Photo: instagram.com/shenaztreasury
'മൂന്നാറുമായി ഞാന്‍ പ്രണയത്തിലായിരിക്കുകയാണ്. ആദ്യമായാണ് ഞാന്‍ മൂന്നാറില്‍ വരുന്നത്. എത്ര മനോഹരമായ കാലാവസ്ഥയാണിവിടെ. നിറയെ പച്ചപ്പ്. മഴക്കാലത്ത് മൂന്നാര്‍ ഇതിലും സുന്ദരിയാവുമെന്നാണ് ഞാന്‍ കേട്ടത്'- ദിവസങ്ങള്‍ക്ക് മുന്‍പ് മൂന്നാറിലെത്തിയ പ്രശസ്ത സഞ്ചാരിയും സിനിമ താരവുമായ ഷനാസ് ട്രഷറി എഴുതിയതാണ് ഈ വാക്കുകള്‍. ഇന്ത്യക്ക് അകത്തും പുറത്തും നിരവധി ആരാധകരുള്ള ഷനാസിന്റെ വാക്കുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായിരിക്കുകയാണ്.
കൊച്ചിയുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നാറിലെ കാലാവസ്ഥ തന്നെ വിസ്മയിപ്പിച്ചതായും ഷനാസ് കുറിയ്ക്കുന്നു. അവധിക്കാലം അവസാനിച്ചെങ്കിലും സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്ക് സഞ്ചാരികളുടെ പ്രവാഹം തന്നെയാണ്. അതിമനോഹരമായ തേയില, ഏലം തോട്ടങ്ങള്‍ക്ക് നടുവിലെ വില്ലകളും വെള്ളച്ചാട്ടങ്ങളും മനോഹരമായ ദൂരക്കാഴ്ചകളുമെല്ലാം നിങ്ങളെ ഹൃദയം കീഴടക്കുമെന്നും നിങ്ങളുടെ മൂന്നാര്‍ യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍ സമയമായെന്നും ഷനാസ് കൂട്ടിച്ചേര്‍ക്കുന്നു.
ആരാണ് ഷനാസ് ട്രഷറി
നടിയും മോഡലുമായ ശേഷം യാത്രയോടുള്ള പ്രണയം കാരണം അതെല്ലാം ഉപേക്ഷിച്ചയാളാണ് ഷനാസ്. ഇതുവരെയുള്ള ട്രാവല്‍ ലൈഫില്‍ നൂറിലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കോസ്‌മോപോളിറ്റന്‍, ഫെമിന തുടങ്ങിയ പ്രശസ്ത ലൈഫ്‌സ്റ്റൈല്‍ മാഗസിനുകള്‍ക്ക് വേണ്ടി ലേഖനങ്ങളെഴുതി. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും യൂടൂബിലുമൊക്കെയായി ലക്ഷക്കണക്കിന് യാത്ര പ്രേമികള്‍ ഷനാസിനെ പിന്തുടരുന്നുണ്ട്. നിരവധി ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകളുമായി സഹകരിക്കുകയും ചെയ്യുന്നു.
.jpg?$p=48405e6&&q=0.8)
ട്രാവല്‍ വീഡിയോകള്‍ക്ക് പുറമെ എങ്ങനെ ചെലവ് കുറഞ്ഞും സുരക്ഷിതമായും യാത്ര ചെയ്യാം തുടങ്ങിയ ട്രാവല്‍ ടിപ്പുകള്‍ പങ്കുവെക്കുന്ന വീഡിയോകളും ഷനാസ് ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള വീഡിയോകളില്‍ തന്റെ ജീവിത കഥയും ഷനാസ് പറഞ്ഞിട്ടുണ്ട്. മുഴുവന്‍ സമയ യാത്രികരാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനം കൂടിയാണ് ഷനാസിന്റെ ജീവിതം.
.jpg?$p=7fcfec0&&q=0.8)
മുംബൈയില്‍ നിന്ന് സൂയസിലേക്ക് പുറപ്പെട്ട കപ്പലിലാണ് ഷനാസ് ട്രഷറിവാല ജനിക്കുന്നത്. അച്ഛന്‍ കപ്പിത്താനായത് കൊണ്ട് തന്നെ കുട്ടിക്കാലമെല്ലാം ചെലവഴിച്ചത് കപ്പലിലായിരുന്നു. വലുതായപ്പോള്‍ മോഡലിങ്ങിലേക്ക് തിരിഞ്ഞു. പിന്നീട് ടി.വി. ചാനല്‍ അവതാരികയായി. ബോളിവുഡ്, തെലുഗ് സിനിമകളിലും അമേരിക്കന്‍ വെബ്‌സീരിസുകളിലും അഭിനയിച്ചു. ഫിലിംഫെയര്‍ ഉള്‍പ്പടെയുള്ള പുരസ്‌കാരങ്ങളും നേടി. പിന്നീടാണ് മുഴുവന്‍ സമയം യാത്രകളിലേക്ക് തിരിയുന്നത്. പിന്നീട് നിരന്തരം യാത്രകള്‍ ചെയ്തു. യാത്ര ബ്ലോഗുകള്‍ ചെയ്ത് യാത്ര ചെലവുകളും കണ്ടെത്തി. ഇന്ന് ഇന്ത്യയിലെ നമ്പര്‍ വണ്‍ ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരില്‍ ഒരാളാണ് ഷനാസ്.
Content Highlights: shenaz treasurywala munnar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..