തേഞ്ഞ ചെരിപ്പ്, മുഷിഞ്ഞ ഉടുപ്പ്, പൊട്ടാറായ ബാഗ്‌; ഇന്ത്യയെ കാൽച്ചുവടുകളാൽ കണ്ടെത്തുന്ന ശിവ


സി. സാന്ദീപനി

തേഞ്ഞുപൊട്ടിയ ചെരിപ്പ്, മുഷിഞ്ഞ ഉടുപ്പ്, എപ്പോൾവേണമെങ്കിലും പൊട്ടാവുന്ന ബാഗ്...അതെ, എന്റെ യാത്ര ഇങ്ങനെയാണ്. വിമാനമോ കാറോ സൈക്കിളോ ഇല്ല. തികച്ചും ‘ദരിദ്ര’മെന്നു തോന്നാവുന്ന യാത്ര- ശിവ കളരിക്കൽ എന്ന ഇരുപത്തേഴുകാരൻ പക്ഷേ, ഈ യാത്രയെ അത്രയും സമ്പന്നമായ ഒന്നായാണു കാണുന്നത്.

ശിവ കളരിക്കൽ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

മുപ്പതുകിലോ ആണ് ചുമലിലെ ബാഗിന്റെ ഭാരം. അത്യാവശ്യം വസ്ത്രങ്ങൾ, ടെന്റിനുള്ള ഷീറ്റ്, കുഞ്ഞുസിലിൻഡറുള്ള ഗ്യാസ് സ്റ്റൗ തുടങ്ങിയവയാണ് ബാഗിൽ. ചിലപ്പോൾ മഴ, ചിലപ്പോൾ കൊടുംതണുപ്പ്, ചിലപ്പോൾ കൊടുംവെയിൽ...പ്രകൃതിയുടെ പല ഭാവങ്ങൾകണ്ട്... നേരമിരുട്ടുമ്പോൾ ഏതെങ്കിലും ബസ് സ്റ്റോപ്പിലോ പീടികത്തിണ്ണയിലോ കിടന്നുറങ്ങും.

തേഞ്ഞുപൊട്ടിയ ചെരിപ്പ്, മുഷിഞ്ഞ ഉടുപ്പ്, എപ്പോൾവേണമെങ്കിലും പൊട്ടാവുന്ന ബാഗ്...അതെ, എന്റെ യാത്ര ഇങ്ങനെയാണ്. വിമാനമോ കാറോ സൈക്കിളോ ഇല്ല. തികച്ചും ‘ദരിദ്ര’മെന്നു തോന്നാവുന്ന യാത്ര- ശിവ കളരിക്കൽ എന്ന ഇരുപത്തേഴുകാരൻ പക്ഷേ, ഈ യാത്രയെ അത്രയും സമ്പന്നമായ ഒന്നായാണു കാണുന്നത്. കോട്ടയ്ക്കൽ അരീക്കലിലെ വീട്ടിൽനിന്ന് ഈ നടത്തം തുടങ്ങിയിട്ട് ഒക്‌ടോബർ പത്തിന് ഒരുവർഷമാകും. “കാൽച്ചുവടുകൾകൊണ്ട് കണ്ടെത്തുകയാണ് ഞാനെന്റെ ഇന്ത്യയെ...”, ശിവ യാത്രയെക്കുറിച്ച് ഒറ്റവരിയിൽ പറഞ്ഞത് ഇങ്ങനെ.യാത്രയെന്നാൽ എനിക്ക് സ്വാതന്ത്ര്യമാണ്. കെട്ടുപാടുകളില്ലാത്ത ഒഴുക്ക്... പല നാടുകൾ, പല ജീവിതങ്ങൾ, പലപല അനുഭവങ്ങൾ....യാത്ര സമ്പന്നമാകാതിരിക്കുന്നതെങ്ങനെ!

എട്ടുമാസത്തെ യാത്രയെന്ന പ്ലാനുമായാണ് വീട്ടിൽനിന്നിറങ്ങുന്നത്. അച്ഛനും അമ്മയും മരിച്ചു. ചേച്ചി പ്രജ്ഞയുടെയും അനിയത്തി ശിൽപ്പയുടെയും വിവാഹം കഴിഞ്ഞതോടെ വീട്ടിൽ തനിച്ചാണ്. വീട് പൂട്ടിയിടാതിരിക്കണമെന്നുള്ളതുകൊണ്ട് ചേച്ചിയെയും കുടുംബത്തെയും അവിടെ താമസിപ്പിച്ചാണ് പുറപ്പെട്ടത്.

ആന്ധ്ര, തെലങ്കാന എന്നിവിടങ്ങൾ വഴി തിരിച്ചു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, നേപ്പാൾ, സിക്കിം, ഭൂട്ടാൻ, പശ്ചിമബംഗാൾ, ഒഡിഷ, ജാർഖണ്ഡ്, ബിഹാർ... അങ്ങനെ ഓരോ സംസ്ഥാനവും കടന്നു. പിന്നെ തിരിച്ച് ഉത്തർപ്രദേശിലേക്ക്. അതിനുശേഷം ഉത്തരാഖണ്ഡ്, ഹിമാചൽ. ഇപ്പോൾ കുളു-മണാലിയിൽ...

ദൈവത്തിന്റെ താഴ്‌വര

ദൈവത്തിന്റെ താഴ്‌വരയെന്ന് അറിയപ്പെടുന്ന സ്ഥലമാണ് കുളു-മണാലി. മഞ്ഞിന്റെ കുളിരും വെണ്മയുമുള്ള ഈ ഹിമാലയൻവഴികൾ ആരെയും വിസ്മയിപ്പിക്കും. കുളുവിലെ ദസറ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പാകത്തിന് ശനിയാഴ്ച ഉച്ചയോടെ ഇവിടെയെത്തി.

കൈനീട്ടിയ സ്നേഹങ്ങൾ

സിക്കിം, നേപ്പാൾ, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽനിന്നാണ് ഏറ്റവും സ്‌നേഹത്തോടെയുള്ള സ്വീകരണം കിട്ടിയത്. കുഞ്ഞു വീടുകളിലുള്ളവർപോലും കിടക്കാനിടം തന്നും ഭക്ഷണം തന്നും സഹായിച്ചു. വടിയുമായി ചിലർ ആക്രോശിച്ചെത്തിയത്, ഫോണും പഴ്‌സും പിടിച്ചുപറിച്ചത്-ഇതൊക്കെ ചിലയിടത്തുണ്ടായി. ജീവിതംപോലെ നല്ലതും ചീത്തയുമായ അനുഭവങ്ങൾ യാത്രയിലും, അത്രയേയുള്ളൂ.

പൊതുസ്ഥലങ്ങൾ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്നതിന് ഭൂട്ടാൻ മാതൃകയാണ്. നമ്മുടെ പൊതുനിരത്തുകളിലുള്ളതുപോലെ തുപ്പലോ സിഗരറ്റുകുറ്റികളോ പ്ലാസ്റ്റിക് മാലിന്യങ്ങളോ അവിടെ കാണില്ല. അവിടത്തെ വികസനവും മാതൃകാപരമാണ്.

മടക്കം

ഇനി ലേ ലഡാക്ക്, കർദൂംഗ്ള, ജമ്മു, കശ്മീർ, ഡൽഹി, പഞ്ചാബ്, ഹരിയാണ, രാജസ്ഥാൻ, ഗോവ, ബെംഗളൂരു എന്നിങ്ങനെയാണ് മടക്കം. മടക്കയാത്രയ്ക്ക് ആറുമാസമെടുക്കും. മുമ്പ് ഡൽഹിയിൽനിന്ന് ഹിമാചൽപ്രദേശ് വരെ കാൽനടയായി യാത്രചെയ്തിട്ടുണ്ട്. പതിനഞ്ചുദിവസത്തോളമെടുത്ത ആ യാത്ര ഇപ്പോഴത്തെ യാത്രയ്ക്ക് ഗുണംചെയ്തു. യാത്രയ്ക്കിടയിൽ പണത്തിനുബുദ്ധിമുട്ടുവരുമ്പോൾ നാട്ടിലെ ‘ചങ്ക്സിനെ’ വിളിക്കും. അരീക്കലിലെ യംഗ് വോയ്സ് സാംസ്കാരികവേദിയിലെ ചങ്ങാതിമാർ സഹായവുമായി വിളിപ്പുറത്തുണ്ടാവും.

ഇനിയുമുണ്ട് സ്വപ്നങ്ങൾ

യാത്രയ്ക്കിടയിലെ അനുഭവങ്ങൾ എഴുതണമെന്നുണ്ട്. ചില അനുഭവങ്ങൾ കഥയാക്കണം- സിനിമയ്ക്ക് സ്‌ക്രിപ്റ്റ് എഴുതാൻ ആഗ്രഹിക്കുന്ന ശിവ പറഞ്ഞു. എറണാകുളത്തെ നോവ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫിലിംമേക്കിങ് (സ്‌ക്രിപ്റ്റ് റൈറ്റിങ്) കോഴ്‌സ് ചെയ്തിട്ടുണ്ട്. ട്രാൻസ് എന്ന സിനിമയിൽ മുഖംകാണിച്ചു.

കേരളം പല കാര്യങ്ങളിലും മുന്നേറിയിട്ടുണ്ടെങ്കിലും മാലിന്യപ്രശ്നം ഇവിടെയും ഒരു പ്രശ്നമാണ്. ‘കേരളത്തെ അറിയാൻ’ എന്ന പേരിൽഒരു സൈക്കിൾ യാത്രയാണ് മറ്റൊരുസ്വപ്നം. അതിനൊരു സൈക്കിൾ കിട്ടണം. വിവിധമേഖലകളിൽ കേരളം എവിടെനിൽക്കുന്നു എന്നത് വീഡിയോ-ഫോട്ടോ ആൽബങ്ങളിലൂടെ രേഖപ്പെടുത്താനാണ് യാത്ര.

Content Highlights: siva kalarikkal walking all india trip, solo travel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented