തിനൊന്നു മണിക്കേ ഉഷ്ണമാപിനിയിൽ 45 ഡിഗ്രി തിളയ്ക്കുന്ന ഒരു വേനൽക്കാലം. കുരങ്ങൻമാരുടെ മുന്നറിയിപ്പ് ശബ്ദം കേട്ടു. ഒരു നൂറുവാര പിന്നിട്ടപ്പോഴുണ്ട് വലതുവശത്തെ തടാകക്കരയിൽ ഒരു കലമാന്റെ മൃതശരീരം ഭക്ഷിച്ചുകൊണ്ടിരിക്കുന്ന എട്ടോളം കാട്ടുപട്ടികൾ. പങ്കു പറ്റാൻ പറന്നുവരുന്ന കഴുകൻമാർ. എന്റെ ക്യാമറ കൺതുറന്നു. ഒരു ഇരുനൂറു വാര പിന്നിട്ടപ്പോഴാണ് വീണ്ടും കുരങ്ങന്റെ വിളി. കാട്ടുപട്ടിയെ കണ്ടാണ് കുരങ്ങൻ മുന്നറിയിപ്പ് തന്നെന്നു കരുതിയ എനിക്ക് ഇതതല്ല കാര്യം എന്നു മനസിലായി. അതിനേക്കാൾ വലുതെന്തോ ഉണ്ട്. ഞാനെന്റെ വാഹനം കുരങ്ങൻമാരുടെ അടുത്തേക്ക് പിന്നാക്കമെടുത്തു.

അത്ഭുതകരമായിരുന്നു ആ കാഴ്ച്ച. പത്ത് പതിനെട്ടോളം കാട്ടുപട്ടികൾ ചേർന്നൊരു പുള്ളിപ്പുലിയെ തുരത്തുന്നു. മൃഷ്ടാന്നഭോജനവും കഴിഞ്ഞ് തടാകതീരത്ത് വെള്ളം കുടിക്കാനെത്തിയതായിരുന്നു പുള്ളിപ്പുലി. അതിന്റെ വയർ നിറഞ്ഞിരുന്നു. കാട്ടുപട്ടിക്കുട്ടം അക്രമോത്സുകരായി വരുന്നതു കണ്ട് അസ്ത്രം കണക്കെ ഓടിയ പുലി ഒരു മരത്തിൽ കയറി രക്ഷപ്പെട്ടു. മനുഷ്യൻ തേങ്ങയിടാൻ കയറുന്ന പോസിൽ മരത്തിൽ അള്ളിപിടിച്ചിരിക്കുന്ന പുള്ളിപ്പുലി. പട്ടികൾ കുറച്ചു നേരം മരത്തിനു ചുറ്റും വളഞ്ഞിരുന്നു കുരച്ചു. ഭീതിയോടെ മരത്തിൽ പിടിമുറുക്കി പുലിയും. കുറച്ചു കഴിഞ്ഞപ്പോൾ ഇവന്റെ ശല്യം തീർന്നെന്ന മട്ടിൽ പട്ടികൾ തിരിച്ചുപോന്നു. തടാകതീരത്തെ കലമാന്റെ ബാക്കി തിന്നാൻ.

Dogs Satpura Forest
പുള്ളിപ്പുലിയെ തുരത്താന്‍ തയ്യാറെടുക്കുന്ന കാട്ടുനായ്ക്കള്‍

പട്ടികൾ കൺവെട്ടത്തു നിന്നു മറയുന്നതു വരെ പുലി ജാഗരൂകനായി നോക്കിക്കൊണ്ടിരുന്നു. ഒടുക്കം എല്ലാം പോയെന്ന് ഉറപ്പാക്കിയപ്പോൾ ഇറ ങ്ങിയോടി അടുത്തുള്ള പാറക്കെട്ടിൽ അഭയം പ്രാപിച്ചു. അതിന് പ്രാണൻ കിട്ടിയ സന്തോഷം. എന്നിലെ ഫോട്ടോഗ്രാഫർക്ക് നല്ലൊരിര കിട്ടിയതിന്റെയും. ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളിലൊന്നാണ് എനിക്കിത്. ഒരു പക്ഷെ ആ പുലിക്കും അങ്ങി നെയായിരിക്കാം.

സത്‌പുര പർവ്വതനിരകളിലെ കൊടുംകാട്ടിലെ കാഴ്ചയായിരുന്നു അത്. സത്‌പുര ജൈവവൈവിധ്യങ്ങളുടെ ഒരു കലവറയാണ്. സമുദ്രനിരപ്പിൽ നിന്ന് 1352 മീറ്റർ ഉയരത്തിലുള്ള പച്ചമാടി മലനിരകളിൽ നിന്ന് തുടങ്ങി മരായ് സമതലങ്ങളിലേക്ക് വരെ വ്യാപിച്ചു കിടക്കുന്ന കടുവാ സംര ക്ഷണകേന്ദ്രം. കടുവ മാത്രമല്ല നിരവധി മൃഗങ്ങളും ഉരഗങ്ങളും സസ്യവൈവിധ്യങ്ങളും കൊണ്ട് സമ്പുഷ്ടമാണീ കാനനം. പ്രകൃതി സ്നേഹികൾ തീർച്ചയായും കണ്ടിരിക്കേണ്ടയിടം. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർ പ്രത്യേകിച്ചും.

SATPURA NATIONAL PARK

Satpura National Park is in the Satpura Range of Hoshangabad Dt. in Madhyapradesh. Estd in 1981. Area: 1427km2.
Adjoining Sanctuaries: Pachamarhi & Bori.

How to reach

Yathra Cover August 2020
യാത്ര വാങ്ങാം

By Air: Bhopal (195km) connected by regular flights with Delhi, Gwalior, Jabalpur, Indore and Mumbai. By rail: Pipariya (47km), on the Mumbai-Howrah line via Allahabad, is the most convenient railhead. Park is accessible by train from cities like Delhi, Mumbai, Pune, Hyderabad, Kolkatha, Agra, Varanasi etc. By road: Satpura National Park is spread over Jabalpur Bhopal road. Nearest cities are Bhopal (210kms), Jabalpur (250kms) & Chindwara. There are 30 entry gates to Satpura National Park in which important ones can be reached from Sohagpur & Pachmarhi. Madhai entrance gate is about 18kms diversion from Sohagpur towards Sarangpur village. Pachmarhi, the nearby Sanctuary is connected by regular bus services with Bhopal, Hoshangabad, Nagpur, Pipariya and Chhindwara. Taxis are available at Pipariya.

(മാതൃഭൂമി യാത്രയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Satpura National Park, Madhyapradesh Tourism, Wildlife Photography