Photo: Mathrubhumi Library
കാട് തനിക്ക് ജീവവായുവാണെന്ന് വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍.എ.നസീര്‍. മാതൃഭൂമി ന്യൂസില്‍ ട്രാവല്‍ ജേണലിസ്റ്റ് റോബിദാസ് അവതരിപ്പിക്കുന്ന മാതൃഭൂമി യാത്രയുടെ പ്രത്യേക എപ്പിസോഡിലാണ് നസീര്‍ ഇക്കാര്യം പറഞ്ഞത്.
കാട്ടില്‍ നില്‍ക്കുന്ന ഓരോ നിമിഷവും താന്‍ ജീവിക്കുകയാണെന്നാണ് തോന്നുന്നത്. പച്ചപ്പിന്റെ അനുഗ്രഹം കൊണ്ടുമാത്രമാണ് താന്‍ ജീവിക്കുന്നത്. ജീവിക്കണമെങ്കില്‍ ഓക്‌സിജന്‍ വേണം. പിന്നെ കാടിന്റെ സൗന്ദര്യവും. ഇത് രണ്ടും കണ്ട് കാട്ടില്‍പ്പോയ ഒരാളാണ് ഞാന്‍. എന്നെ ഇതുവരെ അടയാളപ്പെടുത്തിയതും കാട് തന്നെയാണ്.

ചെറായി കടല്‍ത്തീരത്ത് ജനിച്ച ഞാന്‍ കാട്ടിലേക്കാകര്‍ഷിക്കപ്പെട്ടത് ചെറുപ്പത്തില്‍ കാടിനേക്കുറിച്ച് കേട്ട കഥകള്‍ കൊണ്ടാണ്. പിന്നെ പച്ച കാണുന്നത് തന്നെ വല്ലാത്ത അനുഭൂതിയാണ്. ഫോട്ടോഗ്രാഫിയൊക്കെ പിന്നെയും പത്തിരുപത്തഞ്ച് കൊല്ലം കഴിഞ്ഞുവന്നതാണ്.
കാടിനോടുള്ള ഇഷ്ടം കൊണ്ട് പിന്നീട് കൂടെ വന്ന രണ്ട് സഹചാരികളാണ് പേനയും ക്യാമറയും. സത്യസന്ധതയാണ് കാടിന്റെ ഭാഷ. കാടിന്റെ ഭാഷ അനുഭവിച്ചറിയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി യാത്ര പ്രത്യേക എപ്പിസോഡ് കാണാം
Content Highlights: NA Naseer, Wildlife Photography, Roby Das, Mathrubhumi Yathra Special Episode
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..