ചൂട് കുറഞ്ഞു; യു.എ.ഇയിൽ വിനോദ സഞ്ചാരികളുടെ തിരക്കേറി, ​ഗ്ലോബൽ വില്ലേജിന് ചൊവ്വാഴ്ച തുടക്കം


ഇന്ത്യ, റഷ്യ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർ കൂടുതൽ

യു.എ.ഇ. | Photo: Mathrubhumi

ഷാർജ: യു.എ.ഇ. യിലെ വിനോദസസഞ്ചാരമേഖലയിൽ കൂടുതൽ ഉണർവേകിക്കൊണ്ട് സന്ദർശകരുടെ തിരക്ക് വർധിച്ചു. രാജ്യത്ത് ചൂട് കുറഞ്ഞതോടെയാണ് കൂടുതൽ വിനോദസഞ്ചാരികളെത്തുന്നത്. അടുത്തകാലത്തായി ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളിൽനിന്നാണ് കൂടുതൽ സന്ദർശകരുമെത്തുന്നത്.

ദിനംപ്രതി ആയിരക്കണക്കിനുപേർ അബുദാബി, ദുബായ്, ഷാർജ അന്താരാഷ്ട്ര വിമാനത്താവളങ്ങൾവഴി രാജ്യത്തെത്തുന്നുണ്ട്. നവമി, വിജയദശമി, ദീപാവലി അവധിദിനങ്ങളിൽ വടക്കേഇന്ത്യയിൽനിന്നുള്ളവരാണ് കൂടുതലായെത്തിയത്. കേരളമടക്കം ദക്ഷിണേന്ത്യയിൽനിന്ന്‌ വിനോദസഞ്ചാരികൾ യു.എ.ഇ. യിലെത്തുന്നുണ്ട്. വിനോദസഞ്ചാര മേഖലയ്ക്കിത് സുവർണകാലമാണെന്ന് ട്രാവൽ ഏജന്റുമാരും ടൂർ ഓപ്പറേറ്റർമാരും പറയുന്നു. ചൊവ്വാഴ്ചയാണ് ആഗോളഗ്രാമമായ ദുബായ് ഗ്ലോബൽ വില്ലേജ് തുടങ്ങുന്നത്. കോവിഡിനുശേഷം കൂടുതൽ സന്ദർശകരെത്തുന്ന കാലമായതിനാൽ ഈ വർഷം ഗ്ലോബൽ വില്ലേജിൽ സന്ദർശകരുടെ തിരക്കുണ്ടാവുമെന്ന് ഉറപ്പാണ്.ദുബായ് എക്സ്പോ വേദി സന്ദർശിക്കാനും മലയാളികളടക്കമെത്തുന്നുണ്ട്. ഇന്ത്യൻ വിനോദസഞ്ചാരികളുടെ വരവ് യു.എ.ഇ. യിലെ 'വസന്തകാല' മാണെന്നാണ് ടൂർ ഓപ്പറേറ്റർമാർ പറയുന്നത്. ദുബായിൽ വിസാസമ്പ്രദായം കൂടുതൽ ഉദാരമാക്കിയത് വിദേശികൾക്ക് സംരംഭം തുടങ്ങാനടക്കം ശുഭകാലമായി കണക്കാക്കുന്നു.

റഷ്യൻ - യുക്രൈൻ ആഭ്യന്തരയുദ്ധം കാരണം നിലച്ചുപോയ വിനോദസഞ്ചാരികളുടെ യാത്ര പുനരാരംഭിച്ചതും യു.എ.ഇ.ക്ക്‌ ഗുണകരമായി. യു.കെ.യിൽ സംഭവിച്ച രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി, ഭക്ഷ്യക്ഷാമം അടക്കമുള്ള പ്രതിസന്ധികളും ഭരണപരമായ പ്രശ്നങ്ങളുമെല്ലാം അവിടെനിന്നുള്ള വിനോദസഞ്ചാരികളുടെ യാത്രയ്ക്ക് കുറവുവന്നിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലും സമാനമായ സാമ്പത്തിക പ്രതിസന്ധിയും ഡോളർവരവ് കുറവുമെല്ലാം നിലനിൽക്കുന്നതിനാൽ യു.എ.ഇ. യിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കുറവുവന്നിട്ടുണ്ട്.

Content Highlights: uae tourism global village


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented