പൂക്കള്‍ കാണാനായി ഗുണ്ടല്‍പേട്ടിലേക്ക് പോകണ്ട; വയനാട്ടിലുമുണ്ട് ചെണ്ടുമല്ലിപ്പാടം


വി.ഒ. വിജയകുമാര്‍

ചെണ്ടുമല്ലിപ്പാടം

കുഞ്ഞോമനകളുടെ കളിചിരികളാണ് ഇപ്പോള്‍ പഴശ്ശിപാര്‍ക്കിലെങ്ങും. പൂമ്പാറ്റച്ചിത്രത്തിനൊപ്പംനിന്ന് ഫോട്ടോയെടുക്കാം... ഊഞ്ഞാലാടി രസിക്കാം... ആളനക്കമില്ലാതിരുന്ന പാര്‍ക്ക് ഇപ്പോള്‍ രാവിലെ തുറന്നാല്‍ അടച്ചിടുംവരെ വലിയതിരക്കാണ്. ഊഞ്ഞാലില്‍ കയറാനുള്ള ഊഴത്തിന് കുഞ്ഞുമക്കള്‍ ഏറെനേരം കാത്തിരിക്കണം. ചെണ്ടുമല്ലിതീര്‍ത്ത വസന്തമാണ് കാഴ്ചക്കാരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കുട്ടികള്‍ തങ്ങളുടെ ഇടമായ പാര്‍ക്കില്‍ ഉല്ലസിക്കുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് പൂക്കളുടെ സൗന്ദര്യം ആസ്വദിക്കാം.

അഞ്ച് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന പാര്‍ക്കില്‍ ഒരേക്കറിലാണ് ചെണ്ടുമല്ലിത്തോട്ടം. സഞ്ചാരികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതിനാല്‍ പൂന്തോട്ടം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. മൂന്നുമാസംമുന്‍പാണ് പൂന്തോട്ടമൊരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ബെംഗളൂരുവില്‍നിന്നെത്തിച്ച ഹൈബ്രിഡ് വിത്തുകള്‍കൊണ്ടാണ് മനോഹരമായ ഉദ്യാനം നിര്‍മിച്ചത്. വിത്തുപാകി നാല്പതുദിവസം പിന്നിട്ടപ്പോഴേക്കും പൂക്കള്‍ വിരിഞ്ഞ് മനോഹരമായ ഉദ്യാനമായി മാറി. ചെണ്ടുമല്ലിക്ക് പുറമെ ബോഗണ്‍വില്ല, കാന്‍ഡില്‍ ഫ്‌ലവര്‍, റോസ് തുടങ്ങിയ പുഷ്പങ്ങളും പാര്‍ക്കിലെ ഉദ്യാനത്തിലുണ്ട്.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കീഴിലാണ് കോഴിക്കോട് റോഡില്‍ മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് എതിര്‍വശത്തായുള്ള പാര്‍ക്ക്. രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് 7.30വരെ പ്രവേശനമുണ്ട്. ഇത് രാത്രി ഒന്‍പതുവരെയാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഇരുപതുരൂപയും മുതിര്‍ന്നവര്‍ക്ക് നാല്പതുരൂപയുമാണ് പ്രവേശനഫീസ്.

കബനിക്കരയിലെ പാര്‍ക്ക്

കബനി പുഴയോരത്ത് 1994ലാണ് പഴശ്ശിപാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യകാലങ്ങളില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ബോട്ടിങ് ഉള്‍പ്പെടെയുള്ളവയില്‍നിന്നായി ഡി.ടി.പി.സി.ക്ക് നല്ലവരുമാനം കിട്ടി. പിന്നീട് നാശത്തിലേക്ക് കൂപ്പുകുത്തിയ പാര്‍ക്ക് വര്‍ഷങ്ങളോളം വവ്വാലുകളുടെ ആവാസകേന്ദ്രമായി. സംസ്ഥാന ടൂറിസംവകുപ്പിന്റെ 50 ലക്ഷം രൂപയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ 38 ലക്ഷം രൂപയും ഉപയോഗിച്ചാണ് നവീകരിച്ചത്. 2019ല്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. നടപ്പാത, കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള ഇടങ്ങള്‍, ഇരിപ്പിടങ്ങള്‍, ഭിന്നശേഷിയുള്ളവര്‍ക്ക് ടോയ്‌ലറ്റ്, ലൈറ്റുകള്‍ എന്നിവയാണ് ഒരുക്കിയത്. താമസിയാതെ സാംസ്‌കാരികപരിപാടികള്‍ക്കുള്ള വേദികൂടിയാകും. 2020ല്‍ ഒ.ആര്‍. കേളു എം.എല്‍.എ.യുടെ തനത്ഫണ്ടില്‍നിന്ന് അനുവദിച്ച 25 ലക്ഷം ഉപയോഗിച്ചുള്ള സ്റ്റേജ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇത് ഒരുമാസത്തിനകം പൂര്‍ത്തിയാകുമെന്ന് കരുതുന്നത്. സമീപത്തെ വായനശാലകള്‍ക്കും ക്ലബ്ബുകള്‍ക്കും വിവിധപരിപാടികള്‍ അവതരിപ്പിക്കാന്‍ സ്റ്റേജ് ലഭിക്കും. കുടുംബത്തിലെ സന്തോഷം ആഘോഷിക്കാന്‍ പാര്‍ക്കിലെത്തുന്നവര്‍ക്ക് നിശ്ചിതനിരക്കില്‍ വിവിധപരിപാടികള്‍ അവതരിപ്പിക്കാന്‍ സ്റ്റേജ് വിട്ടുനല്‍കുന്നകാര്യവും ആലോചനയിലുണ്ട്.

പരിമിതികളും ഏറെ

പൂപ്പാടമൊരുങ്ങുന്നതിന് മുന്‍പ് 250 മുതല്‍ മൂന്നൂറുവരെ സഞ്ചാരികളെത്തിയിരുന്നു പാര്‍ക്കില്‍. അത് 850900 എത്തി. സന്ദര്‍ശകരെ ആകര്‍ഷിക്കുമ്പോഴും പാര്‍ക്കിന് പരിമിതികളും ഏറെയുണ്ട്. 13 ജീവനക്കാരാണുള്ളത്.

ഇത്രയുംപേര്‍ക്കും സഞ്ചാരികളെ നിയന്ത്രിക്കാനാവില്ല. പാര്‍ക്കിലെത്തി ഫോട്ടോയെടുക്കുന്നവര്‍ പൂപ്പാടം നശിപ്പിക്കുന്നുണ്ടോ പൂക്കള്‍ പറിക്കുന്നുണ്ടോ എന്നകാര്യംകൂടി ഇപ്പോള്‍ ശ്രദ്ധിക്കണം. ഭരണപരമായകാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സ്ഥിരം മാനേജരില്ല. ഡി.ടി.പി.സി.യുടെ മറ്റുസ്ഥാപനങ്ങളിലുള്ളവര്‍ക്ക് ചുമതല നല്‍കുകയാണ് ഇപ്പോള്‍ചെയ്യുന്നത്.

Content Highlights: marigold flower field wayanad pazhassi park mananthavady


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented