കാട്ടാനകളുടെ ചിന്നം വിളി കേൾക്കാം. കാട്ടുപോത്തും മ്ലാവും മേയുന്നതും കാണാം; കാട് കണ്ട് റോസ്മലയിലേക്ക്


തെന്മല മുരുകൻ

ചെറു ക്ഷേത്രങ്ങളും പള്ളികളും ഗ്രാമത്തിനു പകിട്ടേകുന്നു. റബ്ബറിനൊപ്പം ഇടവിളയായി കോലിഞ്ചിയും കുരുമുളകുമാണ് പ്രധാന കൃഷി.

റോസ്‌മല വ്യൂ പോയിന്റിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: മാതൃഭൂമി

ശെന്തുരുണി വനത്തിന്റെ കുളിർമയും വളഞ്ഞുപുളഞ്ഞ കാനനപാതയിലൂടെയുള്ള യാത്രയും ആര്യങ്കാവിനടുത്തുള്ള റോസ്‌മലയിലേക്കുള്ള സഞ്ചാരം വേറിട്ടതാക്കുന്നു. ആര്യങ്കാവ് ആർ.ഒ. കവലയിൽനിന്ന് 12 കിലോമീറ്റർ കൊടുംവനത്തിലൂടെ യാത്രചെയ്താൽ റോസ്‌മലയെന്ന ഗ്രാമത്തിലെത്താം. ഇരുകൈകൾകൊണ്ടു ചുറ്റിപ്പിടിച്ചാലും എത്താത്തത്ര വണ്ണമുള്ള മരങ്ങളും പാതയിലേക്ക് ഒഴുകിയെത്തുന്ന കാട്ടരുവികളും യാത്രയെ മറക്കാനാകാത്ത അനുഭവമാക്കും.

റോഡിന്റെ തുടക്കവും ഒടുക്കവും മോശമായതിനാൽ ചെറിയ വാഹനങ്ങളിലെ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. കൊടുംവളവും ഇറക്കവും നിറഞ്ഞ പാതയിലെ യാത്രയിൽ ജാഗ്രത പുലർത്തണം. കാട്ടാനയും പുലിയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുള്ളതിനാൽ യാത്രയ്ക്കിടെ വാഹനത്തിൽനിന്നിറങ്ങുന്നത് സുരക്ഷിതമല്ല. വാഹനത്തിന്റെ പ്രവർത്തനക്ഷമതയ്ക്കൊപ്പം ഇന്ധനവും ഉറപ്പുവരുത്തണം. റോസ്‌മലയ്ക്ക് ഒരുകിലോമീറ്റർമുമ്പ് ശെന്തുരുണിയുടെ ഫോറസ്റ്റ് ചെക്‌പോസ്റ്റിൽ വാഹനത്തിന്റെയും സഞ്ചാരികളുടെയും വിവരങ്ങൾ നൽകേണ്ടതുണ്ട്. ചെറു ക്ഷേത്രങ്ങളും പള്ളികളും ഗ്രാമത്തിനു പകിട്ടേകുന്നു. റബ്ബറിനൊപ്പം ഇടവിളയായി കോലിഞ്ചിയും കുരുമുളകുമാണ് പ്രധാന കൃഷി. ഓടുമേഞ്ഞ ചെറുവീടുകളും ഇടവഴികളും കാണാനാകും. സഞ്ചാരികൾക്ക് ഇക്കോടൂറിസം അധികൃതരുടെ വിൽപ്പനകേന്ദ്രം വഴി ശുദ്ധമായ തേൻ, കുന്തിരിക്കം അടക്കമുള്ള വനവിഭങ്ങൾ വാങ്ങാം.

റോസ്‌മല വ്യൂ പോയിന്റിലെ വാച്ച് ടവർ | ഫോട്ടോ: മാതൃഭൂമി

ശെന്തുരുണിയും ഉമയാറും

റോസ്‌മലയിലെത്തുന്നവർക്ക് ശെന്തുരുണി ഇക്കോടൂറിസത്തിന്റെ വ്യൂ പോയിന്റിൽനിന്നുള്ള കാഴ്ചകൾ പ്രത്യേക അനുഭൂതി പകരും. പരപ്പാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശെന്തുരുണിയും ഉമയാറും തീർത്തിട്ടുള്ള പതിനഞ്ചോളം ചെറുദ്വീപുകൾ വേറിട്ട കാഴ്ചയാണ്. കൂടാതെ ആറിന്റെ മറുകരയിൽ പുകമഞ്ഞിൽ കുളിച്ചുനിൽക്കുന്ന കല്ലാർ എസ്റ്റേറ്റും കാണാം. വ്യൂ പോയിന്റിൽ നിൽക്കുമ്പോൾ പലപ്പോഴും ദ്വീപുകൾക്കു സമീപം കാട്ടാനകൾ ചിന്നം വിളിക്കുന്നതുകേൾക്കാം. കാട്ടുപോത്തും മ്ലാവുമൊക്കെ മേഞ്ഞുനടക്കുന്നതും കാണാനാകും. പ്രവേശനത്തിന് ഒരാൾക്ക് 40 രൂപയാണ്. പുല്ലാഞ്ഞിപ്പടർപ്പും പാറയും നിറഞ്ഞ ഇടവഴിതാണ്ടി 300 മീറ്ററോളം നടന്നാൽ വ്യൂ പോയിന്റിൽ എത്താം.

പണ്ട് കല്ലാർ, റോസ്‌മല ഉൾപ്പെടുന്ന പ്രദേശം ബ്രട്ടീഷുകാരുടെ കൈകളിലായിരുന്നു. ബ്രട്ടീഷ് ആധിപത്യത്തിനു തെളിവായി തേയിലക്കൃഷിയുടെ ബാക്കിപത്രങ്ങൾ റോസ്‌മലയിലുണ്ട്. പരപ്പാർ ഡാം വരുന്നതിനുമുമ്പ് റോസ്‌മലയിലേക്ക് ആളുകൾ ആറുകടന്ന് കാൽനടയായി എത്തിയിരുന്നതായി പഴമക്കാർ പറയുന്നു. ഡാം നിർമാണത്തെ തുടർന്ന്‌ വൃഷ്ടിപ്രദേശത്ത്‌ വെള്ളമുയർന്നതോടെ പാത വെള്ളത്തിനടിയിലായി. അതോടെയാണ് പൂർണമായും ആര്യങ്കാവിൽനിന്നുള്ള പാത ഉപയോഗത്തിലായത്. റോസാപ്പൂവിന്റെ ഇതളുകൾക്ക് സമാനമായ മലനിരകൾ കാരണമാണ് പ്രദേശത്തിന് റോസ്‌മലയെന്ന പേരു ലഭിച്ചതെന്നും ബ്രിട്ടീഷുകാരുടെ കൈയിൽനിന്ന് കോട്ടയം സ്വദേശി 'റോസ്‌ മേരി'യുടെ കൈയിലേക്കെത്തിയ ഭൂമിയാണ് റോസ്‌മലയെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.

Content Highlights: rosemala view point travel, thenmala travel, hill station travel kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented