ജപ്പാന്റെ വ്യോമാക്രമണം ഭയന്ന് നാടുവിടാന്‍ ബ്രിട്ടീഷുകാര്‍ വെട്ടിയ വഴി; 'എസ്‌കേപ്പ് റോഡ്' ചരിത്രം


ജയന്‍ വാര്യത്ത്

എസ്‌കേപ്പ് റോഡ്‌

ന്ന് ബ്രിട്ടീഷ് അധീനതയിലുള്ള ഇന്ത്യയെയും യുദ്ധഭീതി പിടികൂടി. മദ്രാസ് പട്ടണത്തിലൊക്കെ ജപ്പാന്റെ വ്യോമാക്രമണമുണ്ടായി. കിഴക്കന്‍ തീരത്തുകൂടി ജപ്പാന്‍ പടയാളികള്‍ ഇരച്ചുകയറുമെന്ന ഭീതി ഉയര്‍ന്നു. അങ്ങനെയുണ്ടായാല്‍ 'മദ്രാസി'ലെ ബ്രിട്ടീഷുകാര്‍ക്ക് മൂന്നാറിലെത്തി കൊച്ചി തുറമുഖം വഴി രക്ഷപ്പെടാന്‍ അവര്‍ ഒരു വഴിയങ്ങ് വീതികൂട്ടി വെട്ടി. രക്ഷപ്പെടാന്‍ വേണ്ടി വെട്ടിയ ആ വഴിയാണ് 'എസ്‌കേപ്പ് റോഡ്'. ഇപ്പോളത് കൊടൈക്കനാല്‍മൂന്നാര്‍ സംസ്ഥാന പാതയെന്നാണ് അറിയപ്പെടുന്നത്. തമിഴ്‌നാടും കേരളവും തമ്മിലുള്ള ഉടമസ്ഥ തര്‍ക്കം കാരണം നിലവില്‍ വാഹനങ്ങള്‍ കടത്തിവിടുന്നില്ല.

തര്‍ക്കം വിനയായി
യുദ്ധം കഴിഞ്ഞും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ഈ പാതയിലൂടെയുള്ള സഞ്ചാരവും ചരക്കുകടത്തും നടന്നുവന്നു. 1990 വരെ ഏറെ ബുദ്ധിമുട്ടിയാണെങ്കിലും ഇതിലൂടെയുള്ള യാത്രയ്ക്ക് അനുവാദമുണ്ടായിരുന്നു. പിന്നീട് പാതയുടെ ഉടമസ്ഥാവകാശത്തില്‍ കേരള ഹൈവേ വകുപ്പും തമിഴ്‌നാട് വനം വകുപ്പും തമ്മില്‍ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ഇതിലൂടെയുള്ള സഞ്ചാരം പൂര്‍ണമായും നിരോധിച്ചു.ഇപ്പോള്‍ റോഡിന്റെ അവസ്ഥ ദയനീയമാണ്. പല ഭാഗങ്ങളും പൂര്‍ണമായും തകര്‍ന്നു. കൊടൈക്കനാലില്‍നിന്ന് ഗോഷന്‍ റോഡിന്റെ ഫൗണ്ടേഷന്‍ റോഡു വരെ സുഗമമായി യാത്രചെയ്യാം.

ഇവിടെനിന്നും ബെരിജാം തടാകം വരെ പോകുവാന്‍ കൊടൈക്കനാല്‍ ഡി.എഫ്.ഒയുടെ അനുവാദം വേണം. ദിവസം കുറച്ചു വാഹനങ്ങള്‍ക്ക് മാത്രമേ അനുമതി ലഭിക്കൂ.

ബെരിജാം തടാകം മുതല്‍ മൂന്നാറിനടുത്തുള്ള പാമ്പാടുംഷോല പാര്‍ക്കു വരെ റോഡിന്റെ അവസ്ഥ ശോചനീയമാണ്. റോഡിന് നടുക്ക് മരങ്ങള്‍ വളര്‍ന്നു. പാലങ്ങള്‍ തകര്‍ന്നു. റോഡിലൂടെ പുതിയ അരുവികള്‍ ഒഴുകുന്നുണ്ട്.

