ഭൂതക്കണ്ണാടിയിലൂടെ നോക്കിയാലും ഒരു വരപോലും കാണില്ല, എന്നിട്ടും പേരോ?


ടി.ജെ. ശ്രീജിത്ത്

പൊതുവിൽ മനുഷ്യസാമീപ്യം ഇഷ്ടപ്പെടുന്നില്ലെങ്കിലും ഇരവികുളത്തെ വരയാടുകൾ മനുഷ്യരെ കണ്ടുകണ്ട് ഇണക്കമുള്ളവരായി മാറി. കാണാനെത്തുന്നവർക്കിടയിലൂടെ ഇവ ഓടിനടക്കും.

ഇരവികുളം ദേശീയോദ്യാനത്തിലെ വരയാട് കുഞ്ഞുങ്ങൾ | ഫോട്ടോ : ടി.ജെ. ശ്രീജിത്ത് | മാതൃഭൂമി

ചെങ്കുത്തായ പാറകളിലൂടെ അമ്മയാടിന് പിന്നാലെ തുള്ളിക്കളിച്ച് കുഞ്ഞുങ്ങൾ... കാട്ടുചോലയിലെ വെള്ളം നുകർന്നും പുല്ലും ഇലകളും തിന്നും അവർ മലകയറുന്നു... ഭൂതക്കണ്ണാടിയിലൂടെ നോക്കിയാലും ആ ആടുകളിൽ ഒരു വരപോലും കണ്ടെത്താനാകില്ല. പക്ഷേ, പേരാണ് രസം 'വരയാട്'. ഈ വരയിൽ ആടുകളെ സംശയിക്കണ്ട, തമിഴിൽ 'വരൈ' എന്നാൽ കുത്തനെ ചെരിവുകളുള്ള പാറക്കെട്ടുകൾ നിറഞ്ഞ മലയെന്നാണ് അർഥം. തമിഴന്റെ വരൈ ആട് മലയാളിക്ക് വരയാടായി.

മറ്റു ജീവികൾക്ക് കയറാൻ കഴിയാത്ത കീഴ് കാംതൂക്കായ പാറക്കെട്ടുകളിലൂടെ ഇവ അതിവേഗം കയറിപ്പോകും. കാലിലെ കുളമ്പിന്റെ ഘടനയും ശരീരം തുലനം ചെയ്ത് നിർത്താനുമുള്ള അവയുടെ കഴിവുമാണ് ഇതിന് സഹായിക്കുന്നത്. അതിസുന്ദരൻമാരും സുന്ദരികളുമായ ഇവയെ കാണാൻ മൂന്നാറിലെ ഇരവികുളത്തേക്ക് പോകാം വരയാടിന്റെ സാമ്രാജ്യത്തിലേക്ക്. വംശനാശത്തിന്റെ വക്കിൽനിന്നും പതിയെ പുനർജനിയിലേക്കെത്തുന്ന ഇവയെ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്.

തമിഴ്‌നാടിന്റെ സംസ്ഥാനമൃഗമാണ് നീലഗിരിഥാർ എന്നു പേരുള്ള വരയാട്. പശ്ചിമഘട്ടത്തിൽ തമിഴ്‌നാട്ടിലും കേരളത്തിലുമായി പടർന്നുകിടക്കുന്ന പ്രത്യേക ആവാസവ്യവസ്ഥയിൽ മാത്രമാണ് ഇവ കാണപ്പെടുക. എണ്ണത്തിൽ കുറഞ്ഞു തുടങ്ങിയ ഇവയ്ക്ക് സംരക്ഷണമൊരുക്കാനാണ് കേരളം ഇരവികുളം ദേശീയോദ്യാനം ഇവരുടെ സാമ്രാജ്യമാക്കി മാറ്റിയത്. പൊതുവിൽ മനുഷ്യസാമീപ്യം ഇഷ്ടപ്പെടുന്നില്ലെങ്കിലും ഇരവികുളത്തെ വരയാടുകൾ മനുഷ്യരെ കണ്ടുകണ്ട് ഇണക്കമുള്ളവരായി മാറി. കാണാനെത്തുന്നവർക്കിടയിലൂടെ ഇവ ഓടിനടക്കും. അമ്മയാടുകൾ അൽപം പേടിയോടെ മക്കളെ സന്ദർശകരിൽ നിന്നും മാറ്റിക്കൊണ്ടുപോകാൻ നോക്കും. പക്ഷേ, മക്കളുണ്ടോ അനുസരിക്കുന്നു. അവ ആരെയും പേടിയില്ലാതെ തുള്ളിച്ചാടി നടക്കും.

സന്ദർശകരെ മലമുകളിലേക്ക് വനംവകുപ്പിന്റെ ബസിലാണ് കൊണ്ടുപോവുക. വളഞ്ഞുപിരിഞ്ഞ് മുകളിലേക്കു പോകുന്ന റോഡ് അവസാനിക്കുന്നിടത്തു നിന്നും നടക്കണം. വഴിയരികിലും പാറപ്പുറത്തുമെല്ലാം വരയാടിൻ കൂട്ടത്തെ കാണാം. അഞ്ചു മുതൽ അമ്പത് പേരടങ്ങുന്ന കൂട്ടമായിട്ടാണ് സാധാരണ നടപ്പ്.

ഇപ്പോഴിവിടെ 785 വരയാടുകളുണ്ട്. ഇതിൽ 125 എണ്ണം കുഞ്ഞുങ്ങളാണ്. ഇവയിൽ കുറച്ചെണ്ണമേ സന്ദർശകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുള്ളു. കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ അമ്മയാടിന് പുറമേ വനംവകുപ്പിന്റെ വാച്ചർമാരുമുണ്ടാകും. പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂവിടുന്ന നീലക്കുറിഞ്ഞിത്തോട്ടവും ഓർക്കിഡ് തോട്ടവും ഇവിടെയുണ്ട്. സ്വാഭാവികമായി നീലക്കുറിഞ്ഞി പൂക്കുന്ന മലയാണ് ഇരവികുളത്തുള്ളത്.

ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ജീവികളാണ് നീലഗിരിയുടെ മാത്രം സ്വന്തമായ വരയാടുകൾ. ഇത്തവണത്തെ പൂജാ അവധിക്ക് കുടുംബസമേതം ഇരവികുളത്തേക്ക് പോകാം. വരയാടുകളുടെ സാമ്രാജ്യത്തിലേക്ക്....

യാത്രാവഴി

മൂന്നാറിലാണ് ഇരവികുളം ദേശീയോദ്യാനം. കൊച്ചി നഗരത്തിൽ നിന്നും 130 കിലോമീറ്റർ ദൂരം. മൂന്നാർ ടൗണിൽ നിന്നും മൂന്നാർ-ഉദുമൽപേട്ട് റോഡിലൂടെ എട്ട് കിലോമീറ്ററാണ് ദേശീയോദ്യാനത്തിലേക്ക്. കവാടത്തിൽ നിന്നും മുകളിലേക്ക് 20 മിനിറ്റ് യാത്ര വനംവകുപ്പിന്റെ ബസിലാണ്. അവിടെ നിന്നും ഒരു കിലോമീറ്റർ നടക്കാം ടൂറിസം സോണിലൂടെ. സന്ദർശനസമയം: രാവിലെ എട്ടു മുതൽ 4.30 വരെ

ടിക്കറ്റ് നിരക്ക്: മുതിർന്നവർക്ക് 200 രൂപ, അഞ്ചു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 150 രൂപ

സ്റ്റിൽ ക്യാമറ: 50 രൂപ

വീഡിയോ ക്യാമറ: 350 രൂപ

ഫോൺ: 8547603199

ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാൻ: https://m.eravikulamnationalpark.in/ (കൗണ്ടറിൽ നിന്നും നേരിട്ടും ടിക്കറ്റെടുക്കാവുന്നതാണ്).

പ്രത്യേകം ശ്രദ്ധിക്കുക: സന്ദർശകർ പ്ലാസ്റ്റിക് കുപ്പികളോ കവറുകളോ കൊണ്ടുപോകരുത്. വരയാടുകൾ തിന്നാൻ ഒന്നും കൊടുക്കരുത്. വരയാടുകളെ പിടിക്കാനോ തൊടാനോ ശ്രമിക്കരുത്. അവയുടെ സ്വൈരവിഹാരത്തിന് ശല്യമാകരുത്.

Content Highlights: nilgiri tahrs in munnar, eravikulam national park travel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman
INTERVIEW

4 min

'ആ സെറ്റിലെ പന്തിയിൽ എനിക്കിരുവശവും ഇരുന്നവർക്ക് ഭക്ഷണം വിളമ്പി, എനിക്ക് മാത്രം വിളമ്പിയില്ല'

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented