രേ സ്ഥലം, ഒരേ പോസ്... എന്നിട്ടും ഇവിടെ നിന്ന് ഫോട്ടോയെടുക്കാനും സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യേകിച്ച് ഇന്‍സ്റ്റാഗ്രാമിലിടാനും ആളുകള്‍ വരി നില്‍ക്കുകയാണ്. ഇങ്ങനെയൊരു കാഴ്ച കാണാനും അനുഭവിക്കാനും ആഗ്രഹമുണ്ടെങ്കില്‍ നേരെ ന്യൂസിലാന്‍ഡിലേക്ക് പറന്നോളൂ. ന്യൂസിലാന്‍ഡിലെ വാനകയിലുള്ള റോയ്‌സ് പീക്കാണ് സ്ഥലം.

പുല്ലുനിറഞ്ഞ ട്രെക്കിങ് പാതയാണിവിടം. പര്‍വത നിരകളുടേയും തടാകകാഴ്ചകളുടേയും വിശാലമായ ലോകമാണ് റോയ്‌സ് പീക്ക് സഞ്ചാരികള്‍ക്ക് മുന്നില്‍ വരച്ചിടുന്നത്. മല കയറിയെത്തിയാല്‍ കാണുന്ന വ്യൂ പോയിന്റില്‍ നിന്ന് കൈകള്‍ ഇരുവശത്തേക്കും വിരിച്ച് മനോഹരമായ ദൂരക്കാഴ്ചകള്‍ കണ്ടുകൊണ്ട് ചിത്രമെടുക്കാന്‍ വന്‍ തിരക്കാണിവിടെ. 2016-2018 കാലയളവില്‍ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം 73,000 ആയി ഉയര്‍ന്നെന്ന് ന്യൂസിലാന്‍ഡിലെ കണ്‍സര്‍വേഷന്‍ വകുപ്പ് വക്താവ് ബി.ബി.സിയോട് പറഞ്ഞു. വ്യൂപോയിന്റില്‍ നിന്ന് ഫോട്ടോയെടുക്കുന്നത് നിയമപരമായ കാര്യമല്ലെന്നും അവര്‍ പറയുന്നു.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിലൊന്ന് റോയ്‌സ് പീക്കിന്റേതാണെന്ന് രാജ്യത്തെ ഒരു ട്രിപ്പ് അഡൈ്വസര്‍ വെബ്‌സൈറ്റ് യൂസര്‍ പറയുന്നു. അതേസമയം പ്രകൃതിഭംഗി ആസ്വദിക്കുന്നതിനേക്കാള്‍ ചിത്രങ്ങളെടുക്കുന്നതിന് പ്രാധാന്യം സഞ്ചാരികള്‍ നല്‍കുന്നതിനെ വിമര്‍ശിച്ചും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

പ്രദേശത്തെ പരിസ്ഥിതിക്ക് കോട്ടം തട്ടാത്തവിധം ട്രെക്കിങ് നടത്തണമെന്നും കാലാവസ്ഥയില്‍ മാറ്റം കണ്ടാല്‍ മലകയറ്റത്തില്‍ നിന്ന് പിന്‍വാങ്ങണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

Showing nature my 🍋🍋 - 📸 @stefan_haworth

A post shared by 📍Manchester, UK (@lucykg) on

 

Content Highlights: Roy's Peak,  Roy's Peak in New Zealand, Tourists Places Popular in Instagram

For More Details: https://www.bbc.com/news/blogs-trending-46342915