എന്നാല്‍ ഇതിന് ഇടയിലുള്ള പാമ്പാടുംഷോല ചെക്ക്‌പോസ്റ്റ് മുതല്‍ വന്തരിവ് പീക്ക് വരെയുള്ള ഭാഗത്ത് അത്യാവശ്യം സഞ്ചരിക്കാം. കേരള വനംവകുപ്പിന്റെ ട്രെക്കിങ് ഇവിടെ വരെയുണ്ട്. ചെക്ക് പോസ്റ്റ് മുതല്‍ ടോപ്പ് സ്റ്റേഷന്‍ വഴി മൂന്നാര്‍ വരെ ഗതാഗതയോഗ്യമായ പാതയുണ്ട്. വന്തരിവ് പീക്കിന്റെ പരിസരപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ കാട്ടുപോത്തുകളെ ഒരേ സ്ഥലത്ത് കാണുവാന്‍ കഴിയുന്നത്. പ്രകൃതിസ്‌നേഹികളുടെ ഇഷ്ട താഴ്‌വാരമാണ് ഈ പ്രദേശം.

അങ്ങനെ റോഡുണ്ടായി

ജര്‍മനിയും ജപ്പാനും ഇറ്റലിയും ഉള്‍പ്പട്ട സഖ്യം രണ്ടാംലോക മഹായുദ്ധത്തിന്റെ ഒരു ഘട്ടത്തില്‍ മുന്നിട്ടുനിന്നിരുന്നു. ആ ഘട്ടത്തിലാണ് മദ്രാസിലേക്ക് ജപ്പാന്റെ വ്യോമാക്രമണം ഉണ്ടായത്. 1943ല്‍ ജാപ്പനീസ് വിമാനങ്ങള്‍ പട്ടണത്തിലേക്ക് ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു. ഇതോടെ പട്ടണത്തിലുണ്ടായിരുന്ന ബ്രിട്ടീഷുകാര്‍ ഭയന്നു.

കടലിലൂടെയും ജപ്പാന്‍ ആക്രമിച്ചുകയറുമെന്ന ഭയത്താല്‍ സമ്പന്നരായ പല കുടുംബങ്ങളും പഴനിമലനിരകളിലെ ചെറുപട്ടണമായ കൊടൈക്കനാലിലേക്ക് താമസംമാറ്റി. അവിടേക്കും ജപ്പാന്‍ സൈന്യം എത്തുമെന്ന പേടിയുണ്ടായി. അങ്ങനെയുണ്ടായാല്‍ കൊച്ചി തുറമുഖത്തിലൂടെ രക്ഷപ്പെടാന്‍ അവര്‍ പദ്ധതി തയ്യാറാക്കി. കൊടൈക്കനാലില്‍നിന്ന് പശ്ചിമഘട്ട മലനിരകള്‍ കടന്നുവേണം കൊച്ചിയിലെത്താന്‍. എന്നാല്‍, അത് വളരെ പ്രയാസമായിരുന്നു.

തേനിക്കടുത്ത് ബത്തലഗുണ്ടില്‍നിന്നു കൊടൈക്കനാല്‍ വരെയുള്ള ലോസ് റോഡ് ബെരിജാം പ്രകൃതിദത്ത തടാകത്തില്‍നിന്ന് മൂന്നാറിലെ ടോപ്പ് സ്റ്റേഷനിലേക്കുള്ള മലമ്പാതയും ചേര്‍ത്ത് മൂന്നാറിലെത്താന്‍ അവര്‍ പദ്ധതിയിട്ടു. വീതികുറവായിരുന്ന ഈ റോഡുകളിലൂടെ മോട്ടോര്‍ വാഹനങ്ങള്‍ അങ്ങനെ പോയിരുന്നില്ല.

മഴക്കാലത്ത് ഗതാഗതം ദുഷ്‌കരമായിരുന്നു. രക്ഷപ്പെടാനായി ബ്രിട്ടീഷ് മിലിറ്ററിയുടെ സിവില്‍ എന്‍ജിനിയറിങ് വിഭാഗം ഈ റോഡുകള്‍ വീതികൂട്ടി വെട്ടി. വാഹനങ്ങള്‍ എളുപ്പത്തില്‍ കടന്നുപോകുന്ന രീതിയിലാക്കി. അങ്ങനെ മൂന്നാറിലെത്തി കൊച്ചിയിലേക്ക് പോകാമെന്ന് ബ്രിട്ടീഷുകാര്‍ കണക്കുകൂട്ടി. എന്നാല്‍ അങ്ങനെ രക്ഷപ്പെട്ടോടേണ്ട സാഹചര്യം യുദ്ധസമയത്ത് ഉണ്ടായില്ല. എങ്കിലും രക്ഷപ്പെടാന്‍ വെട്ടിയ റോഡ് 'എസ്‌കേപ്പ് റോഡെ'ന്ന് തന്നെ അറിയപ്പെട്ടു.

Content Highlights: munnar kodaikanal escape road history


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

ലൈംഗികബന്ധത്തിനിടെ 67-കാരന്‍ മരിച്ചു: മൃതദേഹം ഉപേക്ഷിച്ചു; വീട്ടുജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍

Nov 25, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented