ഞ്ചുവര്‍ഷത്തോളമായി ഒഴുകുന്നഹൗസ്ബോട്ടാണ് വിര്‍ജിനസീലര്‍ എന്ന ഫ്രാന്‍സുകാരിയുടെ വീട്. പാരീസിനടുത്ത് ഒരു നദിയില്‍ വീടിന്റെ എല്ലാ സൗകര്യങ്ങളുമുള്ള ഒഴുകുന്നനൗകയിലാണ് ഈ മുപ്പത്താറുകാരിയുടെ ജീവിതം. ഉരുനിര്‍മാണപാരമ്പര്യം കേട്ടറിഞ്ഞ് അവര്‍ ബേപ്പൂരിലെത്തി, ഇവിടുത്തെ ഉരുപ്പണിശാലതേടിയെത്തി.

കൊച്ചുന്നാളിലേ മുത്തശ്ശിക്കൊപ്പം കടല്‍ക്കരയിലെ വീട്ടില്‍ കഴിയുമ്പോള്‍ തുടങ്ങിയതാണ് ജലാശയങ്ങളോടുണ്ടായ അഭിനിവേശം. വിര്‍ജിനസീലറെ ഒഴുകുന്നജീവിതത്തില്‍കൊണ്ടെത്തിച്ചു.ഫ്രഞ്ച് നേവിയില്‍ ഉദ്യോഗസ്ഥനായിരുന്ന നൗകകളെ പ്രണയിച്ച തന്റെ മുത്തച്ഛനും പ്രചോദനമായി. ഏതാനുംവര്‍ഷം മുമ്പുവരെ ഹോങ്കോങ്ങിലെ ഒരു കൊച്ചു ദ്വീപിലായിരുന്നു വിര്‍ജിന. നിത്യേന ബോട്ട് ഓടിച്ചുകൊണ്ടാണ് അവര്‍ ഓഫീസിലേക്ക് പോയ്ക്കൊണ്ടിരുന്നത്. കരയേക്കാള്‍ ഏറെസമയം വെള്ളത്തിലും ദ്വീപിലുമായാണ് കഴിഞ്ഞത്. യാത്രയിലുടനീളം കടലും കായലുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാല്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടു.

paris

വിയറ്റ്നാമിലെ ഹാലോങ്ങ് ഉള്‍ക്കടലില്‍ പുരനൗകകളില്‍ ജീവിതംനയിക്കുന്ന നിരവധിപേരെകണ്ടെത്തി. കമ്പോഡിയയിലെ ടോണ്‍ലിസാപ് തടാകത്തില്‍ ജനം കൂട്ടമായി പുരനൗകകളില്‍ കാലാവസ്ഥയ്ക്കനുസരിച്ച് ഒഴുകുന്നകാഴ്ചകള്‍ കണ്ടു. ഒഴുകുന്നബോട്ടിലെ ജീവിതത്തിനിടെ ആലപ്പുഴയിലെ കായല്‍യാത്രയും ഇവരില്‍ ആവേശം പകര്‍ന്നു. ബേപ്പൂരിലെ ഉരുനിര്‍മാണപാരമ്പര്യത്തെക്കുറിച്ച് പുസ്തകങ്ങളില്‍ വായിച്ചറിഞ്ഞാണ് വിര്‍ജിന ബേപ്പൂരിലെത്തിയത്.

അപാരമായ കരകൗശലവൈദഗ്ധ്യത്തിന്റെ പ്രതീകങ്ങളാണ് ബേപ്പൂര്‍ ഉരുക്കള്‍ എന്ന് വിര്‍ജിന പറഞ്ഞു. ഉരുശില്പിയായ എടത്തൊടി സത്യനുമായും ഉരുനിര്‍മാണത്തൊഴിലാളികളുമായും സംവദിച്ചു. ഉരുനിര്‍മാണവും ഖലാസിപ്പണിയും പുത്തനനുഭവമായി. ഖലാസിപ്പണിയെക്കുറിച്ചാദ്യമായാണ് വിര്‍ജിന അറിയുന്നത്. അതുകൊണ്ട് അതേറെ അത്ഭുതപ്പെടുത്തി. 1806-ല്‍ ജിബ്രാള്‍ട്ടര്‍ കടലിടുക്കിനടുത്തുനടന്ന ട്രഫാള്‍ഗര്‍ യുദ്ധത്തില്‍ ഫ്രഞ്ച് മേധാവി നെപ്പോളിയനെ ബ്രിട്ടീഷുകാര്‍ ആദ്യമായി തോല്പിച്ചത് ബേപ്പൂരിലുണ്ടാക്കിയ ഉരുക്കളുപയോഗിച്ചായിരുന്നുവെന്ന ചരിത്രം കേട്ടപ്പോള്‍ വിര്‍ജിനസിലര്‍ വിസ്മയഭരിതയായി.

paris

1980-ല്‍ വാസ്‌കോ ഡി ഗാമ എന്ന പേരില്‍ പായക്കപ്പല്‍ ഉണ്ടാക്കിച്ച് ജര്‍മന്‍ സഹോദരന്മാര്‍ ബേപ്പൂരില്‍നിന്ന് ലോകയാത്രനടത്തിയതും ജപ്പാന്‍കാരനായ അക്കീര ഇവാറ്റ 'കിയാങ്കി' എന്ന യാനപാത്രം ബേപ്പൂരില്‍നിന്ന് ഉണ്ടാക്കിച്ച് പുരാതന വാണിജ്യമാര്‍ഗമായ കടലിലെ പട്ടുപാതയിലൂടെ മെസപ്പൊട്ടാമിയ ലക്ഷ്യമിട്ട് പ്രയാണമാരംഭിച്ചതും ഒടുവില്‍ യാത്ര പൂര്‍ത്തീകരിക്കാന്‍ കഴിയാതെ 'കിയാങ്കി' ചൈന സമുദ്രത്തില്‍ തകര്‍ന്ന് അക്കീര ഇവാറ്റ രക്ഷപ്പെട്ട സംഭവവുമൊക്കെ വിര്‍ജിനയെ അത്ഭുതപരതന്ത്രയാക്കി.

ബേപ്പൂരിലെ കടല്‍ക്കാഴ്ചകള്‍കൂടി ആസ്വദിച്ചാണ് മടങ്ങിയത്. ഫൈബര്‍ ഗ്ലാസ്സുകൊണ്ട് നിര്‍മിച്ച ഹൗസ്ബോട്ടിലാണ് ഈ ഫ്രാന്‍സുകാരി താമസിക്കുന്നത്. ജീവിതകാലംമുഴുവന്‍ ഹൗസ്ബോട്ട് തന്നെ വീടാക്കാനാണ് തീരുമാനം. ആലപ്പുഴയില്‍നിന്നാണ് കോഴിക്കോട്ടെത്തിയത്. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് മുംബൈവഴി പാരീസിലേക്കുപറന്നു.