ര്‍മനിയില്‍ മ്യൂണിക് നഗരത്തില്‍ നിന്നുമാണ് മാര്‍സല്‍ കാര്‍ച്ചെര്‍ തൃശൂര്‍ കടലാശ്ശേരി ഗ്രാമത്തിലെ പോട്ടറി റെസിഡന്‍സി ആര്‍ട്ട് സ്റ്റുഡിയോ ആയ ക്ലേഫിങ്കേഴ്‌സിലെത്തിയത്. ചായ സംസ്‌കാര വേരുകള്‍ തേടിയുള്ള സഞ്ചാരി എങ്ങിനെ ഇവിടെയെത്തി?
സ്വഭാവികമായും ചായയും പോട്ടറിയുമായി എന്താണ് ബന്ധമെന്ന് ഞാന്‍ ചോദിച്ചു. ബുദ്ധിസ്റ്റ് - സെന്‍ ദര്‍ശനങ്ങളുടെ പ്രാരംഭ കാലത്ത് മുതല്‍ തേയിലയും തേയില സല്‍ക്കാരങ്ങളും ഉണ്ടായിട്ടുണ്ട്... പോട്ടറി ചായ സല്‍ക്കാരങ്ങളില്‍ വലിയ പങ്കാണ് വഹിച്ചിരിരുന്നത്. ചായ സല്‍ക്കാരങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന കെറ്റില്‍, കപ്പുകള്‍ എന്നിവ പോട്ടറിയും സിറാമിക്‌സുമായിരുന്നു. 
ചായയുടെ സംസ്‌കാരിക മുദ്രകളില്‍ അങ്ങിനെ പോട്ടറി നിര്‍ണായക ഘടകമാകുന്നു.

മാര്‍സലിന്റെ ഓരോ യാത്രയും ആവുന്നത്ര ഹരിത സൗഹാര്‍ദത്തോടെയാണ്. പൊതു വാഹനത്തില്‍ സഞ്ചാരം. മാലിന്യം സൃഷ്ടിക്കാതെ, പ്രാദേശിക സംസ്‌കാരങ്ങളേയും പ്രകൃതിയേയും ആദരിച്ചുകൊണ്ട് സാവധാനമുള്ള  ഹരിത സഞ്ചാരങ്ങളാണ് മാര്‍സലിന്റേത്. കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് കുറച്ചുള്ള ജീവിത ശൈലി ഈ വിപത്ക്കാലത്ത് അനിവാര്യമാണെന്നും ഭൂമിയുടെയും നമ്മുടെ തന്നെയും നിലനില്‍പ്പിന് 
ഇത് അനിവാര്യമാണെന്ന് മാര്‍സല്‍ പറയുന്നു.

എങ്ങിനെയും എവിടെയെങ്കിലും ഓടി നടന്ന് യാത്ര ചെയ്യുന്നവര്‍ ഉള്ളില്‍ യാത്രയുടെ ആനന്ദം നിറക്കാതെ യാതൊരു ഹരിത ജാഗ്രതയുമില്ലാതെ സഞ്ചാരികളാകുന്ന ഇക്കാലത്ത് മാര്‍സലിനെ പോലുള്ള സഞ്ചാരികളില്‍ നിന്നും ഏറെ പഠിക്കാനുണ്ട്. നല്ല ഹോം വര്‍ക്ക് നടത്തിയാണ് മാര്‍സല്‍ യാത്ര ചെയ്യുന്നത്. പോകുന്ന സ്ഥലങ്ങളുടെ ചരിത്രം, സംസ്‌കാരം, പ്രാദേശിക ജനവിഭാഗങ്ങള്‍, അവിടത്തെ ആവാസ വ്യവസ്ഥ, പൊതുവാഹന സൗകര്യം, പ്രാദേശീക ഭക്ഷണം, തദ്ദേശീയമായ താമസ സൗകര്യം എല്ലാം ഉള്‍പ്പെടുത്തിയാണ് മാര്‍സലിന്റെ യാത്രകള്‍. ചായ സംസ്‌കാരത്തിന്റെ വേരുകള്‍ തേടിയുള്ള അന്വേഷണം ആയതിനാല്‍ ചായയുമായി ബഡപ്പെട്ട പ്രവിശ്യകളിലാണ് മാര്‍സല്‍ സഞ്ചരിക്കുന്നത്.

സാവകാശം സാവകാശം യാത്ര ചെയ്യുമ്പോള്‍ ഗുണങ്ങള്‍ ഏറെയുണ്ട് എന്ന് മാര്‍സല്‍ പറഞ്ഞു. ആ പ്രദേശത്തിന്റെ സവിശേഷതകള്‍ മനസ്സിലാക്കുന്നതോടൊപ്പം, തദ്ദേശീയരുമായി കൂടുതല്‍ അടുത്തിടപഴകാം, ചിലവ് കുറക്കാം. മാത്രവുമല്ല ആ ഗ്രാമത്തില്‍ ആണ് താമസിക്കുന്നതെങ്കില്‍, ഒരു സഞ്ചാരി വരുമ്പോള്‍ അതിന്റെ ഗുണഫലങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തുന്ന ഉത്തരവാദിത്ത വിനോദ സഞ്ചാരവും സാധ്യമാകും എന്ന് ഈ ഹരിത സഞ്ചാരി വ്യക്തമാക്കി.

ജനുവരി, മെയ് മാസങ്ങളിലായി കല്‍ക്കട്ട മുതല്‍ ഷാങ്ഹായ് (ചൈന) വരെ യാത്രക്കൊരുങ്ങുകയാണ് ഇന്ത്യക്കു പുറമേ, ബര്‍മ, തായ്‌ലാന്റ് ,ലാവോസ്, ചൈന, തായ്വാന്‍  എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള തയാറെടുപ്പിലാണ്. കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് കുറച്ചുള്ള ഈ യാത്ര സാവകാശമായിരിക്കും. വിമാനമില്ലാതെ ആവുന്നത്ര പൊതു വാഹനത്തില്‍ യാത്ര, ലോ പ്രൊഫൈല്‍ താമസം എന്നിവയായിരിക്കും എന്ന് വ്യക്തമാക്കിയ മാര്‍സല്‍ ഒരു മാസത്തെ പരമാവധി ചിലവ് കണക്കാക്കുന്നത്  അമ്പതിനായിരം രൂപയാണ്.  

സഞ്ചാര പ്രിയര്‍ക്ക് മാര്‍സലിനെ യുട്യൂബിലൂടെയും ഇ-മെയിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടേയും ഫോളോ ചെയ്യാം.

YouTube.com/c/tealog 

Instagram.com/tea.log/

Tealogging@gmail.com

Content Highlights: Tea Log Travels, Marcel Karcher, Responsible Tourism