അഴിമുഖം, കണ്ടല്‍ക്കാട്, പുതിയ പാലം; വലിയഴീക്കല്‍ എന്ന സ്വര്‍ഗം


ജി. ജ്യോതിലാല്‍

കായലും കടലും ചേരുന്ന അഴിമുഖം, കൈത്തോടുകളും കണ്ടല്‍ക്കാടും. വലിയഴീക്കല്‍ പാലംകൂടി വന്നതോടെ കാഴ്ചകളുടെ മാനംതെളിഞ്ഞു കാഴ്ചകളുടെ വലിയ അഴീക്കലായി. ആ കാഴ്ചകളിലൂടെ ത്വരിതയാനത്തില്‍ ഒരു യാത്ര.

വലിയഴീക്കൽ പാലം

ശീലാന്തിമരങ്ങള്‍ തണല്‍വിരിച്ച കൈത്തോട്. മരത്തിന്റെ കവരം ബോട്ടുജെട്ടിപോലെ കിടക്കുന്നു. മുകളിലെ ശാഖയില്‍ പിടിച്ച് കവരത്തിലൂടെ ബോട്ടിലേക്ക്. കൂടെ ഗിന്നസ് റെക്കോഡ് ജേതാവ് സാഹസിക നീന്തല്‍താരം ഡോള്‍ഫിന്‍ രതീഷ്. രതീഷ് വിനോദസഞ്ചാരവകുപ്പിലെ ലൈഫ്ഗാര്‍ഡ് കൂടിയാണ്. ഈ യാത്രയെ നയിക്കുന്നതും രതീഷാണ്.

കൈത്തോട്ടില്‍നിന്ന് കായലിലേക്ക്... ചീനവലകള്‍ ചിറകുവിരിച്ചു നില്‍ക്കുകയാണ് ഇരുവശത്തും. പാലംകടന്ന് കായലിലൂടെ നേരേ മുന്നോട്ടുപോയി വലത്തോട്ടു തിരിഞ്ഞു. സര്‍ക്കാര്‍വക ഫിഷ് ഫാം കണ്ട് കണ്ടല്‍ക്കാടുകളുടെ വിശാലമായ ലോകത്തേക്ക്. ആയിരംതെങ്ങിലെ ജൈവവൈവിധ്യങ്ങളുടെ അക്ഷയലോകം.

ഇപ്പുറത്ത് വിശാലമായ തെങ്ങിന്‍തോപ്പിനരികെ കടലില്‍ പോയിവന്ന മത്സ്യത്തൊഴിലാളികള്‍ വലകുടഞ്ഞ് വൃത്തിയാക്കുന്നു. രണ്ടുപേര്‍ വള്ളത്തിലിരുന്ന് ചോറും കറിയുമുണ്ടാക്കുന്നു. നടപ്പാലത്തിനടിയിലൂടെ കടന്ന് വീണ്ടും കായലിലേക്ക് ഓടിച്ചു. തിരിച്ച് വീണ്ടും വലിയഴീക്കലിനെ ലക്ഷ്യമാക്കി ഓടിച്ചു. ബോട്ടുകള്‍ പോകുന്നതിന്റെ ഓളത്തില്‍ ഉലഞ്ഞും താണും പൊങ്ങിയും സ്പീഡ് ബോട്ട് ഹാര്‍ബറിലേക്ക് കടന്നു. അവിടെ മത്സ്യലേലത്തിന്റെ മേളം തുടങ്ങിയിരിക്കുന്നു. കുട്ടവഞ്ചികളില്‍ മീന്‍പിടിക്കുന്ന കന്നഡികരെയും കാണാം. കൈക്കുഞ്ഞുങ്ങളെയും കൊണ്ടാണവര്‍ കുട്ടവഞ്ചിയില്‍ ഇരിക്കുന്നത്.

വലിയഴീക്കല്‍ പാലത്തിന്റെ കാഴ്ചയുംകണ്ട് പാലത്തിനടിയിലൂടെ ജെട്ടിയില്‍ അടുപ്പിച്ചു. ജെട്ടിയില്‍ ഒരു ശിക്കാരവള്ളം സഞ്ചാരികളെയുംകൊണ്ട് യാത്ര പുറപ്പെടാനുള്ള ഒരുക്കത്തിലാണ്. നേരേനടന്ന് തീരത്തേക്ക്. അവിടെ നട്ടുച്ചയ്ക്കും കടലിലിറങ്ങി കളിക്കുന്നവരുടെ തിരക്കാണ്. ഇവിടെ ഷാലോ ബീച്ചാണ്. പുലിമുട്ടുണ്ട്. ഒരു കിലോമീറ്റര്‍വരെ കടലിലോട്ടു നടക്കാം. കുളിക്കാം. പക്ഷേ, കടലിന്റെ സ്വാഭാവം മാറിയിട്ടുണ്ടെങ്കില്‍ സൂക്ഷിക്കണം. ലൈഫ്ഗാര്‍ഡുകള്‍ പറഞ്ഞാല്‍ ഇറങ്ങാതിരിക്കുക. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടെന്നാണല്ലോ. പിന്നെ പുലിമുട്ടിലൂടെ നടക്കാം. ചിലപ്പോള്‍ ഡോള്‍ഫിനുകള്‍ വന്ന് ചാടിമറിയുന്നത് കാണാം.

മീന്‍പിടിത്തം കഴിഞ്ഞ് തുറമുഖത്ത് അടുപ്പിക്കാനെത്തുന്ന ബോട്ടുകള്‍, കൊച്ചുവള്ളങ്ങള്‍, അക്കരെയുള്ള ലൈറ്റ്ഹൗസ്... കാഴ്ചകള്‍ കണ്ട് തിരിച്ചുവരുമ്പോഴാണ് പുലിമുട്ടുകളിലെ കല്ലുകള്‍ക്കിടയിലൂടെ ഞെരുങ്ങി പുറത്തുവന്ന പച്ചവിരിച്ച് കൊച്ചുതണലായി മാറിയ ചെടി. ഇതാണ് നോനി. ഔഷധഗുണമുള്ള കായാണ്. പക്ഷേ, വല്ലാത്ത ദുര്‍ഗന്ധമാണ്. പഴവും കൂട്ടി ജ്യൂസ് അടിച്ച് കഴിച്ചാല്‍ വലിയ കുഴപ്പമില്ല. ബീച്ചില്‍ രണ്ട് നോനിച്ചെടികള്‍ ഉണ്ട്. രതീഷ് പറഞ്ഞു. നേരേ പാലത്തിലോട്ടു കയറി. അവിടെനിന്ന് മറ്റൊരു കാഴ്ചയാണ്. കടലും കായലും കരയും ചേര്‍ന്നൊരുക്കുന്ന സൗന്ദര്യതീരം. അസ്തമയചാരുത നുകരാന്‍ പറ്റിയയിടം. സഞ്ചാരികള്‍ക്കായി നടപ്പാലവും ഉണ്ട്.

അക്കരെക്കടന്ന് ലൈറ്റ്ഹൗസില്‍ കയറി കടലും കായലും കാണുമ്പോള്‍ മറ്റൊരു വികാരം. അതേ, അഴീക്കലും വലിയഴീക്കലും സഞ്ചാരികളെ ക്ഷണിക്കുന്നു. സുന്ദരതീരത്തെ മനോഹരക്കാഴ്ചകളിലേക്ക്.

ബസ്സിലും പോകാം

ഇപ്പോള്‍ ശനി, ഞായര്‍ ദിവസങ്ങളിലും ഒഴിവുദിവസങ്ങളിലും ധാരാളം സന്ദര്‍ശകരെത്തുന്നുണ്ടിവിടെ. റോഡ് വീതികുറവും ക്ഷമയില്ലാത്തവരുടെ വണ്ടിയോടിക്കലും മറികടക്കലും കാരണം പലപ്പോഴും ഗതാഗത തടസ്സം പതിവാണ്. പാര്‍ക്കിങ്ങും ചിലപ്പോള്‍ പ്രശ്‌നമാണ്.

സ്വകാര്യസ്ഥലങ്ങള്‍ പാര്‍ക്കിങ്ങിനായി ഒരുക്കിയിട്ടുണ്ട്. പണംകൊടുത്ത് പാര്‍ക്ക് ചെയ്യാം. കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസിനെയും ആശ്രയിക്കാം. ഈവഴി പാലം വന്നതോടെ കരുനാഗപ്പള്ളിതോട്ടപ്പള്ളി ബസ് സര്‍വീസുണ്ട്. ഈ ബസിലുള്ള യാത്രയും കാഴ്ചകളിലൂടെയാണ്. ഇപ്പോള്‍ രണ്ട് സ്പീഡ് ബോട്ടുകളും ഒരു ശിക്കാരവള്ളവുമാണ് ഇവിടെ കറങ്ങാനുള്ളത്. ബോട്ടിങ്ങിന് 200 രൂപയാണ് ഒരാള്‍ക്ക്. ഡെല്‍റ്റാ ബോട്ടിന്റെ കടല്‍വിഭവ ഭക്ഷണമടക്കമുള്ള പാക്കേജും ഉണ്ട്. ബുക്കിങ്ങിന് ഈ നമ്പരില്‍ ബന്ധപ്പെടാം ഫോണ്‍: 9946002800.

Content Highlights: valya azhikkal travel destination azhikkal tourism

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented