ബന്ദിപ്പുർ വനപാത
ബന്ദിപ്പുര്‍ വനത്തിലൂടെ രാത്രി ഒമ്പതുമുതലുള്ള യാത്രാനിരോധനംപോലും വയനാടിന്റെ വിനോദസഞ്ചാരമേഖലയെ ബാധിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ടെക്കികളാണ് വാരാന്ത്യത്തില്‍ വയനാട്ടിലെത്തുന്ന വിനോദസഞ്ചാരികളിലധികവും. രാത്രിയില്‍ യാത്രചെയ്ത് ഇവിടെയെത്താന്‍ കഴിയാത്തതിനാല്‍ പലരും കൂര്‍ഗിലേക്ക് കേന്ദ്രം മാറ്റി. വൈകീട്ട് ആറുമുതല്‍ മുത്തങ്ങവഴി യാത്രാനിരോധനം വന്നാല്‍ തിരിച്ചടി ഇരട്ടിയാകുമെന്ന് ടൂറിസം സംരംഭകര്‍ പറയുന്നു.
വെള്ളിയാഴ്ച രാത്രി വയനാട്ടിലെത്തി ശനിയാഴ്ചയും ഞായറാഴ്ചയും ചെലവിട്ട് തിരിച്ചുപോവുന്നതായിരുന്നു ബെംഗളൂരുവില്‍നിന്നുള്ള സഞ്ചാരികളുടെ രീതി. എന്നാല്‍, വരുന്നവര്‍തന്നെ ഇപ്പോള്‍ ഒരു രാത്രിയിലേക്കുള്ള ബുക്കിങ്ങായി അത് ചുരുക്കിയെന്ന് വയനാട് ടൂറിസം ഓര്ഗനൈസേഷന് സെക്രട്ടറി സി.പി. ശൈലേഷ് പറഞ്ഞു.
വയനാട്ടിലൂടെയുള്ള സഞ്ചാരികള്‍ കുറയുന്നത് കര്‍ണാടകയിലെ വിനോദസഞ്ചാരമേഖലയ്ക്കും തിരിച്ചടിയാകും. വൈകീട്ട് ആറുമുതല്‍ നിയന്ത്രണം വന്നാല്‍ ചരക്കുനീക്കം ആശ്രയിച്ചുകഴിയുന്ന ലോറിയുടമകള്‍ ഈ രംഗം വിടേണ്ടിവരുമെന്ന് ബത്തേരി താലൂക്ക് ലോറി ഓണേഴ്സ് അസോസിയേഷന് സെക്രട്ടറി നൗഷാദ് ആലഞ്ചേരി പറഞ്ഞു.
വൈകീട്ടാണ് ബെംഗളൂരുവില്‍നിന്ന് ലോഡ് കയറ്റിക്കിട്ടുക. ചിലപ്പോള്‍ ഓടിയെത്തി ഒമ്പതുമണിക്കുമുമ്പേ ചെക് പോസ്റ്റ് കടക്കാന്‍ കഴിയില്ല. പരിശോധനയും കഴിഞ്ഞ് മുത്തങ്ങ വിടുമ്പോള്‍ പിറ്റേദിവസം രാവിലെ എട്ടാകും. വയനാട്ടില്‍നിന്ന് ഒരുദിവസം 50 ചരക്കുലോറികളെങ്കിലും കര്‍ണാടകയിലേക്ക് പോവുന്നുണ്ട്. അതിനുപുറമേ കോഴിക്കോടുനിന്നുള്ളവയുമുണ്ടാവും. തിരിച്ച് കേരളത്തിലേക്കുള്ള ചരക്കുലോറികള്‍ വേറെയുമുണ്ടാവും.
Content Highlights: wayanad national highway night travel ban wayanad tourism
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..