മഴ നനഞ്ഞ് ഒരു ട്രക്കിങ്, സുരക്ഷിതമായി സൈക്ലിങ്, നാട്ടിയുത്സവങ്ങള്‍; വയനാട് വിളിക്കുന്നു


നീനു മോഹന്‍

മഴയില്‍ നനയാന്‍, കോടപടരുന്നത് ആസ്വദിക്കാനറിയുന്നവര്‍ക്ക് മാത്രമായി യാത്രകളുടെ പുതിയവഴികള്‍ മണ്‍സൂണില്‍ തുറക്കും...

ഫോട്ടോ: പി.പി. രതീഷ്‌

യനാടന്‍മഴ, നൂലിഴകളെപ്പോലെ ചാഞ്ഞുപെയ്യുന്നത് അനുഭവങ്ങളിലേക്കായിരിക്കും. മണ്ണും മനസ്സും ഒന്നാകെ നനയും, മഴയില്‍ വയനാട് തളിര്‍ക്കും. ഇളംപച്ചയാല്‍ വഴികളൊന്നാകെ മൂടും. നനവാര്‍ന്ന മഴയനുഭവങ്ങളിലേക്കാണ് വയനാട് സഞ്ചാരികളെ ക്ഷണിക്കുന്നത്. മഴയില്‍ നനയാന്‍, കോടപടരുന്നത് ആസ്വദിക്കാനറിയുന്നവര്‍ക്ക് മാത്രമായി യാത്രകളുടെ പുതിയവഴികള്‍ മണ്‍സൂണില്‍ തുറക്കും...

വേനലവധിയുടെ ബഹളങ്ങളൊഴിഞ്ഞ് സ്വാസ്ഥ്യം തേടുന്നവരുടെ യാത്രാനുഭവങ്ങളാണ് മണ്‍സൂണില്‍ വയനാടിനെ നിറയ്ക്കുന്നത്. മഴ നനഞ്ഞ് തോട്ടങ്ങള്‍ക്കുനടുവിലൂടെ ഒരു ട്രക്കിങ്, റോഡരികിലൂടെ സുരക്ഷിതമായി സൈക്ലിങ്, ചേറുമണമുയരുന്ന പാടങ്ങളിലെ നാട്ടിയുത്സവങ്ങള്‍, മരുന്നുമണങ്ങളുമായി ആയുര്‍വേദപരിചരണങ്ങള്‍... മണ്‍സൂണ്‍ ഒരുക്കുന്നതത്രയും തന്നിലേക്കുകൂടി തുറക്കുന്ന യാത്രകളാണ്. കോവിഡിനും പ്രളയകാലങ്ങള്‍ക്കുമിപ്പുറം മണ്‍സൂണ്‍ ടൂറിസത്തിനൊരുങ്ങുമ്പോള്‍ ആര്‍ഭാടമായൊന്നും അധികൃതരും ഒരുക്കുന്നില്ല.

ഊന്നല്‍ സുരക്ഷിതത്വത്തിനുതന്നെ

2018 മുതല്‍ മഴക്കാലങ്ങള്‍ വയനാടിന് അത്ര സുഖകരമായ ഓര്‍മകളല്ല, അപ്രതീക്ഷിതമായ തീവ്രമഴകള്‍ ഏല്‍പ്പിച്ച ആഘാതങ്ങള്‍ ഇപ്പോഴും ഓര്‍മകളിലുണ്ട്. അതിനാല്‍തന്നെ സുരക്ഷിതത്വത്തിന് തന്നെയാണ് മുന്‍തൂക്കം. മുന്‍കരുതലെന്നോണം അപകടകരമായ ചെമ്പ്ര, ബ്രഹ്മഗിരി, ചിറപ്പുല്ല്, കാറ്റുകുന്ന് എന്നിവിടങ്ങളില്‍ ട്രക്കിങ് നിരോധനമുണ്ട്. ഡി.ടി.പി.സി.യും വനംവകുപ്പും ജില്ലാഭരണകൂടവും ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പാലിക്കുക എന്നതു തന്നെയാണ് പ്രധാനം.

പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളെ ഒഴിച്ചു നിര്‍ത്തിയാലും മൊത്തം മഴയനുഭവങ്ങളിലേക്കായിരിക്കും വയനാട് മണ്‍സൂണില്‍ ഒരുങ്ങുകയെന്നു പറയുന്നു വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് കെ.ആര്‍. വാഞ്ചീശ്വരന്‍. ജൂലായ്, ഓഗസ്റ്റ് മാസങ്ങളാണ് മണ്‍സൂണ്‍ ടൂറിസത്തിന് അനുയോജ്യം. നൂല്‍മഴയും കോടയും തണുപ്പും പ്രകൃതിയും ചേരുമ്പോള്‍ വയനാടന്‍മഴ സഞ്ചാരികള്‍ക്ക് അനുഭവമാകും. ഉത്തരേന്ത്യയിലെ വന്യജീവി സങ്കേതങ്ങളൊക്കെ ഈ കാലങ്ങളില്‍ അടയ്ക്കുകയാണ് പതിവ്. എന്നാല്‍ വയനാട്ടില്‍ വന്യജീവിസങ്കേതങ്ങളില്‍ സഞ്ചാരികള്‍ക്കെത്താം വാഞ്ചീശ്വരന്‍ പറഞ്ഞു.

'മഴമഹോത്സവമില്ല,'മറ്റുപദ്ധതികള്‍ ആലോചനയില്‍

സൈക്ലിങ്, ചെറിയ ട്രക്കിങ് തുടങ്ങിയ സാധ്യതകള്‍ തന്നെയാണ് ഡി.ടി.പി.സി.യും മുന്നോട്ടുവെക്കുന്നത്. ചീങ്ങേരി മലപോലെ സുരക്ഷിതകേന്ദ്രങ്ങളില്‍ റെയിന്‍ ട്രക്കിങ് നടത്തുന്നതിനുള്ള ആലോചനകളാല്‍ സജീവമാണ് ഡി.ടി.പി.സി. മഴക്കാലം സുരക്ഷിതമാണ് എന്നുറപ്പിക്കുകയാണ് ആദ്യം. പിന്നെ ഗോത്രജീവിതവും കൃഷിരീതികളുമെല്ലാം സഞ്ചാരികള്‍ക്ക് അനുഭവിക്കാവുന്ന രീതിയിലുള്ള യാത്രകളും ആസൂത്രണം ചെയ്യാം. പ്രധാന ടൂറിസംകേന്ദ്രങ്ങളില്‍ തിരക്കൊഴിയുന്നതിനാല്‍ സഞ്ചാരികള്‍ക്കും നന്നായി സമയം ചെലവഴിക്കാനാവും.

അടുത്താഴ്ച ഡി.ടി.പി.സി. പ്രത്യേക യോഗംചേര്‍ന്ന് മഴക്കാലത്തേക്കായി പ്രത്യേക പരിപാടികള്‍ ആസൂത്രണംചെയ്യുന്നുണ്ട്. ഡി.ടി.പി.സി.യും ജില്ലാ ഭരണകൂടവും സ്വകാര്യ സംരംഭകരും ഒത്തുചേര്‍ന്ന് ഓഗസ്റ്റ് രണ്ടാംവാരം മൂന്നുദിവസങ്ങളിലായുള്ള പരിപാടികളാണ് ആസൂത്രണംചെയ്യുന്നത്. സാധാരണയുള്ള മഴമഹോത്സവം ഇക്കുറിയില്ല. ഒന്നിടവിട്ട വര്‍ഷങ്ങളിലാണ് മഴമഹോത്സവം സംഘടിപ്പിക്കുക. എന്നാല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് എന്തെങ്കിലും പ്രതീക്ഷിക്കാം ഡി.ടി.പി.സി. സെക്രട്ടറി കെ.ജി. അജേഷ് പറഞ്ഞു.

ആയുര്‍വേദംതന്നെ പ്രധാനം

കഴിഞ്ഞസീസണില്‍ സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തിയ ജില്ലകളിലൊന്ന് വയനാടാണ്. കാലവര്‍ഷം സഞ്ചാരികളുടെ എണ്ണം കുറയ്ക്കുമെങ്കിലും ടൂറിസംമേഖലയെ കൈവിടില്ലെന്ന വിശ്വാസത്തിലാണ് ജില്ലയിലെ സംരംഭകര്‍. കര്‍ക്കടകത്തിലെ ആയുര്‍വേദ സുഖ ചികിത്സയ്‌ക്കൊരുങ്ങുകയാണ് ജില്ലയിലെ ടൂറിസം മേഖലയും. മണ്‍സൂണിലെ പ്രധാന ടൂറിസം പാക്കേജ് ആയുര്‍വേദ ചികിത്സയെ ചുറ്റിപ്പറ്റിത്തന്നെ. ജില്ലയിലെ പ്രധാന റിസോര്‍ട്ടുകള്‍ പ്രത്യേക മണ്‍സൂണ്‍ പാക്കേജും പ്രഖ്യാപിച്ചുകഴിഞ്ഞു. ചികിത്സയ്‌ക്കൊപ്പം പരിസ്ഥിതിമലിനീകരണം ഒഴിഞ്ഞ പ്രകൃതിയുമെന്നതാണ് വയനാടിന്റെ മുന്‍തൂക്കം. ശബ്ദമലിനീകരണം കൂടിയില്ലാത്ത ഉള്‍നാടുകളിലെ റിസോര്‍ട്ടുകളിലേക്കും കൂടുതല്‍ പേരെത്തെും. ഏതു ബജറ്റിലുള്ളവര്‍ക്കും നല്‍കാവുന്ന ഓപ്ഷനുകള്‍ ഉണ്ട് എന്നതും ജില്ലയ്ക്ക് നേട്ടമാകും.

Content Highlights: wayanad monsoon tourism destinations

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
priya-varghese

1 min

പ്രിയ വർഗീസിന്റെ നിയമനത്തിന് ഗവർണറുടെ സ്റ്റേ; വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ്

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented