ദിനോസറിന്റെ കാലംമുതൽ ജീവിച്ചുപോരുന്ന അത്യപൂർവ പക്ഷിയേ തേടി ഒരു സാഹസികയാത്ര


എഴുത്ത്: ജി. ഷഹീദ്/ ചിത്രങ്ങൾ: സാബു കിണറ്റുകര

അൽപ്പം അകലെ ഒരു പാറയിൽ പക്ഷി ഇരുന്നു. പിന്നീട് സമീപത്തുള്ള വൃക്ഷക്കൊമ്പിൽ ഇരിപ്പിടം തേടി. ക്യാമറയിലൂടെ പക്ഷിയെ നോക്കി. തൊട്ടടുത്തു കാണാം, തലയ്ക്കും കണ്ണുകൾക്കും താഴെ മഞ്ഞനിറം. ചിറകുകളുടെ പിൻഭാഗം കറുപ്പാണ്. വയറിനും കാലുകൾക്കും വെള്ള നിറം.

യെല്ലോ ഹെഡഡ് പിക്കാത്തറ്റസ്‌

ദിനോസറിന്റെ കാലംമുതൽ ജീവിച്ചുപോരുന്ന ഒരു അത്യപൂർവ പക്ഷിയെക്കുറിച്ച് കേട്ടു. പക്ഷേ, പക്ഷി അങ്ങകലെ ഇരുണ്ട ഭൂഖണ്ഡത്തിലുള്ള ഘാനയിലാണ്. കൊച്ചിയിലെ പക്ഷിനിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ സാബു കിണറ്റുകരയ്ക്ക് പക്ഷെ എങ്ങനെയെങ്കിലും ആ പക്ഷികളെ കാണണമെന്ന മോഹം കലശലായി. ഡേവിഡ് ആറ്റൻബറോയുടെ ഒരു ഹസ്വചിത്രം കണ്ടപ്പോൾ ആഗ്രഹം കൂടി.

മഞ്ഞത്തലയുള്ള പക്ഷിയായ യെല്ലോ ഹെഡഡ് പിക്കാത്തറ്റസിനെക്കുറിച്ചുള്ള ചിത്രമായിരുന്നു അത്. അതിന്റെ വശീകരണ വലയത്തിൽ പെട്ടു പോയ സാബു പിന്നെ ഒന്നും ചിന്തിച്ചില്ല. കൊച്ചിയിൽനിന്ന് നെയ്റോബി വഴി ഘാനയിലേക്ക്. ചരിത്രത്തിൽ സ്ഥാനം പിടിച്ച ആഫ്രിക്കൻ നേതാവ്, ക്വാമി എൻക്രൂമയുടെ നാടാണ് ഘാന. ഇന്ത്യയോട് അടുത്തുനിന്ന് ഗാന്ധിജിയെയും നെഹ്റുവിനെയും ആദരവോടെ കണ്ടിട്ടുള്ള ആ നേ താവിന്റെ നാട്ടിൽ വിമാനമിറങ്ങി.പക്ഷിയെക്കുറിച്ച് ​ഗൈഡിനോട് തിരക്കി. പക്ഷി അകലെ വനത്തിന്റെ ഗർഭഗൃഹത്തിലാണ്. കാണാൻ കഴിഞ്ഞേക്കും. പക്ഷേ, അതീവ ദുഷ്കരമാണ് യാത്ര. “എന്ത് പ്രതിബന്ധവും തരണം ചെയ്യാൻ ഒരുക്കമാണ്. ഈ അത്യപൂർവ പക്ഷിയെ കാണിച്ചു. തന്നാൽ മതി.''സാഹസികനായ സാബു ഗൈഡിനോട് പറഞ്ഞു. ആഫ്രിക്കയിലെ പക്ഷിഗവേഷകർ തന്നെ വളരെ വിരളമായിട്ടാണ് ഈ പക്ഷിയെ കണ്ടിട്ടുള്ളത്.

African Emarald Cuckoo
ആഫ്രിക്കന്‍ എമറാള്‍ഡ് കുക്കു

അങ്ങനെ യാത്ര തുടങ്ങി. ഘാനയുടെ തലസ്ഥാനമായ ആകയിൽനിന്ന് ഒൻപത് മണിക്കൂർ ജീപ്പ് യാത്ര. റോഡ് എന്ന് പറയാൻ കഴിയില്ല. കുലുങ്ങിയും കല്ലിൽ തട്ടി തെറിച്ചും കുഴിയിൽ വീണും ജീപ്പ് സാഹസികനെപ്പോലെ മുന്നേറി. പകുതിയോളം ദൂരം വനാന്തരങ്ങളിലൂടെ. തെരുവോര കാഴ്ച കണ്ടു. വഴിയിൽ കീരിയെപ്പോലുള്ള ജീവിയെ വിൽക്കാൻ വെച്ചിരിക്കുന്നു. ഒച്ചുകളുമുണ്ട്. അവയെ വറുത്ത് ഭക്ഷിക്കാം. വിദേശികളെ കണ്ടാൽ നാട്ടുകാർക്ക് അറിയാം. അവർ ഓടിയെത്തും. ജീപ്പ് അതിവേഗം കുതിച്ചു. യാത്ര തുടർന്നത് വിജനമായ വീഥിയിലൂടെയായിരുന്നു. ഡേവിഡ് ആറ്റൻബറോയുടെ ചിത്രമായിരുന്നു മനസ്സിൽ നിറഞ്ഞുനിന്നത്. യാത്രയ്ക്കിടെ പക്ഷിയെ സ്വപ്നം കണ്ടു.

ഇരുണ്ട ഭൂഖണ്ഡമാണെന്നാണ് വിളിപ്പേരെങ്കിലും ആഫ്രിക്കയിൽ ഹൃദയഹാരിയായ പച്ചപ്പ് കാണാം. ഒപ്പം നിഗൂഢമായി ഹരിതവനങ്ങളും. മനസ്സിനെ അത് മാസ്മരമേഖലകളിലേക്ക് ഉയർത്തുന്നു. ഒൻപത് മണിക്കൂർ പിന്നിട്ടത് അറിഞ്ഞില്ല. ജീപ്പിൽ നിന്നിറങ്ങി. അത് ബാങ്കോ ഗ്രാമമായിരുന്നു. അവിടെനിന്ന് മൂന്ന് മണിക്കൂർ കാൽനട. വനങ്ങൾ മാത്രമല്ല. പാറക്കൂട്ടങ്ങളും കുത്തനെയുള്ള കയറ്റങ്ങളും പിന്നിട്ട് വേണം പക്ഷിയുടെ വാസസ്ഥലമായ വനത്തിൽ എത്താൻ. സുഖശീതളമായ അന്തരീക്ഷം.

ഒരു പാറക്കൂട്ടത്തിന് സമീപം ഒളിച്ചിരിക്കാൻ ചെറിയൊരു കൂടാരം. അതിൽ നിശ്ശബ്ദനായി ഇരിക്കണം. പക്ഷി സമീപത്ത് എത്തിയാൽ പുറത്തിറങ്ങാൻ കഴിയില്ല. അതിനുള്ളിൽ ഇരുന്ന് വേണം സൂം ലെൻസ് ഉപയോഗിച്ച് ചിത്രമെടുക്കാൻ. പുറത്തിറങ്ങിയാൽ മനുഷ്യന്റെ കാലൊച്ച പെട്ടെന്ന് പക്ഷിയുടെ കാതുകളിൽ പതിക്കും. അത് പറന്നുപോകും. ഒരുപക്ഷേ, മണിക്കൂറുകൾ കാത്തുനിന്നാൽ മാത്രമേ വീണ്ടും പക്ഷിയെ കാണാൻ കിട്ടിയെന്നു വരൂ. രണ്ട് മണിക്കൂർ കാത്തിരുന്നു. കുടിക്കാൻ ശുദ്ധജലവും ബിസ്കറ്റുകളും ഉണ്ടായിരുന്നു. ക്ഷീണമുണ്ടായിരു ന്നുവെങ്കിലും മനസ്സ് പക്ഷിയിലായിരുന്നതിനാൽ ഒന്നും അറിഞ്ഞില്ല.

Egyptian Plover
ഈജിപ്ഷ്യന്‍ പ്ലോവര്‍

രണ്ട് മണിക്കൂർ കഴിഞ്ഞ പ്പോൾ ഭാഗ്യം അനുഗ്രഹിച്ചു. സന്തോഷം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അൽപ്പം അകലെ ഒരു പാറയിൽ പക്ഷി ഇരുന്നു. പിന്നീട് സമീപത്തുള്ള വൃക്ഷക്കൊമ്പിൽ ഇരിപ്പിടം തേടി. ക്യാമറയിലൂടെ പക്ഷിയെ നോക്കി. തൊട്ടടുത്തു കാണാം, തലയ്ക്കും കണ്ണുകൾക്കും താഴെ മഞ്ഞനിറം. ചിറകുകളുടെ പിൻഭാഗം കറുപ്പാണ്. വയറിനും കാലുകൾക്കും വെള്ള നിറം, “പക്ഷി ദിവാസ്വപ്നത്തിലാണെന്ന് തോന്നുന്നു'' ഗെഡിനോട് സാബു മന്ത്രിച്ചു. താങ്കൾ ഭാഗ്യവാൻ, ഗൈഡ് പുഞ്ചിരിയോടെ പ്രതികരിച്ചു. അധികം കാണപ്പെടാത്ത പക്ഷി. തികച്ചും ദുഷ്കരമായ യാത്രയാണ് പലരെയും പക്ഷിയുടെ വാസസ്ഥലത്തെത്താൻ തടസ്സപ്പെടുത്തുന്നത്.

തികച്ചും അപരിചിതമായ വനാന്തരങ്ങൾ. ഇതിനിടയിൽ അസ്തമയമായി. ഇരുട്ട് മെല്ലെ പടരാൻ തുടങ്ങി. ലഭ്യമായ വെളിച്ചത്തിൽ പക്ഷിയെ ക്യാമറയിലേക്ക് പകർ ത്തി. പക്ഷിയെ കാണാൻ വന്നെത്തിയ ദിവസംതന്നെ അതിനെ കാണാൻ കഴിഞ്ഞു. ആഫ്രിക്കയിൽ എത്തുന്ന പല പക്ഷിനിരീക്ഷകരും ഈ പക്ഷിയെ കുറിച്ച് ചോദിക്കാറുണ്ട്. പക്ഷേ, ദൂരം മാത്രമല്ല ചിലപ്പോൾ കാത്തിരുന്നാലും പക്ഷിയെ കാണാൻ കഴിഞ്ഞെന്നുവരില്ല. ഡേവിഡ് ആറ്റൻബറോയുടെ ചിത്രത്തെ തുടർന്നാണ് പക്ഷി ലോകമെങ്ങുമുള്ള പക്ഷിനിരീക്ഷകരുടെ ശ്രദ്ധ നേടിയത്.

ചളികൊണ്ടാണ് ഈ പക്ഷി കൂടുകൂട്ടുന്നത്. ഈയിടെയായി അവിടെയെത്തുന്ന പക്ഷിനിരീക്ഷകരെ പക്ഷി തിരിച്ചറിയുന്നതായി തോന്നുന്നെന്ന് ഗൈഡ് പറഞ്ഞു. കാരണം ചിലർക്ക് മികച്ച ചിത്രങ്ങൾ കിട്ടി. ഫോട്ടോഗ്രാഫർമാരുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടും അത് ചിലപ്പോൾ അതീവ സഹിഷ്ണത പ്രകടിപ്പിക്കാറുണ്ടെന്ന് ഗൈഡ് പറഞ്ഞു. കഴിഞ്ഞ 40 വർഷമായി പക്ഷിയെ കണ്ടിട്ടില്ലെന്ന് പക്ഷി ഗവേഷകനായ ക്വാമെ ബാഫോ പറഞ്ഞു. എന്നാൽ 2002-ൽ ഒരു പക്ഷിയെ കണ്ടെത്തി. തുടർന്ന് പലപ്പോഴായി പക്ഷികളെ അങ്ങിങ്ങ് കാണാൻ കഴിഞ്ഞത് വലിയ - നേട്ടമായി. പക്ഷികളുടെ വാസ് സ്ഥലങ്ങളും ഘാന-കാമറൂൺ അതിർത്തി പ്രദേശങ്ങളും ഘാന സർക്കാർ സംരക്ഷിച്ചതിനെ തുടർന്നാണിത്. എന്നിട്ടും ഗ്രാമീണർ പക്ഷിയെ വേട്ടയാടി തിന്നുന്നുവെന്ന് വനം വകുപ്പിനും അറിയാം.

Yellow Headed Picathartes 2
യെല്ലോ ഹെഡഡ് പിക്കാത്തറ്റസ്

കാട്ടിൽ തടിവെട്ടാൻ എത്തുന്നവർ പക്ഷിയെ വേട്ടയാടരുതെന്നുള്ള കർശന ഉത്തരവ് സർക്കാർ നൽകിയിട്ടുണ്ട്. ആകർഷകമായ രണ്ട് പക്ഷി കളെക്കൂടി ഘാന യാത്രയ്ക്കിടയിൽ സാബുവിന് കിട്ടി. ഈജിപ്ഷ്യൻ പ്ലോവർ എന്ന പക്ഷിക്ക് കഴുത്തിൽ താലിപോലൊരു അടയാളമുണ്ട്. Crocodile Bird അഥവാ ചീങ്കണ്ണിപ്പക്ഷി എന്നും ഇതിനെ വിളിക്കും. വെയിൽ കായാൻ എത്തുന്ന മുതലകൾക്കൊപ്പം പക്ഷിയെ പലപ്പോഴും കാണാം. തീരത്ത് വായ് പൊളിച്ചുകിടക്കുന്ന മുതലയുടെ വായിൽ നിന്ന് ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ഈ പക്ഷി കൊത്തിത്തിന്നാറുണ്ട്. ഘാനയിലെ അൻകാസ് വനത്തിൽനിന്ന് പച്ചനിറത്തിലുള്ള ആഫ്രിക്കൻ എമറാൾഡ് കുക്കുവിനെയും ക്യാമറയിൽ പകർത്താൻ കഴിഞ്ഞു.

Yathra Cover
മാതൃഭൂമി യാത്ര വാങ്ങാം

2013-ലാണ് സാബു പക്ഷിനിരീക്ഷണം തുടങ്ങിയത്. ആദ്യ ചിത്രം ഒരു കുരുവിയുടെതായിരുന്നു. പക്ഷേ, പക്ഷി ഏതെന്ന് സുഹൃത്തുക്കൾ ചോദിച്ചപ്പോൾ തിരിച്ചറിയാൻ പുസ്തകങ്ങൾ പരതി. തുടർന്ന് തട്ടേക്കാട്ടും ഹിമാലയത്തിലും പക്ഷികളെ തേടി അലഞ്ഞു. മൂന്നുനാലു വർഷ ങ്ങൾ കഴിഞ്ഞപ്പോൾ അത് ഭൂഖ ണ്ഡങ്ങൾ താണ്ടിയ യാത്രയായി വികസിച്ചു. ഏഷ്യയിലെ നിരവധി രാജ്യങ്ങളും തുടർന്ന് പറുദീസ പക്ഷികളുടെ നാടായ പപ്പുവ ന്യൂ ഗിനിയയും പിന്നിട്ടു. ജൈവ വൈവിധ്യം നിറഞ്ഞ ഇൻഡൊനീഷ്യയിലെ സുലവേസി ദ്വീപും ഫിലിപ്പീൻസും സാഹസികമായി പിന്നിട്ടു. അത്യപൂർവമായ പല പക്ഷികളെയും കൈനിറയെ കിട്ടി. കിവി (Pitta) പക്ഷിയുടെ മികച്ചൊരു ശേഖരം അദ്ദേഹത്തിനുണ്ട്. പപ്പുവ ന്യൂഗിനിയയിലേക്ക് ആദ്യമായി ഒരു ഇന്ത്യൻ പക്ഷിനിരീക്ഷകസംഘത്തെ നയിക്കാൻ കഴിഞ്ഞു. അവിടെനിന്നുതന്നെ ഫ്ളെയിം ബോവർ ബേഡ് എന്ന “കാട്ടിലെ ജ്വാല'യായ പക്ഷിയെയും ഈയിടെ കിട്ടി. അപൂർവ പക്ഷികളുടെ കണ്ണഞ്ചിപ്പിക്കുന്ന ശേഖരം അദ്ദേഹത്തിനുണ്ട്.

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: strange safari in search of a very rare African bird, Ghana Travel, Yellow Headed Picathartes, Mathrubhumi Yathra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented