റത്തിന് കാരണമാകുന്നുണ്ടെന്ന് ഗൈഡ് വിശദീകരിച്ചു. പരമ്പരാഗതമായ വലിയ മരവീപ്പകളിലാണ് വൈനുകള്‍ വര്‍ഷങ്ങളോളം കഴിയുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുകൊണ്ടുവന്ന ഓക്ക് ബാരലുകളാണ് ഇവിടെയുള്ളത്. അറുപ്പത്തയ്യായിരം രൂപയ്ക്ക് മുകളിലാണ് ഓരോ ഓക്ക് ബാരലിനും വിലവരുന്നത്. പഴകുംതോറും വീര്യത്തിലും രുചിയിലും വ്യത്യാസം സംഭവിക്കുമെന്ന് രാഹുല്‍ വിശദീകരിച്ചു. സൂര്യപ്രകാശം പതിക്കാത്ത വിധത്തില്‍ കെട്ടിടത്തിന്റെ അടിത്തട്ടില്‍ നിര്‍മിച്ച് ഗോഡൗണുകളിലാണ് വീപ്പകള്‍ സൂക്ഷിച്ചിരിക്കുന്നത്.

Wine Tour 9
വൈന്‍ നിറച്ച മണ്‍ഭരണികള്‍

ഓരോ വീപ്പക്കുമുകളിലും ഉള്ളിലെ വൈനിന്റെ കൂട്ടും പ്രായവും രേഖപ്പെടുത്തിയ കടലാസുകള്‍ പതിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ ഗ്രോവര്‍ സാംപ വൈന്‍ യാര്‍ഡ്‌സ് നിര്‍മിക്കുന്ന പുതിയ വൈനും ഭൂമിക്കടിയിലെ നിലയില്‍ കണ്ടു. രണ്ടു വലിയ മണ്‍ഭരണിയിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. തോട്ടത്തില്‍ നിന്ന് പറിച്ചുകൊണ്ടുവന്ന മുന്തിരി കുപ്പിയില്‍ നിറക്കുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളും കണ്ടുകഴിഞ്ഞാല്‍ പിന്നീട് വൈന്‍ രുചികളെ പരിചയപ്പെടുത്തുകയായി. ആറു വ്യത്യസ്ത തരത്തിലുള്ള വൈനുകളാണ് തീന്‍മേശയില്‍ നിരത്തിയിരുന്നത്. വൈന്‍ ഗ്ലാസ് എങ്ങിനെ പിടിക്കണമെന്നും എപ്രകാരം ചുണ്ടോടുപ്പിക്കണമെന്നും രുചിക്കേണ്ടത് ഏതുവിധമെന്നുമെല്ലാം ഗൈഡ് കൃത്യമായി വിശദീകരിച്ചു.

Wine Tour 10
 
വൈന്‍ ഗ്ലാസ് തണ്ടില്‍ പിടിച്ചുവേണം എടുക്കേണ്ടത്. വൈനിന്റെ രുചിയെ നിര്‍ണയിക്കുന്നതില്‍ പ്രധാനം ഊഷ്മാവിലെ ഏറ്റക്കുറച്ചിലുകളാണ്. വൈന്‍ നിറച്ച ഗ്ലാസ് മൊത്തമായി കൈവെള്ളയിലേക്ക് കൊണ്ടുപോയാല്‍ ശരീര ഊഷ്മാവ് ഗ്ലാസ്സ് പ്രതലത്തിലൂടെ വൈനിനെ സ്വാധീനിക്കുമെന്നും അത് രുചിയെ വ്യത്യാസപ്പെടുത്തുമെന്നും അവര്‍ വിശദീകരിച്ചു. വൈന്‍ ഗ്ലാസ്സ് കയ്യിലെടുത്ത് ഉയര്‍ത്തി ചുണ്ടിനുതാഴെ പിടിച്ച് ആദ്യം ഗന്ധമറിയണം. പിന്നീട് ഗ്ലാസ് പതുക്കെ കറക്കി വീണ്ടും ഗന്ധം ആസ്വദിക്കാം. അതിനുശേഷം വേണം രുചിച്ചുനോക്കാന്‍.

Wine Tour 11
പാര്‍ട്ടി ഏരിയ

Wine Tour 11

Yathra Cover
മാതൃഭൂമി യാത്ര വാങ്ങാം

തോട്ടവും വൈന്‍യാഡും കണ്ടിറങ്ങുമ്പോള്‍ ഫോട്ടോഷൂട്ടിനായി യാഡ് തിരഞ്ഞെടുത്ത ആറംഗസംഘം അവിടേക്കെത്തിക്കഴിഞ്ഞിരുന്നു. പത്താള്‍ക്ക് നിന്ന് ചവിട്ടിമെതിക്കാന്‍ പാകത്തിലൊരുക്കിയ മരവീപ്പയില്‍ കയറി ആര്‍പ്പുവിളികളോടെ അവര്‍ മുന്തിരിച്ചാറില്‍ നൃത്തം തുടങ്ങി.

മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: Wine Tour, Wine Yard Banagalore, Mathrubhumi Yathra