ഷാരോൺ വോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച രണ്ട് ചിത്രങ്ങൾ | ഫോട്ടോ: www.instagram.com|thesharonicles|
യാത്രകളേയും യാത്രകള്‍ ചെയ്യാനിഷ്ടപ്പെടുന്നവരേയുമാണ് ഈ ലോക്ഡൗണ്‍ കാലം ഏറ്റവുമധികം ബാധിച്ചത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. യാത്രകള്‍ ചെയ്യാന്‍ പദ്ധതിയിട്ടിരുന്നവരൊക്കെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി. ബ്ലോഗര്‍മാരും പെട്ടു. ഈ സാഹചര്യത്തിലാണ് ഒരുപക്ഷേ ലോകത്തില്‍ ഇന്നേവരെ ഒരു ബ്ലോഗറും പരീക്ഷിക്കാത്ത ഒരാശയവുമായി ഒരാളെത്തുന്നത്.
ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ നിന്നുള്ള ഇന്‍സ്റ്റഗ്രാം ബ്ലോഗറായ ഷാരോണ്‍ വോയേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ലോക്ഡൗണ്‍ കാരണം പോകാന്‍ പറ്റാതിരുന്ന സ്ഥലങ്ങളുടെയെല്ലാം ചിത്രങ്ങള്‍ പുനഃസൃഷ്ടിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണവര്‍. പുനഃസൃഷ്ടിച്ച എല്ലാ ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ മുമ്പ് ഏറെ പ്രചാരം നേടിയവ. തീര്‍ന്നില്ല, ചിത്രങ്ങളെല്ലാം തന്നെ രൂപപ്പെടുത്തിയത് വീട്ടിലെ നിത്യോപയോഗ സാധനങ്ങള്‍ കൊണ്ടും.
ഫര്‍ണിച്ചറും കിച്ചണ്‍ കോര്‍ണറും വൈന്‍ കുപ്പിയും എന്തിന് ടോയ്‌ലെറ്റ് പേപ്പര്‍ വരെ ഉപയോഗിച്ചു ഷാരോണ്‍ തന്റെ സ്വപ്‌നസ്ഥലങ്ങള്‍ വീടിനുള്ളില്‍ തീര്‍ക്കാന്‍. ടോയ്‌ലെറ്റ് കടലാസുകള്‍ അടുക്കി വെച്ചാണ് താജ് മഹല്‍ തീര്‍ത്തത്. വൈന്‍ കുപ്പി സ്റ്റൂളിന് മുകളില്‍ വെച്ചാണ് പ്രതീകാത്മക ഈഫല്‍ ഗോപുരം ഉണ്ടാക്കിയത്. കപ്പലില്‍ കയറാനുള്ള ആശ തീര്‍ത്തതാകട്ടെ കടലാസു വഞ്ചിയുണ്ടാക്കി ചിത്രമെടുത്തും.
ഷാരോണിന്റെ 'ദ ഷാരോണിക്കിള്‍സ്' എന്ന ഇന്‍സ്റ്റാഗ്രാം പേജ് നിറയെ ഇപ്പോള്‍ ഇത്തരം ചിത്രങ്ങളാണ്. എന്തായാലും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.
Content Highlights: Sharon Waugh, Instagram Blogger, thesharonicles, blogger recreates popular travel pictures on Instagram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..