മഞ്ഞ വരിയന്‍ പ്രാവുകള്‍ കുറുകുമിടം... കിദൂര്‍ പക്ഷി ഗ്രാമമായ കഥ


സുരേന്ദ്രന്‍ ചീമേനി

ഇന്ന് ജില്ലയിലെയും കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെയും പക്ഷിനിരീക്ഷകരുടെ ഇഷ്ടതാവളമാണ് ഈ പക്ഷിഗ്രാമം.

കിദൂർ പക്ഷി ഗ്രാമം

ഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ വിവിധ വന്യജീവി സങ്കേതങ്ങളിലൊന്നും മഞ്ഞവരിയന്‍ പ്രാവുകളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പക്ഷിനിരീക്ഷകരുടെ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന ഒരു പക്ഷിയാണിത് -മഞ്ഞവരിയന്‍ പ്രാവുകളെ (orange breasted Green pigeon) ക്കുറിച്ച് പ്രശസ്ത പക്ഷിനിരീക്ഷകന്‍ ഇന്ദുചൂഡന്‍ 1958-ല്‍ കുറിച്ചിട്ട വാക്കുകളാണിത്. അടുത്ത കാലം വരെ ഇത് തന്നെയായിരുന്നു എല്ലാ പക്ഷിനിരീക്ഷകരുടെയും അഭിപ്രായം. എന്നാല്‍ അപൂര്‍വയിനം പക്ഷികളായ മഞ്ഞ വരിയന്‍ പ്രാവുകളെ കുമ്പള പഞ്ചായത്തിലെ കിദൂരില്‍ കണ്ടെത്തിയതോടെ ഇതിന് മാറ്റം വന്നു.

ചെങ്കല്‍ കുന്നുകളും പ്രകൃതിയുടെ തനത് ജലസംഭരണകേന്ദ്രങ്ങളായ പള്ളങ്ങളും കാഞ്ഞിരമരങ്ങളും കല്ലാലവും മുള്ളുവേങ്ങയും നിറഞ്ഞ നാടാണ് കിദൂര്‍. ഒരുവശത്തുകൂടി ഷിറിയ പുഴ ഒഴുകുന്നു. ജൈവ വൈവിധ്യങ്ങളുടെ കലവറ കൂടിയാണ് കിദൂര്‍. ഇന്ന് ജില്ലയിലെയും കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെയും പക്ഷിനിരീക്ഷകരുടെ ഇഷ്ടതാവളമാണ് ഈ പക്ഷിഗ്രാമം. മഞ്ഞക്കണ്ണി തിത്തിരി, വെമ്പകം, മഞ്ഞക്കിളി എന്നിങ്ങനെ 160-ഓളം ഇനത്തില്‍പ്പെട്ട പക്ഷികളെ ഇവിടെ കാണുന്നുണ്ട്.

Kidoor 1

കിദൂര്‍ പക്ഷി ഗ്രാമമായതിങ്ങനെ

2016 നവംബര്‍ 12-ന് ജില്ലാ പക്ഷിക്കൂട്ടായ്മ നടത്തിയ പക്ഷി നടത്തത്തിലായിരുന്നു അഞ്ച് മഞ്ഞ വരിയന്‍ പ്രാവുകളെ കണ്ടെത്തിയത്. പിന്നീട് ഇതൊരു ആഘോഷമാക്കാന്‍ 2017-ല്‍ കിദൂര്‍ ബേര്‍ഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പക്ഷിനിരീക്ഷകര്‍ക്കും മഞ്ഞ വരിയനെ കാണിച്ചുകൊടുക്കുകയെന്ന ഉദ്ദേശ്യവും ഇതിനുണ്ടായിരുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള പ്രശസ്തരായ പക്ഷിനിരീക്ഷകരും ജില്ലാ കളക്ടറും സംബന്ധിച്ച ആഘോഷത്തില്‍ ഉയര്‍ന്നുവന്ന ആവശ്യമായിരുന്നു പക്ഷിഗ്രാമം. 2018-ല്‍ കളക്ടര്‍ ഡോ. ഡി.സജിത്ത് ബാബു കിദൂരിനെ പക്ഷിഗ്രാമമായി പ്രഖ്യാപിച്ചു. പിന്നീട് ക്യാമ്പുകളും പക്ഷിനടത്തവും പതിവായി. മഞ്ഞ വരിയന്‍ പ്രാവുകള്‍ ഏറെ ഇഷ്ടപ്പെടുന്ന പഴങ്ങള്‍ നല്‍കുന്ന മുള്ളുവേങ്ങയെയും കാഞ്ഞിരത്തെയും കല്ലാലിനെയും മറ്റു ജൈവവൈവിധ്യത്തെയും സംരക്ഷിക്കാന്‍ ഇപ്പോള്‍ കിദൂരില്‍ ഒരു കൂട്ടായ്മതന്നെ വളര്‍ന്നുവന്നിട്ടുണ്ട്.

ഫലവൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും

KL Pundareekaksha
നടപ്പാതയുടെ ഇരുവശങ്ങളിലുമായി പക്ഷികള്‍ക്ക് ആഹാരമാകാനുതകുന്ന ഫലവൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും. ജലസ്രോതസ്സായ കജൂര്‍ പള്ളത്തെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കും. കിദൂരിലെത്തുന്ന പക്ഷിനിരീക്ഷകര്‍ക്കായി ഗൈഡുകളുടെ സേവനവും പഞ്ചായത്ത് ലഭ്യമാക്കും.

- കെ.എല്‍.പുണ്ഡരീകാക്ഷ, പ്രസിഡന്റ്, കുമ്പള പഞ്ചായത്ത്

ജൈവവൈവിധ്യം സംരക്ഷിക്കണം

Raju Kidoor
അപൂര്‍വയിനങ്ങളായ പക്ഷികള്‍ മാത്രമല്ല ശലഭങ്ങള്‍, വണ്ടുകള്‍, തവളകള്‍, സൂക്ഷ്മജീവികള്‍ എന്നിവയുടെ ആവാസസ്ഥാനമാണിത്. ഇത് സംരക്ഷിക്കപ്പെടണം. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പക്ഷിനിരീക്ഷകര്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ പക്ഷിഗ്രാമത്തെ മാറ്റിയെടുക്കണം.

- രാജു കിദൂര്‍, പക്ഷിനിരീക്ഷകന്‍

പ്രകൃതിയെ തൊട്ടറിയാനുള്ള ഒരിടം

R Anjitha
പ്രകൃതിയെ തൊട്ടറിയാനുള്ള ഒരവസരമാണ് കിദൂരില്‍നിന്ന് ലഭിക്കുന്നത്. പുസ്തകങ്ങളില്‍നിന്ന് കിട്ടാത്ത അറിവ് നമുക്ക് ഇവിടെയെത്തിയാല്‍ കിട്ടും. പ്രദേശത്ത് വാട്ടര്‍ പോയിന്റുകള്‍ സ്ഥാപിക്കണം. കൂടുതല്‍ ഫലവൃക്ഷത്തൈകള്‍ നടണം.

-ആര്‍.അഞ്ജിത, പക്ഷിനിരീക്ഷക

സമര്‍പ്പിത പ്രകൃതിവിദ്യാഭ്യാസ കേന്ദ്രമാക്കണം

Maxim Kollangana
പ്രകൃതിക്യാമ്പുകള്‍, ഗവേഷണങ്ങള്‍, വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള അവബോധം തുടങ്ങിയവ ലക്ഷ്യമിട്ട് കിദൂരിനെ ഒരു സമര്‍പ്പിത പ്രകൃതിവിദ്യാഭ്യാസ കേന്ദ്രമാക്കണം.

- മാക്‌സിം കൊല്ലങ്കാന, പൗരശാസ്ത്രജ്ഞന്‍

Content Highlights: Orange Breasted Green Pigeon, Kidoor, Birds Village in Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented