കാട് എന്ന സാമ്രാജ്യത്തെ ക്യാമറയ്ക്കുള്ളിലാക്കുന്നവരാണ് വന്യജീവി ഫോട്ടോ​ഗ്രാഫർമാർ. അവരെടുക്കുന്ന ഓരോ ചിത്രത്തിനും ഒരു കഥപറയാനുണ്ടാവും. അങ്ങനെ ഒന്ന് കാടുകയറിയപ്പോൾ ലഭിച്ച അപൂർവമായൊരനുഭവം പങ്കുവെച്ചിരിക്കുകയാണ് വൈൽഡ് ലൈഫ് ഫോട്ടോ​ഗ്രാഫറായ ശാസൻ അമീർ. ചിത്രമെടുക്കുന്നതിനിടെ അടുത്തേക്ക് വന്ന ഒരു പുള്ളിപ്പുലി ശാസനെ തളളി മാറ്റി ക്യാമറയ്ക്ക് സമീപം നിലയുറപ്പിച്ചതിന്റെ ചിത്രങ്ങൾ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.

കാര്യങ്ങളൊന്നും ഉദ്ദേശിച്ച പോലെയല്ല നടന്നതെന്നാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കൊപ്പം ചേർത്ത കുറിപ്പിൽ പറയുന്നത്. വന്യജീവി സംരക്ഷിത മേഖലകളെക്കൂടാതെ ചില വന്യജീവി സങ്കേതങ്ങളിലും ഞാൻ പോയിട്ടുണ്ട്. അവിടെയുള്ള ചീറ്റപ്പുലികളിൽ ഒന്ന് എന്നെയും എന്റെ ക്യാമറയെയും കുറിച്ച് വളരെ കൗതുകത്തോടെ കാണുകയും എന്റെ അടുത്തേക്ക് വരാനും തീരുമാനിച്ചു. എന്താണ് സംഭവിച്ചതെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറിച്ചു.

 

വന്യമൃഗങ്ങളെ ഒരിക്കലും കെണിയിൽ വീഴ്ത്തി കൂട്ടിൽ വയ്ക്കരുത്. നിങ്ങൾക്ക് കാട്ടിൽ നിന്ന് മൃഗങ്ങളെ പുറത്തെടുക്കാൻ കഴിയുമെന്ന് എല്ലായ്പ്പോഴും ഓർക്കുക, മൃഗങ്ങളിൽ നിന്ന് കാട്ടുമൃഗങ്ങളെ പുറത്തെടുക്കരുത്. അവർ അപകടകരമായ വേട്ടക്കാരാണ്, വളർത്തുമൃഗങ്ങളല്ല. ഒരു വിദേശ മൃഗത്തോടൊപ്പം എനിക്ക് അത്തരമൊരു ചിത്രം ലഭിക്കാനുള്ള ഒരേയൊരു കാരണം ഈ ചീറ്റ എന്റെ അടുത്തേക്ക് വരാൻ തീരുമാനിച്ചതുകൊണ്ടാണ്. അല്ലാതെ അവളെ ലാളിക്കാൻ ആഗ്രഹിച്ചതുകൊണ്ടല്ലെന്നും ശാസൻ ചിത്രങ്ങൾക്കൊപ്പം ചേർത്തു.

ഒമ്പത് മാസങ്ങൾക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിൽ നിന്നാണ് ശാസൻ ഈ ചിത്രങ്ങളെടുത്തത്. ചിത്രമെടുക്കാൻ നോക്കുന്ന ശാസന്റെ കയ്യിൽ മണത്തുനോക്കുന്നതും പുലിയെ അദ്ദേഹം തലോടുന്നതും ചിത്രങ്ങളിലുണ്ട്. ​ഗംഭീരമെന്നാണ് ചിത്രങ്ങൾ കണ്ടവരെല്ലാം ഒരുപോലെ കമന്റ് ചെയ്തിരിക്കുന്നത്.

Content Highlights: Sasan Amir photography, wildlife photography, cheettah and wildlife photographer