'മുങ്ങിക്കൊണ്ടിരിക്കുന്ന ഗ്രാമം' കാണാൻ സഞ്ചാരികൾ എത്തിയ കഥ


'ഒക്ടോബർ മുതൽ ഫെബ്രുവരിവരെ സഞ്ചാരികളുണ്ടാവും. ഇക്കൊല്ലം അടച്ചിടൽ വരുന്നതിന് തൊട്ടുമുൻപുവരെ സഞ്ചാരികളെത്തി.'

മൺറോത്തുരുത്ത് കണ്ട് വഞ്ചിയിൽ നീങ്ങുന്ന സഞ്ചാരികൾ (ഫയൽ ചിത്രം)

കൊല്ലം : സുനാമിക്ക് തൊട്ടുപിന്നാലെ കണ്ട പ്രതിഭാസമായിരുന്നു ഒരു ഗ്രാമം അപ്പാടെ കായലിൽ താഴുന്നത്. കല്ലടയാറ് അഷ്ടമുടിക്കായലിൽ ചേരുന്ന ഭാഗത്ത് ചെറു ദ്വീപുകൾ അടങ്ങുന്ന മൺറോത്തുരുത്ത് പഞ്ചായത്താണ് താഴ്ന്നുപോകുന്നതായി കണ്ടത്.

മുൻപെങ്ങുമില്ലാത്തപോലെ വേലിയേറ്റസമയങ്ങളിൽ വെള്ളം കയറിവന്നു. നദീസംഗമ സ്ഥലത്ത് 200 വർഷംമുൻപ് ചെളിയടിഞ്ഞും മണ്ണ് വാരിക്കുത്തിയും രൂപപ്പെട്ട ഗ്രാമം ഭീതിയുടെ തുരുത്തായി. ഭൂമി ഇരുത്തുകയും ജലനിരപ്പ് ഉയരുകയും ചെയ്തു. എഴുപതോളം വീടുകൾ താമസയോഗ്യമല്ലാതായി. ഒട്ടേറെപ്പേർ വീടൊഴിഞ്ഞുപോയി. 1991-ൽ 12000 പേരുണ്ടായിരുന്ന തുരുത്തുകളിൽ 25 വർഷം കഴിഞ്ഞപ്പോൾ ജനസംഖ്യ പതിനായിരത്തിൽ തഴെയെത്തി. ഉപ്പുവെള്ളം കയറിയതോടെ കൃഷി പാടേ നശിച്ചു. നെല്ല്-തെങ്ങ് കൃഷികളും കൊപ്രാക്കച്ചവടവും കൊണ്ട് ജീവിച്ചവർക്ക് എല്ലാ മാർഗങ്ങളുമടഞ്ഞു.

2015-ൽ കെ.എൻ.ബാലഗോപാൽ എം.പി. പാർലമെന്റിൽ ഉന്നയിച്ചതോടെയാണ് ഈ വിഷയം ദേശീയശ്രദ്ധയിലേക്ക് വന്നത്. വിദേശമാധ്യമങ്ങളിൽ മൺറോത്തുരുത്തിന്റെ വിശേഷങ്ങൾ വാർത്തയായി. ഹിന്ദി പത്രമാധ്യമങ്ങളിലും 'മുങ്ങിക്കൊണ്ടിരിക്കുന്ന ഗ്രാമ'ത്തെക്കുറിച്ച് കൗതുക വാർത്തകൾ വന്നു. ഇതോടെ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും സഞ്ചാരികൾ ഒഴുകി.

പത്തുവർഷം നെൽക്കൃഷിചെയ്‌യാതിരുന്നപ്പോൾ, പാടങ്ങളിൽ കണ്ടൽ വളർന്ന് മൺറോത്തുരുത്ത് കൂടുതൽ 'സുന്ദരി'യായി മാറിയിരുന്നു. ജീവിതമാർഗങ്ങളടഞ്ഞ ജനത വിനോദസഞ്ചാരത്തിലൂടെ കരകയറുകയാണിപ്പോൾ. നാലുവർഷത്തിനുള്ളിൽ 35 ഹോംസ്റ്റേകളുണ്ടായി. രണ്ടുവീതം സർവീസ് വില്ലകളും റിസോർട്ടുകളും ഉയർന്നു. കൊപ്രാ വള്ളങ്ങൾ പോയിരുന്ന ആറ്റിലും കായലിലും ഇടത്തോടുകളിലും വിനോദസഞ്ചാരികളെ കയറ്റിപ്പോകുന്ന ഊന്നുവള്ളങ്ങളാണിപ്പോൾ. 'ഒക്ടോബർ മുതൽ ഫെബ്രുവരിവരെ സഞ്ചാരികളുണ്ടാവും. ഇക്കൊല്ലം അടച്ചിടൽ വരുന്നതിന് തൊട്ടുമുൻപുവരെ സഞ്ചാരികളെത്തി.'-പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരൻ പറഞ്ഞു.

വെള്ളംകയറി നശിച്ച കക്കൂസുകൾക്ക് പകരം പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 202 കക്കൂസുകൾ പണിതു. മൺറോത്തുരുത്തിനുവേണ്ടി വെള്ളംകയറാത്ത ഭാരംകുറഞ്ഞ വീടുകളുടെ നിർമാണവും തുടങ്ങി. പുതിയതരം വീടുകൾ രൂപകൽപ്പന ചെയ്‌യുന്നുമുണ്ട്. പെരുമൺ അടക്കം മൂന്നു വലിയ പാലങ്ങളുടെ ടെൻഡർ നടപടികൾ കഴിഞ്ഞു. ഈ പാലങ്ങൾ വരുന്നതോടെ മൺറോത്തുരുത്ത് പ്രധാന വിനോദസഞ്ചാര കേന്ദ്രമാകുമെന്നാണ് പ്രതീക്ഷ. പെരുമൺ പാലം വന്നാൽ കൊല്ലം നഗരത്തിലേക്ക് 20-30 മിനിറ്റുകൊണ്ട് എത്താനാകും. പഴയ നെൽപ്പാടങ്ങളിലടക്കം മത്സ്യക്കൃഷി വ്യാപകമാണിപ്പോൾ. ചെമ്മീൻ, കരിമീൻ കൃഷികളിലൂടെയും മൺറോത്തുരുത്ത് ജീവിതം തിരിച്ചുപിടിക്കുന്നു.

Content Highlights: Munroe Thuruth Tourism, Kollam Tourism, Kerala Tourism, Island Tourism in Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section
Most Commented