ലണ്ടനിലുള്ള അമ്മയ്ക്ക് കൊച്ചിയുടെ ചിത്രങ്ങളുമായി മകൾ


ജി.ഷഹീദ് \ ഫോട്ടോ: ബി മുരളീകൃഷ്ണൻ

ആനി ഫൗളർ

ലണ്ടനിലുള്ള അമ്മയ്ക്ക് ആസ്വദിക്കാൻ കൊച്ചിയുടെ ചിത്രങ്ങൾ വേണം. മകൾ കൊച്ചിയിലെത്തി ആ ദൗത്യം പൂർത്തിയാക്കി. ആനി ഫൗളറുടെ അമ്മ ബാർലെക്ക് വയസ്സ് 90. അച്ഛൻ മൈക്കിളും അമ്മയും പത്ത് വർഷത്തോളം കൊച്ചിയിൽ താമസിച്ചിരുന്നു. അച്ഛൻ പിയഴ്സ്‌ലെസ്ലി കമ്പനി ഉദ്യോഗസ്ഥനായിരുന്നു.

1960-ഓടെ കൊച്ചിയിൽ ഉണ്ടായിരുന്ന ഇംഗ്ലീഷുകാർ ബ്രിട്ടനിലേക്ക് തിരിച്ചപ്പോൾ ആനിയുടെ മാതാപിതാക്കളും അതിൽ ഉൾപ്പെട്ടു. എന്നാൽ മാതാപിതാക്കൾക്ക് എന്നും കൊച്ചിയെ കുറിച്ചുള്ള ഓർമകളായിരുന്നു. ഗൃഹാതുരത്വ ഓർമ്മകളിലാണ് അമ്മ ഇപ്പോൾ.- ആനി പറഞ്ഞു.

'എനിക്ക് അന്ന് പ്രായം ഒരു വയസ്സ്. ലണ്ടനിൽ എത്തിയപ്പോൾ മാതാപിതാക്കൾ പറഞ്ഞ കൊച്ചി കഥകൾ കേട്ട് ഞാൻ വളർന്നു. കൊച്ചി കാണാൻ ഹൃദയം കൊതിച്ചു. അങ്ങനെ 16 വർഷങ്ങൾക്ക് മുൻ ആദ്യമായി കൊച്ചിയിൽ കാലു കുത്തി. ആസ്വദിച്ചു. മാതാപിതാക്കൾ താമസിച്ച കൊച്ചുവീട് കണ്ടെത്തി. ആ വീടിന്റെ വരാന്തയിൽ ഇരുന്ന് അമ്മയെ ഫോൺ വിളിച്ച് ആഹ്ലാദം പങ്കിട്ടു. ആനി പറഞ്ഞു.

ആനി ഫൗളർ

ഒരിക്കൽ കൂടി വർഷങ്ങൾക്ക് ശേഷം കൊച്ചിയിലെത്തി. 'ഇപ്പോൾ വീണ്ടും വന്നു, അമ്മയുടെ ആഗ്രഹമാണ് കൊച്ചിയുടെ മുഖം നിരവധി ചിത്രങ്ങളിലൂടെ എനിക്ക് വേണം. ചീനവലയും നടപ്പാതയും റോസും തണൽ മരങ്ങളും പള്ളികളും ഗോപുരങ്ങളും ജനജീവിതവും എല്ലാം വേണം. കഴിഞ്ഞ ദിവസം ബാസ്റ്റ്യൻ ബംഗ്ലാവ് മ്യൂസിയത്തിൽവെച്ച് കണ്ടപ്പോൾ ആനി അമ്മയുടെ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞു. 'നിരവധി ചിത്രങ്ങൾ എടുത്തുകഴിഞ്ഞു.'

മാതാപിതാക്കൾ പണ്ട് താമസിച്ച വീട് വീണ്ടും സന്ദർശിച്ചു. അത് ഇപ്പോൾ മുഖം മിനുക്കി. ഒരു ഹോം സ്റ്റെയായി. ബാസ്റ്റ്യൻ ബംഗ്ലാവ് മ്യൂസിയം ആനി വിശദമായി കണ്ടു. കൊച്ചി മാതൃകയിൽ പണി തീർത്ത കെട്ടിടത്തിന് 400 വർഷത്തിലേറെ പഴക്കമുണ്ട്. കൊച്ചിയുടെ ചരിത്രത്തിന്റെ നാൾവഴികൾ കാണിക്കുന്ന ചിത്രങ്ങൾ. മാത്രല്ല, ഡച്ച് മാതൃകയിലെ ഒരു അടുക്കളയും പോയ കാലത്തെ പാത്രങ്ങൾ തേച്ചുമിനുക്കി പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ അടുക്കള അമ്മയെ ആകർഷിക്കും. ആനിപറഞ്ഞു.

ലണ്ടനിലെ ഒരു ബാങ്കിൽ ഉദ്യോഗസ്ഥയായിരുന്നു ആനി. ഫോർട്ട് കൊച്ചിയിലൂടെ നടക്കുന്നതിനിടയിൽ കഴിഞ്ഞ കാലം ആനി ഓർമ്മിച്ചു. എല്ലാം അമ്മ പറഞ്ഞു തന്ന ഫോർട്ട് കൊച്ചി കഥകൾ.

Content Highlights: Annie Fowler, Barle, Kochi, London, Memoir, travel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


river

1 min

മകന്‍റെ മരണത്തില്‍ പ്രതികാരം: 7 പേരെ കൊന്ന് പുഴയിൽത്തള്ളി; കുടുംബാംഗങ്ങളായ 5 പേർ അറസ്റ്റിൽ

Jan 25, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022

Most Commented