സൂര്യകാന്തി ഫോട്ടോയെടുക്കാന്‍ മലയാളികളുടെ പ്രവാഹം; നിന്നുതിരിയാന്‍ സ്ഥലമില്ലാതെ സുന്ദരപാണ്ഡ്യപുരം


മുരുകന്‍ തെന്മല

സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതോടെ സുന്ദരപാണ്ഡ്യപുരം റോഡുകളുടെ വശങ്ങള്‍ പലപ്പോഴും വാഹനങ്ങള്‍കൊണ്ട് നിറയുകയാണ്. കേരളത്തില്‍ നിന്ന് പോകുന്ന സഞ്ചാരികള്‍ സമീപത്ത് വിളവെടുക്കുന്ന പച്ചക്കറികളും വാങ്ങിയാണ് മടങ്ങുന്നത്.

സൂര്യകാന്തിപ്പൂ കാണാനെത്തിയവരുടെ തിരക്ക്

തെന്മല: സൂര്യകാന്തിപ്പാടം കാണാന്‍ ഇത്രയേറെ സഞ്ചാരികള്‍ എത്തിയ സീസണുണ്ടാവില്ലെന്ന് തമിഴകം ഒന്നടങ്കം പറയുന്നു. കോവിഡ് മൂലം കഴിഞ്ഞ രണ്ടുവര്‍ഷവും സഞ്ചാരികള്‍ക്ക് പൂപ്പാടങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ ശങ്കരന്‍കോവില്‍ ഒഴിച്ചുള്ള മറ്റുസ്ഥലങ്ങളില്‍ സൂര്യകാന്തികൃഷി കുറഞ്ഞതും സഞ്ചാരികളുടെ കുറവുണ്ടാക്കി. അതിന്റെയെല്ലാം കേടുതീര്‍ക്കല്‍ കൂടിയായിരുന്നു ഇത്തവണത്തെ സാമ്പവര്‍വടകരയിലെയും സുന്ദരപാണ്ഡ്യപുരത്തെയും സൂര്യകാന്തികൃഷി. മിക്കദിവസങ്ങളിലും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്.

സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതോടെ സുന്ദരപാണ്ഡ്യപുരം റോഡുകളുടെ വശങ്ങള്‍ പലപ്പോഴും വാഹനങ്ങള്‍കൊണ്ട് നിറയുകയാണ്. കേരളത്തില്‍ നിന്ന് പോകുന്ന സഞ്ചാരികള്‍ സമീപത്ത് വിളവെടുക്കുന്ന പച്ചക്കറികളും വാങ്ങിയാണ് മടങ്ങുന്നത്. അതേസമയം തിരക്ക് വര്‍ധിച്ചതോടെ സുന്ദരപാണ്ഡ്യപുരം റോഡില്‍ നിരീക്ഷണത്തിനായി പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. സഞ്ചാരികളുടെ ഒഴുക്കായതോടെ പൂപ്പാടങ്ങള്‍ക്ക് സമീപം പച്ചക്കറി, പനനൊങ്ക് തുടങ്ങിയ വിപണനകേന്ദ്രങ്ങളും ഉയര്‍ന്നിട്ടുണ്ട്. കൂടാതെ സമീപത്തെ കൃഷി നടത്താത്ത പാടങ്ങളില്‍ വാഹനങ്ങളിടുന്നതിനും അനുമതിയുണ്ട്.



അതേസമയം ഒരുമാസംമുന്നേ പൂത്തുതുടങ്ങിയ പാടങ്ങളില്‍ ഏറിയപങ്കും വിളവെടുക്കാറായിട്ടുണ്ട്. പാകമായ പാടങ്ങളില്‍ പൂക്കള്‍കൊഴിഞ്ഞ് മധ്യഭാഗത്തെ വിത്തുകള്‍ മാത്രയിട്ടാണ് നില്‍ക്കുന്നത്. അടുത്താഴ്ചയോടെ യന്ത്രമുപയോഗിച്ച് കൊയ്ത്തുതുടങ്ങുമെങ്കിലും ഈമാസം പൂര്‍ണമായും പൂക്കള്‍ കാണാനാകുമെന്നാണ് പ്രതീക്ഷ. അതോടെ ഈ സീസണിലെ സൂര്യകാന്തി കൃഷിക്ക് വിരാമമാകും. നിലവില്‍ ചെങ്കോട്ടയില്‍നിന്ന് 17 കിലോമീറ്റര്‍ ദൂരെയുള്ള സുന്ദരപാണ്ഡ്യപുരം, സാമ്പവര്‍വടകരയുടെ ചില ഭാഗങ്ങളിലുമാണ് പൂക്കളുള്ളത്. അതേസമയം കാഴ്ചക്കാര്‍ എറിയത് സൂര്യകാന്തി ചെടികള്‍ നശിക്കുന്നതിന് കാരണമാകുന്നുണ്ട്. ഫോട്ടോയെടുക്കുന്ന തത്രപ്പാടില്‍ വിത്തുകളും പൂക്കളും പലരും പറിക്കുന്നുണ്ട്. സാധാരണ സൂര്യകാന്തിപ്പാടത്ത് കര്‍ഷകര്‍ കാവല്‍ നില്‍ക്കാറില്ലങ്കിലും സഞ്ചാരികള്‍ കൂടിയതോടെ ഇത്തവണ കര്‍ഷകര്‍ രാവിലെ മുതല്‍ വൈകിട്ട് വരെ പാടങ്ങളില്‍ തന്നെയുണ്ട്.

സൂര്യകാന്തിപ്പാടത്തിനു സമീപത്തെ പനനൊങ്ക് കച്ചവടം

സര്‍ക്കാര്‍ ഇത്തവണ സൂര്യകാന്തി കൃഷിക്ക് പ്രത്യേക പദ്ധതി തയ്യാറാക്കിയതോടെ 50ഉം 60ഉം ഏക്കറില്‍ കൃഷിചെയ്തിരുന്ന സ്ഥാനത്ത് ഇത്തവണ 200 ഏക്കറില്‍വര്‍വരെ വ്യാപിച്ചിട്ടുണ്ട്. ഇത്തവണ സൂര്യകാന്തി വിത്തുകള്‍ക്ക് നല്ല വില ലഭിക്കുകയാണെങ്കില്‍ അടുത്തതവണ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കൃഷിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ചെങ്കോട്ട ഡെപ്പ്യൂട്ടി അഗ്രികള്‍ച്ചറല്‍ ഓഫിസറായ ഷേഖ് മൊഹിദീന്‍ പറയുന്നത്.

Content Highlights: sundarapandiapuram sunflower fields


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022

Most Commented