നങ്കൂരമിടാൻ മുസിരിസ് തയ്യാർ


കെ.പി. പ്രവിത

മുനയ്ക്കൽ ബീച്ച് സൗന്ദര്യവത്കരിക്കും. കൊടുങ്ങല്ലൂർ ബൈപ്പാസിൽ മൂന്നര കിലോമീറ്റർ ദൂരത്തിന്റെ സൗന്ദര്യവത്കരണവും മുസിരിസിനെ ഏൽപ്പിച്ചിട്ടുണ്ട്.

പട്ടണത്തെ മുസിരിസ് മ്യൂസിയം

മുസിരിസ് ഹെറിറ്റേജ് പദ്ധതി 2020-21-ൽ കമ്മിഷൻ ചെയ്യുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത ജോലികൾ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. ബജറ്റ് പ്രഖ്യാപനം പോലെ, വരുംവർഷത്തിനകം ഇതെല്ലാം പൂർണമാകുമെന്നും അവർ വ്യക്തമാക്കുന്നു.

പൈതൃകസംരക്ഷണം എന്ന ചട്ടക്കൂടിൽ ഒതുങ്ങുന്നതല്ല മുസിരിസ്. വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തുന്നതിനൊപ്പം, കേരളചരിത്രത്തിന്റെ നേർക്കാഴ്ചയൊരുക്കാനും മുസിരിസ് ശ്രദ്ധിക്കുന്നു.ഇത്തവണ ബജറ്റിൽ 33.5 കോടി രൂപയാണ് മുസിരിസിനായി അനുവദിച്ചിരിക്കുന്നത്. 50 കോടിയുടെ ജോലികൾ ഇപ്പോൾ നടക്കുന്നുണ്ട്. 100 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയായി. പദ്ധതി പൂർണമാകുമ്പോൾ ആകെ മുതൽമുടക്ക് ഏകദേശം 200 കോടി രൂപ വരുമെന്ന് മുസിരിസ് പ്രോജക്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ പി.എം. നൗഷാദ് പറയുന്നു.

മുസിരിസ് പൈതൃകപദ്ധതിയുടെ പേര് ‘മുസിരിസ് സ്പൈസ് റൂട്ട് ഹെറിറ്റേജ് പ്രോജക്ട്’ എന്ന് മാറ്റിയിരുന്നു. കൂടുതൽ പൈതൃകസംരക്ഷണ പദ്ധതികൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായിരുന്നു ഈ പേരുമാറ്റം. എറണാകുളം, ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം, കൊല്ലം ജില്ലകളിലേക്കെല്ലാം പദ്ധതി വ്യാപിച്ചിട്ടുണ്ട്. ‘സ്പൈസ് റൂട്ടി’ന്റെ ഭാഗമായി തലശ്ശേരിയിലും തിരുവനന്തപുരത്തും വിവിധ പദ്ധതികളുണ്ട്. ഇത് പൂർണമാകുമ്പോൾ അവയും മുസിരിസ് സ്പൈസ് റൂട്ട് ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായി മാറും.

ശേഷിക്കുന്നത് ഇവ

കൊടുങ്ങല്ലൂർ ക്ഷേത്ര മ്യൂസിയം, പറവൂരിൽ കേശവദേവ് മ്യൂസിയം, മാരിടൈം മ്യൂസിയം എന്നിങ്ങനെയുള്ള ജോലികൾ ഇനിയും പൂർത്തിയാകാനുണ്ട്. പദ്ധതിയുടെ ഭാഗമായി രണ്ട് ജൂതഭവനങ്ങൾ പുതുതായി ഏറ്റെടുത്തിരുന്നു. ടെൻഡർ ചെയ്ത് അതിന്റെ ജോലികൾ തുടങ്ങും.

മാള സെമിത്തേരിയും ചേന്ദമംഗലം സെമിത്തേരിയും പുനരുദ്ധരിക്കും. മാള സിനഗോഗിന്റെ ജോലികൾക്ക് കരാർ നൽകിയിട്ടുണ്ട്. തിരുവഞ്ചിക്കുളം അമ്പലത്തിന് പിന്നിലുള്ള കനാൽഹൗസിന്റെ പുനരുദ്ധാരണവും തുടങ്ങിയിട്ടുണ്ട്. പണ്ട് രാജകുടുംബാംഗങ്ങൾ ഉപയോഗിച്ചിരുന്നതാണിത്.

മുനയ്ക്കൽ ബീച്ച് സൗന്ദര്യവത്കരിക്കും. കൊടുങ്ങല്ലൂർ ബൈപ്പാസിൽ മൂന്നര കിലോമീറ്റർ ദൂരത്തിന്റെ സൗന്ദര്യവത്കരണവും മുസിരിസിനെ ഏൽപ്പിച്ചിട്ടുണ്ട്.

‘ക്രിസ്ത്യൻ ലൈഫ് സ്റ്റൈൽ മ്യൂസിയ’ത്തിനായി അഴീക്കോട് മാർത്തോമ പള്ളിയിൽ ഒൻപതര കോടിയുടെ പദ്ധതിയുണ്ട്. ഇതിന്റെ നിർമാണത്തിനുള്ള നടപടിക്രമങ്ങൾ തുടങ്ങി. ‘മാരിടൈം മ്യൂസിയ’ത്തിനായി പട്ടണം ഉദ്ഖനന മേഖലയോട് ചേർന്ന് 50 ഏക്കർ ഏറ്റെടുക്കാൻ നടപടിയായിട്ടുണ്ട്. ഭൂമിയേറ്റെടുക്കലിന് 10 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. എറണാകുളത്ത് ഗോതുരുത്തിൽ ‘ചവിട്ടുനാടക മ്യൂസിയ’ത്തിനുവേണ്ടി മൂന്നുകോടി രൂപ മാറ്റിവച്ചിട്ടുണ്ട്. ഇതിന്റെ നിർമാണം താമസിയാതെ തുടങ്ങും.

വിയന്നയുമായി ധാരണ

ചരിത്രസംരക്ഷണ പദ്ധതിയുടെ ഭാഗമായി വിയന്ന യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയൻസ് ആൻഡ് ആർട്‌സുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. അടുത്ത മൂന്നുവർഷത്തേക്ക് പുരാവസ്തു സംരക്ഷണത്തിനാവശ്യമായ മാർഗനിർദേശങ്ങളും സാങ്കേതികതയും ഇവർ നൽകും. ഇതിന്റെ ഭാഗമായ ശില്പശാല അടുത്തമാസം നാലു മുതൽ ആറു വരെ കൊടുങ്ങല്ലൂരിൽ നടക്കും.

ഗൈഡാകാം

മുസിരിസ് പദ്ധതി ഇനി ഈ മേഖലയിലെ ജനങ്ങൾക്ക് ജീവനോപാധിയും ഒരുക്കും. ഇതിന്റെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന് നൗഷാദ് പറഞ്ഞു. തദ്ദേശീയരായവരെ ഉൾപ്പെടുത്തി ഗൈഡുമാരുടെ പാനൽ തയ്യാറാക്കും. കുടുംബിനികളും റിട്ടയേർഡ് ജീവനക്കാരുമെല്ലാം ഇതിന്റെ ഭാഗമാകും.

സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ 100 പേർക്ക് പരിശീലനം നൽകും. മുസിരിസിന്റെ ചരിത്രം ഉൾപ്പെടെയുള്ളവ സഞ്ചാരികളോട് വിശദീകരിക്കാൻ ഇവരെ പരിശീലിപ്പിക്കും. അക്രഡിറ്റഡ് ഗൈഡുമാരുടെ പാനലുണ്ടാക്കാൻ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പരിശീലനം താമസിയാതെ തുടങ്ങും.

കുട്ടികൾക്കായി ഹെറിറ്റേജ് വാക്

അടുത്തവർഷം മുസിരിസിന്റെ കാഴ്ചകൾ കാണാൻ ഒരുലക്ഷം കുട്ടികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് നൗഷാദ് പറയുന്നു. ‘ഹെറിറ്റേജ് വാക്’ എന്ന് പേരിട്ട പദ്ധതി രസകരമായ വിധത്തിൽ ചരിത്രപഠനം സാധ്യമാക്കും. ഇതിനായി എസ്.സി.ഇ.ആർ.ടി.യുമായി ചേർന്ന് പാഠ്യപദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ട്.

ഇന്ത്യയിലാദ്യമായിരിക്കും കുട്ടികൾക്കായി ഒരു ഹെറിറ്റേജ് വാക്‌ എന്ന് നൗഷാദ് ചൂണ്ടിക്കാട്ടുന്നു. കുട്ടികൾ ഇപ്പോൾ ക്ലാസുകളിൽ പഠിക്കുന്നതുമായി ചേർന്നുനിൽക്കുന്നതാണ് പാഠ്യപദ്ധതി. സർക്കാർ സ്കൂളുകളിൽ നിന്നും സ്വകാര്യ സ്‌കൂളുകളിൽ നിന്നുമുള്ള കുട്ടികൾ ഹെറിറ്റേജ് വാക്കിന്റെ ഭാഗമാകും.

ആദ്യഘട്ടത്തിൽ എട്ട്‌ മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളാണ് പദ്ധതിയുടെ ഭാഗമാകുക. ഇവർക്കായി പാഠ്യപദ്ധതി തയ്യാറായിട്ടുണ്ട്. പിന്നീട് ലോവർ പ്രൈമറി, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായും പാഠ്യപദ്ധതിയുണ്ടാക്കും. പദ്ധതി പ്രഖ്യാപിച്ചപ്പോൾത്തന്നെ വിദ്യാർഥികൾ ഏറെ വന്നുതുടങ്ങിയിട്ടുണ്ട്.

ചെന്നൈയിൽ നിന്ന് 38 വിദ്യാർഥികളുടെ ഒരു സംഘമെത്തിയിരുന്നു. അടുത്ത അധ്യയനവർഷത്തോടെ കൂടുതൽ സ്കൂളുകൾ ഹെറിറ്റേജ് വാക്കിന്റെ ഭാഗമാകും. ഇന്ത്യയിലെ മുഴുവൻ സ്കൂളുകളെയും ഹെറിറ്റേജ് വാക്കിന്റെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നത്.

കൈത്തറിക്ക്‌ പദ്ധതി

ചേന്ദമംഗലം മേഖലയിലെ നൂറിലേറെ വരുന്ന കൈത്തറി യൂണിറ്റുകൾക്കായി ഒരു പരിശീലന പദ്ധതിയും മുസിരിസ് പ്രോജക്ടിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്. കൈത്തറി വസ്ത്രങ്ങൾക്ക് പുറമെ ടേബിൾ മാറ്റ്, ഏപ്രൺ എന്നിവയും കൈത്തറിയിൽ തയ്‌ച്ചെടുക്കാനാണിത്. കുടുംബശ്രീയുടെ തയ്യൽ യൂണിറ്റുകളുമായി ചേർന്നാണിത് നടപ്പാക്കുക. മാർച്ച് 10-ന് ഇതിന്റെ ഭാഗമായി ഒരു പരിശീലനം സംഘടിപ്പിച്ചിട്ടുണ്ട്. ഒരാഴ്ച നീളുന്നതാണ് പരിശീലനം. തയ്‌ച്ചെടുക്കുന്നവ മ്യൂസിയം ഷോപ്പുകൾ വഴി വിറ്റഴിക്കും.

Content Highlights: Muziris Heritage Project, Chendamangalam Handicrafts, Heritage Walk


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented