ബ്രിസ്റ്റോളില്‍ നിങ്ങള്‍ തെരുവിലൂടെ കണ്ണുകളടച്ചു നടക്കുകയാണെങ്കില്‍ നിങ്ങള്‍ കണ്ടാസ്വദച്ചതിനേക്കാളേറെ നിങ്ങള്‍ക്ക് കേട്ടാസ്വദിക്കാന്‍ സാധിക്കും.  കാതുകള്‍ക്ക് ഇമ്പം പകരുന്ന പോലെ കണ്ണുകള്‍ക്ക് കുളിര്‍മയേകുന്നതുമാണ് യു.കെയിലെ ബ്രിസ്റ്റോളിലെ കാഴ്ചകള്‍. ഒരു കലാകാരന്‍ ക്യാന്‍വാസില്‍ വരച്ചെടുത്ത ചിത്രം പോലെ തെരുവകളിലെല്ലാം തന്നെ നിരവധി ചിത്രങ്ങള്‍ കാണാം. ബ്രിസ്റ്റോളില്‍ കണ്ടിരിക്കേണ്ട ചില കാഴ്ചകളുണ്ട്.

ഒരു തെരുവിന്റെ കഥ
നിരവധി കഥകളാണ് ബ്രിസ്റ്റോളിലെ ഓരോ തെരുവുകളും പറയുന്നത്. എല്ലാ തെരുവുകളും സ്ട്രീറ്റ് ആര്‍ട്ടിന്റെ ബാക്കിപത്രങ്ങളായി നിലകൊള്ളുന്നു. ബ്രിസ്റ്റോളിന്റെ ചരിത്രത്തില്‍ ഒരിടം ഈ സ്ട്രീറ്റ് ആര്‍ട്ടുകള്‍ കൈയ്യടക്കി കഴിഞ്ഞു. തെരുവുകള്‍ പോലെ തന്നെ വര്‍ണാഭമാണ് ഓരോ കെട്ടിടങ്ങളും. രാത്രിയിലുദിച്ച നില്‍ക്കുന്ന നക്ഷത്രങ്ങളും ആകാശവുമാണ് ഫുള്‍ മൂണ്‍ ആന്‍ഡ് ആറ്റിക് ബാറിന്റെ തീം. ഇന്നും ഏതോ ഒരു മദ്യപന്റെ ഭ്രാന്തമായ കലയുടെ അവശേഷിപ്പ് എന്നവണ്ണം ഇപ്പോഴും കെട്ടിടം നിലനില്‍ക്കുന്നു.

clifton suspension bridge
ക്ലിഫ്ടണ്‍ സസ്‌പെന്‍ഷന്‍ ബ്രിഡ്ജിന് കീഴിലൂടെ കാര്‍ഗോ ഷിപ്പ് പോകുന്നു |Photo-Gettyimage

നാടോടികഥകളിലെ ഭീന്മാരും പാലവും
ബ്രിസ്റ്റോളിന്റെ പ്രധാന ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നാണ് ക്ലിഫ്ടണ്‍ സസ്‌പെന്‍ഷന്‍ ബ്രിഡ്ജ്. ഇസാംബാര്‍ഡ് കിങ്ഡം ബ്രണലാണ് പാലം ഡിസൈന്‍ ചെയ്തത്. 1864 ല്‍ പണിത പാലം 101 അടി ജലനിരപ്പിന് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. പാലം മാത്രമല്ല ഇവിടെ കാണാനുള്ളത്. ക്ലിഫ്ടണ്‍ ഒബ്‌സര്‍വേറ്ററിയിലേക്ക് ടിക്കറ്റ് എടുത്താല്‍ പാലത്തിന്റെ ദ്യശ്യഭംഗി മുകളില്‍ നിന്നുമാസദ്വിക്കാം.  താഴെയുള്ള ജയന്റ് കേവ് 305 എ.ഡിയില്‍ പണികഴിപ്പിച്ച ചാപലാണ്. ബ്രിസ്റ്റോള്‍ നാടോടികഥകളനുസരിച്ച് ഗോരാം, ഗൈസ്റ്റണ്‍ എന്നിങ്ങനെ രണ്ട് ഭീമന്മാര്‍ ഇവിടെ താമസിച്ചിരുന്നതായി പറയുന്നു. 

ship
ദി എസ്എസ് ഗ്രേറ്റ് ബ്രിട്ടണ്‍ | Photo-Gettyimage

ദി ഗ്രേറ്റ് ബ്രിട്ടണ്‍ കപ്പല്‍
ബ്രണലിന്റെ സ്യഷ്ടിയില്‍ ബ്രിസ്റ്റോളില്‍ കാണാന്‍ കഴിയുന്നത് ക്ലിഫ്ടണ്‍ സസ്‌പെന്‍ഷന്‍ ബ്രിഡ്ജ് മാത്രമല്ല. ദി എസ്എസ് ഗ്രേറ്റ് ബ്രിട്ടണ്‍ എന്ന പാസഞ്ചര്‍ ലോകത്തിലെ ഏറ്റവും വലിയ സ്ട്രീംഷിപ്പ് കൂടിയായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്നും ഓസ്‌ട്രേലിയ വരെ യാത്ര ചെയ്തിരുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ വിരമിച്ച ശേഷം ഫാല്‍ക്‌ലാന്‍ഡ് ദ്വീപില്‍ ഉപേക്ഷിക്കപ്പെട്ടു. അവിടെ നിന്നും തിരിച്ചു ബ്രിസ്റ്റോളിലേക്ക് കൊണ്ടുവന്ന കപ്പല്‍ ഇന്ന് ഒരു മ്യൂസിയമാണ്. കപ്പലിന്റെ ചരിത്രവും അതിന്റെ നിര്‍മാണവും മറ്റും മ്യൂസിയം വരച്ചുകാട്ടുന്നു. 

നഗരകാഴ്ചകള്‍ മടുത്താല്‍
നഗരകാഴ്ചകളും ചരിത്രങ്ങളും കണ്ട് മടുത്തുവെങ്കില്‍ വനസൗന്ദര്യമാസ്വദിക്കാനും ഇടമുണ്ട്. വൈല്‍ഡ് പ്ലേസ് പ്രൊജക്റ്റ് എന്ന് പേരിട്ടിരിക്കുന്ന വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ പാര്‍ക്ക് 50 ഏക്കറോളം പരന്നുകിടക്കുന്നതാണ്. കരടി, കാട്ടുപൂച്ച, ചെന്നായ്, വോള്‍വെറിന്‍ എന്നിങ്ങനെ എന്നിങ്ങനെയുള്ളവന്യജീവികളുടെ വിഹാരകേന്ദ്രം കൂടിയാണിവിടം.

Content Highlights: must see places in bristol in uk